ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മുരിങ്ങയില മുട്ട തോരൻ റസിപ്പി | Muringayila Thoran Benefits

മുരിങ്ങയില മുട്ട തോരൻ . നന്നായി കഴുകിയെടുത്ത മുരിങ്ങയില - 3 കപ്പ് മുട്ട - 2 തേങ്ങ - അരകപ്പ് വറ്റൽമുളക് -3  സവാള - 1 പച്ചമുളക് 2 മുളകുപൊടി - അര ടീസ്പൂൺ മഞ്ഞൾപ്പൊടി - അര ജീരകം - കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന്. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക , കടുക്, വേപ്പില, വറ്റൽമുളക് എന്നിവയിട്ട് താളിക്കുക അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും, പച്ചമുളകും, ചേർത്ത് വഴറ്റുക. മുരിങ്ങയില മുട്ട തോരൻ റസിപ്പി വഴറ്റിയ സവാളയിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക. സ്റ്റൗവിൻ്റെ ഫ്ലയിം കുറച്ചു വെയ്ക്കുക. അതിലേക്ക് തേങ്ങ ചിരകിയതും , മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകം എന്നിവ ചേർത്തിളക്കിയ ശേഷം , തയ്യാറാക്കി വെച്ചിരിക്കുന്ന മുരിങ്ങയിലയും , ഇട്ട് ഇളക്കി യോജിപ്പിക്കുക. പതിയെ വാടി ചുരുങ്ങാൻ തുടങ്ങുന്ന മുരിങ്ങയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മുരിങ്ങയിലയുടെ പച്ചമണം മാറുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി ചെറിയ ചൂടിൽത്തന്നെ കഴിക്കാം.  മുരിങ്ങയില മുട്ട തോരൻ റസിപ്പി മഴക്കാലത്ത് മുരിങ്ങയില ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. സദ്യ ഇഞ്ചിക്കറി റസിപ്പിയും; ഇഞ്ചിയുടെ ഗുണ...

മകരജ്യോതി മനുഷ്യനിർമ്മിതമോ?

ശബരിമല മകരജ്യോതി ചോദ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട് . എന്തുതന്നെയായാലും, സംവാദങ്ങൾ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിൽ തീർച്ചയായും ഉണ്ടാകേണ്ടതുതന്നെയാണ്. പക്ഷെ അത് ആരോഗ്യകരവും, സമൂഹത്തിൻറെ ഉന്നമനത്തിന് ഉതകുന്നതുമായിരിക്കണം. പറഞ്ഞുവന്നത്, ചില സീസൺവർക്കുപോലെ എല്ലാ മണ്ഡലക്കാലമെത്തുമ്പോഴും. കേരളത്തിൽ എപ്പോഴും ഉയർന്നുവരുന്ന ഒരു പൊതു ചർച്ചയാണ് ശബരിമല എങ്കിൽപ്പോലും, എത്രശക്തിയായി ഇതിനെതിരെ എതിർവാദമുയരുന്നുവോ, അതിനനുസരിച്ച് ഓരോ വർഷവും ശബരിമലതീർഥാടകരുടെ എണ്ണവും കൂടിവരുന്നു എന്നതാണ് മറ്റൊരു യാഥാർത്ഥ്യവും.! ശബരിമല എന്താണ് ശബരിമലയുടെ പ്രത്യേകത? ഇതിനുള്ള ഉത്തരം നൽകേണ്ടത് അവിടെപ്പോയി തിരിച്ചെത്തുന്ന ഭക്തജനങ്ങളാണ്! അതിനാൽ തന്നെ ആ ചോദ്യം ഒരു ഭക്തനോടുതന്നെ ആകാമെന്നുകരുതി. ഏകദേശം ഇരുപതിലധികം വർഷത്തോളമായി അദ്ദേഹം ശബരിമല തീർത്ഥാടനം തുടങ്ങിയിട്ട്. ഇന്നുവരെ എന്തെല്ലാം പ്രതിസന്ധികൾ ജീവിതത്തിലുണ്ടായിട്ടുണ്ടങ്കിലും അദ്ദേഹം ശബരിമലയാത്ര ഒരുകാരണവശാലും, മുടക്കിയിട്ടില്ല. മാത്രമല്ല കൃത്യമായ വൃതാനുഷ്ഠാനങ്ങളോടെ തന്നെയാകും ഓരോ വർഷവും, പുറപ്പെടുന്നതും. എങ്കിൽതന്നെയും അദ്ദേഹം മറ്റേതെങ്കിലും ക്ഷേത്രങ്ങളിൽ പോകുന്നതായോ, ഒരു...