കടലക്കറി പ്രോട്ടീൻ സമ്പുഷ്ടവും , ഫൈബറും ധാരാളമടങ്ങിയ കേരളത്തിൻ്റെ വിശിഷ്ട വിഭവം എന്ന് തന്നെ ഏവരും വിശേഷിപ്പിക്കുന്ന കടലക്കറി എങ്ങിനെ പാചകം ചെയ്യാമെന്നും, കടലക്കറിയുടെ ആരോഗൃഗുണങ്ങളും എന്തെല്ലാമാണന്ന് പരിശോധിക്കാം. കടലക്കറി - പുട്ട്, കടലക്കറി - അപ്പം , കടലക്കറി - ഇഡിയപ്പം , കടലക്കറി - ദോശ - ഇതെല്ലാം തമ്മിലുള്ള കോമ്പിനേഷൻ നമുക്ക് ആരേയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തായാലും കടലക്കറി പാചകം ചെയ്യുമ്പോൾ അതിൻ്റെ എരിവ് അൽപ്പം മുന്നിൽ നിൽക്കുന്നതും, അൽപ്പം കുറുക്കി യെടുക്കുന്നതും, ശരിയായ രീതിയിൽ തത് വേവിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു നാടൻ രുചിയോടെ തന്നെ ആസ്വദിക്കുവാൻ കഴിയുക. എന്തായാലും നമുക്ക് അതിൻ്റെ പാചകവിധിയൊന്ന് പരിശോധിക്കാം. ആവശ്യമുള്ള സാധനങ്ങൾ . കടല - 1 കപ്പ് വെള്ളം - 3 കപ്പ് സവാള -2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ തക്കാളി - 2 തയ്യാറാക്കുന്നവിധം Kadala curry Health Benefits തലേന്ന് രാത്രി, കടല നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വെയ്ക്കുക. പിറ്റേന്ന് രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം, കടല ഒരു കുക്...
എന്താണ് മിനമാറ്റ ഡിസീസ്? (മിനമാറ്റ രോഗം) ഇത് മത്സ്യങ്ങളിൽ നിന്നും, കടൽ വിഭവങ്ങളിൽ നിന്നുമുള്ള മെർക്കുറി (രസം) വിഷബാധയേറ്റ് മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. ഇത് പ്രധാനമായും, മലിനമായ മത്സ്യം, കക്കയിറച്ചി. എന്നിവ കഴിക്കുന്നതിൽ നിന്നും ഉണ്ടാകുന്നു. കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് കൈകാലുകളുടെ മരവിപ്പ്, പേശികളുടെ ബലക്ഷയം, കാഴ്ച, കേൾവി, സംസാരം എന്നിവയുടെ തകരാറുകൾ, വിറയൽ, ഓർമ്മക്കുറവ്, മാനസികപ്രശ്നങ്ങൾ,എന്നിവയാണ് നിലവിലുള്ള പ്രധാന ലക്ഷണങ്ങൾ. രോഗത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ചിലപ്പോൾ പക്ഷാഘാതവും, മരണം പോലും സംഭവിക്കാം. 1950 - ജപ്പാനിലെ മിനമാറ്റിലാണ്, ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. അവിടുത്തെ സാധാരണക്കാരായ മത്സ്യബന്ധനത്തൊഴിലാളി സമൂഹത്തിനിടയിൽ ഇത് വ്യാപകമായി പിടിപെട്ടതിനെ തുടർന്നാണ് രോഗബാധയുണ്ടായത്. ഇങ്ങിനെ മത്സ്യങ്ങളിലെ മെർക്കുറി മനുഷ്യ ശരീരത്തിലെത്തിച്ചേർന്ന്, അവ മൂലമുണ്ടാകുന്ന രോഗാവസ്ഥയെ മെർക്കുറി വിഷബാധ (Mercury Poisoning ) എന്നു വിളിക്കുന്നു. യഥാർത്ഥത്തിൽ ഇത്തരം വിഷാംശം മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പ...