ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സയാറ്റിക്ക ആയുർവേദം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

നാടൻ രുചിയിൽ ഒരു മുതിരക്കറി | Horse Gram Curry

കേരളീയ നാടൻ രുചിയിൽ ഒരു മുതിരക്കറി (Horse Gram Curry)   പുട്ട്, കഞ്ഞി, ചോറ്, കപ്പപ്പുഴുക്ക് എന്നിവയ്‌ക്കൊപ്പമാണ് ഇതിൻറെ മികച്ച കോമ്പിനേഷൻ.   കൂടാതെ, തേങ്ങ വറുത്തരച്ച് ചേർക്കുമ്പോൾ കറിയുടെ രുചി ഒന്നുകൂടി മെച്ചപ്പെടും. ആവശ്യമായ ചേരുവകൾ മുതിര 1 കപ്പ് ചെറിയ ഉള്ളി 10 എണ്ണം തക്കാളി 1 എണ്ണം പച്ചമുളക് 2 എണ്ണം ഇഞ്ചി ചെറിയ കഷണം വെളുത്തുള്ളി 4 അല്ലി മഞ്ഞൾപ്പൊടി ½ ടീസ്പൂൺ മുളകുപൊടി 1 ടീസ്പൂൺ മല്ലിപ്പൊടി 2 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ 2. തേങ്ങ വറുത്തരയ്ക്കാൻ - ചിരകിയ തേങ്ങ – ½ കപ്പ് - മല്ലി – ½ ടീസ്പൂൺ - ചെറിയ ഉള്ളി – 3 എണ്ണം - വറ്റൽമുളക് – 2 എണ്ണം - കുരുമുളക് – ½ ടീസ്പൂൺ - കറിവേപ്പില – ഒരു തണ്ട് 3. തയ്യാറാക്കുന്ന വിധം ഘട്ടം 1: മുതിര വേവിക്കാം മുതിര നന്നായി കഴുകി 6–8 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം കുക്കറിൽ ആവശ്യത്തിന് വെള്ളവും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് 6–8 വിസിൽ വരുന്നതുവരെ വേവിക്കുക. മുതിര നന്നായി മൃദുവാകണം. ഘട്ടം 2: തേങ്ങ വറുത്തരയ്ക്കാം ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ചേർക്കുക. തേങ്ങ ഇളം...

ഡിസ്ക്ക് ബൾജിനെ തോൽപ്പിച്ച ഒരു സ്ത്രീയുടെ അനുഭവക്കുറിപ്പ്.

ശരീരം നമ്മുടേതാണ്, വ്യാജ പ്രചരണങ്ങളിലും , അന്ധവിശ്വാസങ്ങളിലും വീഴരുത് കുറിപ്പ് തുടരുന്നു. " ഡിസ്ക്ക് ബൾജെന്നാൽ ജീവിതം തീർന്നു, ഇനി എഴുന്നേൽക്കാൻ പോലും കഴിയില്ല." - ഇങ്ങിനെയുള്ള വാക്കുകളാണ് നടുവേദനയുമായി ബന്ധപ്പെട്ട് ഡോക്ടറെ കാണാൻ പോയ അന്നുമുതൽ ഞാൻ കേട്ടു തുടങ്ങിയത്. എന്നാൽ ഇന്ന് കഠിനമായ ആ വേദനകളേയും, മാനസിക വിഷമങ്ങളേയും അതിജീവിച്ച് പൂർണ്ണ ആരോഗ്യത്തോടെ നിൽക്കുമ്പോൾ എനിക്ക് മറ്റുള്ളവരോട് പറയാൻ ഒന്നേയൊള്ളൂ. " നമ്മുടെ ശരീരം പറയുന്നത് നമ്മൾ കേൾക്കുക . അനാവശ്യമായി വ്യാജപ്രചരണങ്ങളിലും , അന്ധവിശ്വാസങ്ങളിലും വീണു പോയി ജീവിതം നശിപ്പിക്കരുത്!" 1. അന്ധവിശ്വാസങ്ങളും, വ്യാജ  പ്രചരണങ്ങളും   ആദ്യമൊക്കെ ഇരുന്ന് എഴുന്നേൽക്കുമ്പോഴും, കിടക്കുമ്പോഴുമെല്ലാം ചെറിയ രീതിയിലാണ് വേദന തുടങ്ങിയത്. എന്നാൽ ദിവസങ്ങൾകഴിയുന്തോറും വേദന നിതംബത്തിലേക്കും , തുടർന്ന് കാലുകളിലേക്കും വ്യാപിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്കെത്തി.  എന്നാൽ ഇത്തരം ഘട്ടത്തിൽ നമ്മുടെ നാട്ടിലെ സ്ത്രീകൾ പൊതുവായി ചിന്തിക്കുന്ന തെ റ്റായ ഒരു പ്രവണതയുണ്ട്.   ആ രോഗത്തിൻ്റെ കാരണത്തെ ശാസ്ത്രീയമായി മനസ്സിലാക്കാൻ ശ്രമിക്കാതെ ,...