ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

നാടൻ രുചിയൂറും ചക്ക അട

ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം. എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും,  മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം. ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ചുക്ക്...

മതം കറുപ്പുതന്നെ.

 മതമെന്ന കാൽച്ചങ്ങല  മോട്ടിവേഷൻ എന്നാൽ വിഷമാണത്രേ...! ഈ നൂറ്റാണ്ടിലെ സർവ്വജ്ഞാനിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മത പ്രഭാഷകൻ്റെ വാക്കുകളാണിത്.  അല്ലങ്കിൽ തന്നെ മതത്തിനും, മതപണ്ഡിതർക്കും പൊതുവേ ഒരുഗുണമുള്ളത് അതിനെ സ്വന്തം ആവശ്യങ്ങൾക്കും, സാഹചര്യങ്ങൾക്കും അനുസരിച്ച് എപ്പോൾ വേണമെങ്കിലും എങ്ങിനേയും വ്യാഖ്യാനിക്കാമെന്നുള്ളതാണ്. കൂടാതെ, മറ്റൊരു ഗുണം. തൊട്ടാൽ ചിലപ്പോൾ കൈപൊള്ളിയാലോ എന്നു ഭയന്ന് ആരും പെട്ടെന്ന് ചോദ്യം ചെയ്യുവാനോ , വിശദീകരണമാവശ്യപ്പെട്ടോ വരികയുമില്ല.  മതം കറുപ്പുതന്നെ. എന്നാൽ ഇപ്പോൾ , ഇവിടെ   ഒരു മതപണ്ഡിതൻ്റെ മുഖ്യ പ്രശ്നം , പ്രായപൂർത്തിയായ കുട്ടികൾ കല്യാണം കഴിക്കുവാൻ മടിക്കുന്നു എന്നതാണ്.!  അതിൽ മതത്തിന് എന്താണ് കാര്യമെന്നൊക്കെ, ചോദിക്കുവാൻ വരട്ടെ.!  പണ്ഡിതൻെറ  പ്രശ്നം,  " ജോലികിട്ടിയിട്ട് മാത്രം മതിയെന്നു പറയുന്നു , പെൺകുട്ടികൾക്ക് കല്യാണം! "  " അങ്ങിനെ പറയാമോ? അത് ദൈവ നിന്ദയല്ലേ ... പുരുഷൻമാരുള്ള വീടുകളിൽ അവരുടെ  ആജ്ഞകളനുസരിച്ച് കഴിയേണ്ടവളല്ലേ സ്ത്രീ സമൂഹം !  അവൾക്ക് സ്വന്തമായി അഭിപ്രായം പറയുവാനും, ഇഷ്ടാനുസരണം ...

എന്തിനാണ് അപകർഷത?

  "ഒറ്റ വാക്കിൽ പറയട്ടെ. - നിങ്ങൾ എന്താണോ എന്നിൽ കാണുന്ന കുറ്റങ്ങളും കുറവുകളും .... അതു തന്നെയാണ് ഈ ഞാൻ " " ഇനി ഒരു പക്ഷേ എനിക്ക് തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും എന്നിൽ കാണാം കഴിയുന്നില്ലങ്കിൽ, നിങ്ങൾ പറയുന്ന ആ തെറ്റുകൂടി ഉൾപ്പെട്ടതാകും എൻറെ വ്യക്തിത്വം,  മാത്രവുമല്ല അത് എൻ്റെ അവകാശമായും, അതിൽ ഞാൻ ഏറെ സന്തോഷിക്കുകയും, സംതൃപ്തനുമാണന്നും മാത്രമല്ല തുടർന്നും... അങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും"  ഇത് ഇപ്പോൾ സമൂഹത്തിൽ വളരെപ്പെട്ടെന്ന് മുളച്ചുപൊന്തിയിരിക്കുന്ന കുറേയേറെ വിദ്വേഷ പ്രചാരകർക്കായുള്ള, കേരളത്തിലെ ഒരു പ്രമുഖ കലാകാരൻ്റെ മറുപടിയാണ്. പറഞ്ഞു വന്നത് ഒരു സമൂഹമോ , ചുറ്റുപാടുകളോ മനുഷ്യ ജീവിതത്തിൽ അനാവശ്യമായി ഇടപെട്ട് അവനെ എങ്ങിനെ സമൂഹത്തിൻ്റെ താത്പ്പര്യങ്ങൾക്കനുസൃതമായി മാറ്റിത്തീർക്കുവാൻ ശ്രമിക്കുന്നു. ഒരുപക്ഷേ മനുഷ്യരെ അത്തരത്തിൽ നിർമ്മിച്ചെടുക്കുവാൻ പണിപ്പെടുന്ന ഒരു സാമൂഹ്യ എഞ്ചിനീയറിംഗ് സംവിധാനം തന്നെ ഈ സാംസ്കാരിക കേരളത്തിൽ ,നിലനിൽക്കുന്നു എന്നത് വസ്തുതയാണ്. ഇതിൻറെയൊക്കെ ഒരു പ്രതിഫലനമോ, സമൂഹത്തിൽ കാണുന്ന വിവിധതരം മനുഷ്യരുടെ ഇടപെടലുകളോ,, ജീവിതചുറ്റുപാടുകളോ, സംസ...

മദ്യപാനം നിർത്താം മരുന്നില്ലാതെ അനുഭവകഥ

മദ്യപാനം നിർത്താം മരുന്നില്ലാതെ മദ്യപാനം നിർത്തണോ? മരുന്നോ ചികത്സയോ ആവശ്യമില്ല. സ്ഥിരമായി മദ്യപിക്കുന്നവരും, മദ്യപാനം നിർത്തുവാൻ ആഗ്രഹിക്കുന്നവരും വളരെ വ്യക്തമായി മനസ്സിലാക്കേണ്ട ഒരു കാര്യം, യാതൊരുവിധ മരുന്നുകളോ, ചികിത്സകളോ ഒന്നും തന്നെ ആവശ്യമില്ലാതെ പൂർണ്ണമായും മദ്യപാനത്തോട് വിട പറഞ്ഞ അനേകലക്ഷം മനുഷ്യർ ഈ ഭൂമുഖത്ത് ഉണ്ടന്നെതാണ്. മാത്രമല്ല , മരുന്നു കൊണ്ടും ചികിത്സ കൊണ്ടും മദ്യപാനം നിർത്താമെന്നതും നിങ്ങളുടേതായ വെറും വ്യാമോഹം മാത്രമാണന്നും പറയേണ്ടിവരും. മറ്റൊന്ന്, നിങ്ങൾക്ക് ഒരു മാറ്റം ആവശ്യമാണന്ന്  നിങ്ങൾക്ക് സ്വയം തോന്നാത്തിടത്തോളം, തത്ക്കാലം നിങ്ങളിൽ യാതൊരു മാറ്റവും സംഭവിക്കാനും ഇടയില്ല.  അതിനാൽ ആദ്യം വേണ്ടത് സ്വയം മാറുക എന്ന ഒരു ഉറച്ച തീരുമാനമാണ്.  ഇവിടെ നമ്മൾ സംസാരിക്കുന്നത്, എവിടെയോ വായിച്ചറിഞ്ഞ ഒരു കൂട്ടം ആശയങ്ങളല്ല. മറിച്ച് ജീവിതത്തിൽ മദ്യപാനം കൊണ്ട് എല്ലാം തകർന്നടിയുകയും, പിന്നീട് എപ്പോഴെല്ലാമോ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത അനേകം മനുഷ്യരിൽ നിന്നും ലഭിച്ച അനുഭവ കഥകളുടെ വെ ളിച്ചത്തിലാണ്. അതിനാൽ,  അതിൽ പ്രധാനം ഒരാൾ എന്തുകൊണ്ട് ഒരു മദ്യപാനിയാകുന്നുവെന്ന വ...