മുളകൾക്കെന്താണ് പ്രത്യേകത ?

https://www.vlcommunications.in/2024/06/blog-post.html
മുളവീടുകൾ

ഇന്ന്, ലോകത്ത്തന്നെ ആയിരത്തിൽ പരം ഇനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വിവിധയിനം മുളവർഗ്ഗങ്ങൾക്ക് ഒരുപക്ഷേ എത്രയോ നൂറ്റാണ്ടുകളുടെ ചരിത്രമാകും പറയുവാനുണ്ടാവുക...!
അതുകൊണ്ട്കൂടിയാകണം... എന്നും, ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കിടയിലും, ആദിമമനുഷ്യരുടെ ജീവിതങ്ങളിലുമൊക്കെ മുളകൾ ഒരു പ്രധാന സ്ഥാനം വഹിച്ചിരുന്നതും !.

 എന്തായാലും ലോകത്ത് ഏറ്റവും കൂടുതൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഒരു സസ്യമെന്ന നിലയിലും, ഒരുപാട് പാരിസ്ഥിതിക പ്രാധാന്യം അതിന് കൈവന്നതും കൊണ്ടാകണം, എല്ലാ വർഷവും സെപ്റ്റംബർ 18 ന് ലോകത്തിൽ എവിടേയും മുളദിനം ആഘോഷിക്കുന്നു.

മുളകൾ ഉപയോഗിച്ചുള്ള വീടുനിർമ്മാണം ഇന്ന് പഴയകാലങ്ങളെ അപേക്ഷിച്ച് കൂടിവരുന്ന ഒരു പ്രവണത പലസ്ഥലങ്ങളിലും കണ്ടുവരുന്നുണ്ട്. മുഖ്യമായും മനുഷ്യജീവിതത്തിൽ ഇപ്പോൾ, പാരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം കൂടിവരുന്നതും. അസഹനീയമായ ചൂടും, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമെല്ലാമുള്ള ആശങ്കകളുമെല്ലാം ഇതിന് കാരണമായിട്ടുണ്ടാകാം. എങ്കിൽ പോലും ആധുനികമായ പല വൻകിട റിസോർട്ടുകളുടേയും, നിർമ്മാണത്തിൻറെ  ഭാഗമായി മനോഹരമായ മുളവീടുകൾ ഇപ്പോൾ, ലാൻഡ് സ്‌കേപ്പിൽ സ്ഥാനം പിടിക്കുന്നു എന്നതു മാത്രമല്ല പലരും, സിമൻ്റ് പാകിയ ചുവരുകളേക്കാൾ കൂടുതലായി ഇഷ്ടപ്പെടുന്നതും ഇത്തരം പ്രകൃതി സൗഹാർദ്ദ നിർമ്മാണങ്ങളാണ്. എന്തായാലും കേരളത്തിൽ ധാരാളം ആളുകൾ മുളയെ വലിയൊരുകൃഷിരീതിയായും വരുമാനമാർഗ്ഗമായും ഇതിനം തന്നെ തിരഞ്ഞെടുത്തുകഴിഞ്ഞു.


https://www.vlcommunications.in/2024/06/blog-post.html
മുളവീടുകൾ പ്രകൃതി സൗഹാർദ്ദം മാത്രമല്ല. ഒരു അലങ്കാരവും കൂടിയാണ്.


എളുപ്പമുള്ള കൃഷിരീതിയും, താരതമ്യേനചിലവ് കുറവും, കാര്യമായ രോഗബാധ ഇല്ലാത്തതും, വർദ്ധിച്ച ഡിമാൻറും, നല്ലരീതിയിലുള്ള വരുമാനവുമെല്ലാം പലരേയും ഇന്ന് ഈ കൃഷിയിലേക്ക് നയിക്കുന്നുണ്ട്. 

ട്രീറ്റ് ചെയ്‌ത മുളകൾക്ക് സാമാന്യം നല്ല രീതിയിലുള്ള ഈടും, കരുത്തും ലഭിക്കുന്നതിനാൽ ഇപ്പോൾ പലയിടത്തും കോൺക്രീറ്റിങ്ങിന് പോലും, ഇരുമ്പ് കമ്പികൾക്ക് പകരം മുളകൾ ഉപയോഗിക്കുന്നതും സാധാരണമാണ്.

എന്തായാലും വീടുനിർമ്മാണത്തിലായാലും, അതിൻറെ ലാൻറ് സ്‌കേപ്പിംഗിനായാലും, വിവിധ ഇനങ്ങളിലെ മുളകൾ പലയിടത്തും കൂട്ടം കൂടി നിൽക്കുന്നതും, ഇളകിയാടുന്നതുമെല്ലാം വല്ലാത്തൊരു ഭംഗിയും, കുളിർമയും മനസ്സിന് ശാന്തത പകരുന്നതുമാണ്. 

മുളകളുടെ വേരുകൾ വ്യത്യസ്‌തമായ ഘടനാരീതിയിൽ ഭൂമിക്കടിയിൽ ആഴത്തിൽ പടർന്നിറങ്ങുമെന്നതിനാൽ, മണ്ണിനെ സംരക്ഷിച്ച് നിർത്തുവാനും, കൂടുതൽ ചരിഞ്ഞ പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ തടയുവാനും,കൂടാതെ ഭൂകമ്പമെന്ന വലിയൊരു ദുരന്തത്തെ പ്രതിരോധിക്കുവാനും കഴിയുമെന്ന വലിയൊരു പ്രത്യേകത കൂടി മുളക്കുണ്ട്.

. അതുകൊണ്ടാകണം ഒരു പക്ഷേ പഴയ കാലങ്ങളിൽ, ഭൂചലനമുണ്ടാകുന്ന ചിലപ്രത്യേക രാജ്യങ്ങളിൽ ആ പ്രദേശത്തെ ജനങ്ങളോട് മുളങ്കാടുകളിലേയ്ക്ക് പോയി രക്ഷപ്പെടാൻ അധികാരികൾ ആവശ്യപ്പെട്ടിരുന്നത്.


https://www.vlcommunications.in/2024/06/blog-post.html

                                                                 മുളവീടുകൾ

ഇങ്ങിനെ നാടിൻറെ വലിയ രീതിയിലുള്ള, പ്രകൃതി സന്തുലിതാവസ്ഥക്കും, ഭൂമിയിലെ പച്ചപ്പിനും മനുഷ്യജീവിതത്തിൻ്റെ തന്നെ, വലിയൊരു ചരിത്രത്തിനും, നേർസാക്ഷ്യം വഹിക്കുകയും, ചെയ്ത ഒരു മഹാവൃക്ഷം കൂടിയാണ്. മുളകൾ.

ഒരു കാലത്ത് കേരളത്തിൽപോലും കടുത്ത ഭക്ഷ്യക്ഷാമത്തിൻ്റെ കാലഘട്ടത്തിൽ പൂത്ത മുളകളുടെ അരികൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.. മാത്രമല്ല ഇപ്പോഴും പല വിദേശരാജ്യങ്ങളിലും മുളയുടെ കൂമ്പുകൾ ഉപയോഗിച്ചുള്ള ഭക്ഷണപദാർഥങ്ങൾ പ്രിയങ്കരവുമാണ്. ഇങ്ങിനെ , കേരളത്തിലെ കൽപ്പ വൃക്ഷമെന്നറിയപ്പെട്ടിരുന്ന തെങ്ങുകൾ പോലെതന്നെ. ഒന്നും നഷ്ടപ്പെടുത്തുവാനില്ലാത്ത മഹത്തായ ഒരു വൃക്ഷമെന്ന നിലയിൽ മുളകളേയും നമ്മൾ തീർച്ചയായും പരിഗണിക്കേണ്ടിയിരിക്കുന്നു.

അതുകൊണ്ട്, ഏതു വിധത്തിലും നമ്മുടെ ആരോഗ്യകരമായ ചുറ്റുപാടുകൾക്ക് തീർച്ചയായും വീട്ടിടങ്ങളിൽ നട്ടുവളർത്തേണ്ട ഒരുചെടി തന്നെയാണ് മുളകൾ. 

ആഴം കുറഞ്ഞതും, മറ്റ് മരങ്ങൾക്ക് വളരാൻ കഴിയാത്തതുമായ മണ്ണിൽ ഇത് ഒരു അലങ്കാരച്ചെടിയായിത്തന്നെ വളർത്തിയെടുക്കാനും, കഴിയും, കൂടാതെ വീടിൻ്റെ മനോഹരമായ പ്രവേശനകവാടം, നാട്ടിൻപുറത്തെ വായനശാലകൾ, ചായക്കടകൾ, കാലിത്തൊഴുത്ത്, പക്ഷിക്കൂടുകൾ, വീടിൻ്റെ ഇൻറീരിയർ വർക്കുകൾ തുടങ്ങി, ഡൈനിംഗ് ടേബിളിലെ പാത്രങ്ങളായി പോലും ഇന്ന് ലോകത്തിലെ വ്യത്യസ്തമായ മുളകൾ  വ്യാപകമായി  ഉപയോഗിക്കുന്നു.

 എന്നാൽ മുളക്കൾക്ക് നമ്മുടെ പ്രകൃതിയിലും, ജീവിതത്തിലും ഇത്രയേറെ പ്രാധാന്യം കൈവന്നിട്ടും നമ്മൾ അതിനെ വേണ്ടവിധം ശ്രദ്ധിക്കുകയോ, അതിനെ പരിപാലിക്കുകയോ ചെയ്യുന്നുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വളരെ  സംശയമുണ്ട്.

 .എന്തായാലും വരും നാളുകളിലെങ്കിലും നമ്മുടെ പ്രകൃതി സംരക്ഷണത്തിൻ്റെ പാതയിൽ മുളകളെ പ്രത്യേകമായി പരിഗണിക്കേണ്ടതും,   സംരക്ഷിക്കേണ്ടതും,, അതിൻ്റെ പരിപാലനത്തിനും ഉപയോഗത്തിനും ആവശ്യമായ രീതിയിലുള്ള പ്രോത്സാഹനവും, പ്രചരണവും നൽകി നമ്മുടെ ചുറ്റുപാടുകൾ കൂടുതൽ പ്രകൃതി സൗഹാർദ്ദമാക്കണമെന്ന കാര്യത്തിൽ പ്രത്യേകിച്ച് ആർക്കും  ഒരു തർക്കമുണ്ടാകുമെന്നും, തോന്നുന്നില്ല.

 

Comments