ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Social issues social Motivational Kerala എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

ഊർജ്ജം നൽകും രുചികരമായ നിലക്കടല - ബദാം ഷെയ്ക്ക് | Peanut-Almond Milkshake: Health Benefits & Recipe

രുചികരമായ നിലക്കടല - ബദാം ഷെയ്ക്ക് ക്ഷീണം അകറ്റാനും,  പെട്ടെന്ന് ശാരീരികോർജ്ജം  നൽകാനും, ഒരു കിടിലൻ ഹെൽത്തി ഡ്രിങ്ക് .  കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നിലക്കടല - ബദാം ഷെയ്ക്ക് (Peanut-Almond Milkshake) ഇത്, എങ്ങിനെ വീട്ടിൽ വളരെ എളുപ്പത്തിൽ  തയ്യാറാക്കാമെന്നും,  ഇതിൻറെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് വിശദമായി പരിശോധിക്കാം. ആവശ്യമായ ചേരുവകൾ (Ingredients) നിലക്കടല: കാൽ കപ്പ് (വറുത്ത് തൊണ്ട് കളഞ്ഞത്) ബദാം: കാൽ കപ്പ് (വെള്ളത്തിൽ കുതിർത്ത് തൊണ്ട് കളഞ്ഞത്) പാൽ: അര ലിറ്റർ (ഫ്രീസ് ചെയ്തത്) കശുവണ്ടിപ്പരിപ്പ്: 10 എണ്ണം ഈന്തപ്പഴം: 10 എണ്ണം (കുരു കളഞ്ഞത്) റോബസ്റ്റാപ്പഴം: 1 എണ്ണം (കഷണങ്ങളാക്കിയത്) ഏലക്കാപ്പൊടി: 1 എണ്ണം ഏലക്കായുടെ തൊണ്ടു കളഞ്ഞു പൊടിച്ചത് തേൻ: 2 ടേബിൾ സ്പൂൺ തയ്യാറാക്കുന്ന വിധം (Step-by-Step Preparation) പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക:  ആദ്യം നിലക്കടല, ബദാം, കശുവണ്ടിപ്പരിപ്പ്, റോബസ്റ്റാപ്പഴം, ഈന്തപ്പഴം, ഏലക്കാപ്പൊടി എന്നിവയെല്ലാം ഒരു മിക്സിയുടെ ജാറിലേക്കിടുക. ഇതിലേക്ക് അൽപ്പം പാൽ ഒഴിച്ച് കട്ടകളില്ലാതെ പേസ്റ്റ് രൂപത്തിൽ നന്നായി...

മറവി ഒരു രോഗം തന്നെയാണോ...?

  മറവി രോഗമാണോ...? വേണമെങ്കിൽ അതെയെന്നും, അല്ലന്നും പറയാം. കാരണം അത് നമ്മുടെ നിത്യജീവിതത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുവാൻ സാദ്ധ്യതയില്ലാത്തിടത്തോളം, ചിലമറവികളെല്ലാം നല്ലതിനുമാണ്.  പെട്ടെന്ന് ഓർമ്മവന്നത്, സ്വന്തം കുഞ്ഞിനേയും കൂട്ടി സൈക്കിളിൽ സാധനങ്ങൾ വാങ്ങുവാൻ പോയ ഒരു അച്ഛനെയാണ്. സാധനങ്ങൾ വാങ്ങി മറ്റെന്തെക്കെയോ ചില കാര്യങ്ങളെക്കുറിച്ചോർത്ത് സൈക്കിളിൽ വീട്ടിലേയ്ക്കു തിരിച്ച അയാൾ, വീട്ടിലെത്തിയ ശേഷം ഭാര്യ തിരക്കിയപ്പോൾ മാത്രമാണ് സ്വന്തം കുഞ്ഞിനെ കടയിൽ വെച്ച് മറന്നുപോയ കാര്യം ഓർത്തെടുത്തത്.! മറവി ഒരു രോഗം ?   ഇങ്ങിനെ രസകരവും, അല്ലാത്തതുമായ പല കാര്യങ്ങളുമുണ്ടങ്കിലും, നിത്യ ജീവിതത്തിൽ ചിലപ്പോഴൊക്കെ മറവി ഒരു വില്ലനുമായിത്തീരാറുണ്ട്. ചില മനുഷ്യർക്കിടയിൽ ഇത് വിവാഹമോചനത്തിനുവരെ കാരണമായിട്ടുമുണ്ട്. എപ്പോഴാണ് ചികിത്സ തേടേണ്ടത്?  എന്തായാലും ഒരു പരിധിവിട്ട് മറവി എന്നത് ഒരു പ്രശ്നമായിത്തീരുമ്പോൾ ചികിത്സ ആവശ്യമുള്ള ഒരു അസുഖം തന്നെ.  ഇതിന് നിരവധിയായ കാരണങ്ങളുണ്ട്. ശരീരത്തിൽ അവശ്യമായ തോതിലുള്ളവൈറ്റമിനുകളുടെ അഭാവം കൊണ്ടാകാം. ജീവിതശൈലീ രോഗങ്ങളുടെ ഭാഗമാകാം, തലച്ചോറുമായി ബന്ധപ്പെട്ട...