പോസ്റ്റുകള്‍

ഇഷ്ടിക പൊടിയുന്ന ഇൻറർലോക്ക് വീടുകൾ !

ഇമേജ്
ഇന്റർലോക്ക് ഇഷ്ടിക വീടുകളെക്കുറിച്ചു പറഞ്ഞാൽ, എത്ര പറഞ്ഞാലും തീരാത്ത സംശയങ്ങളാണ് പലർക്കും. അതിൽ മുഖ്യമായുള്ളത് ഇഷ്ടികകൾ വെള്ളം നനഞ്ഞാൽ പൊടിഞ്ഞു പോകുമോ എന്നതാണ്. ഇതിനെക്കുറിച്ച് ഇതിന് മുൻപുള്ള പല അദ്ധ്യായങ്ങളിലും പറഞ്ഞിട്ടുള്ളതാണങ്കിലും ... വീണ്ടും തുടരുന്ന ഈ ചോദ്യത്തിനുള്ള മറുപടി എന്ന നിലയിൽ പറയട്ടെ. -   ഇഷ്ടിക തീർച്ചയായും പൊടിയും. ഒരു തർക്കവും  വേണ്ട.!  നിർമ്മിച്ചിരിക്കുന്ന ഇഷ്ടിക ഗുണനിലവാരമില്ലാത്തതാണങ്കിൽ മാത്രം ! ഗുണനിലവാരം കുറഞ്ഞ മണ്ണിൽ നിർമ്മിച്ചിരിക്കുന്നവയും, ആവശ്യത്തിനുള്ള അനുപാതത്തിൽ സിമൻറും . വെള്ളവും ചേർത്ത് അതിന്റെ നിർമ്മാണം കൃത്യമായതുമല്ലങ്കിൽ തീർച്ചയായും ഇഷ്ടിക പൊടിയുക തന്നെ ചെയ്യും.  മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം പൂർണ്ണമായും ഇൻറർലോക്ക് ഇഷ്ടികകൾ ഉപയോഗിച്ച് ഏതാണ്ട് രണ്ടായിരം സ്ക്വയർ ഫീറ്റിൽ നർമ്മിച്ചിരിക്കുന്നതാണ്. ഇഷ്ടികയുടെ ഗുണമേൻമ പരിശോധനക്ക് ശേഷം മാത്രമായിരുന്നു, അതിൻറെ നിർമ്മാണം. കേരളത്തിലെ  വാസ്തുനിർമ്മാണ രംഗത്തെ പ്രഗത്ഭരായ ഹാബിറ്റാറ്റ് ഗ്രൂപ്പായിരുന്നു ഈ ഇരുനില വീട് നിർമ്മിച്ചത്.   മേൽത്തരം ഇഷ്ടികകൾ ഉപയോഗിച്ച് നിർമ്മിച്ച വീടുകൾ എല്ലാംതന്നെ. ഏതാണ്ട് ഇരുപത്തിയഞ്ച്

verified

google-site-verification: googlec7b2e57e8aca6bde.html

site verification

google-site-verification: googlec7b2e57e8aca6bde.html

വീടിനുള്ളിൽ ഒരു കാട് !

ഇമേജ്
  വീടിനുള്ളിൽ കാടോ..? വീടിന് ഉള്ളിലല്ല...വീട്ടുവളപ്പിൽ...! അതും ഒന്നരയേക്കറിൽ ഒരു സ്വാഭാവികവനം..!  കേട്ടപ്പോൾ തന്നെ കാണണം എന്ന് ഉറപ്പിച്ചു. സംഭവം എറണാകുളം ജില്ലയിലെ വൈപ്പിൻകരയിലെ ഇടവനക്കാട്. വൈപ്പിൻ - പറവൂർ റോഡിൽ ഇടവനക്കാട് , ഏകദേശം ഒരുകിലോമീറ്ററോളം നീങ്ങിയാണ് , ഐ.ടി. വിദഗ് ധനായ ശ്രീ. മനോജിൻറെ വീടും, വീടിനോടുചേർന്ന കാടും.! പരമ്പരാഗതമായി കിട്ടിയ വസ്തുവിലെ, നിരവധി മരങ്ങളും, കാടും, വൃത്തിയാക്കലിൻറെ ഭാഗമായി പലവട്ടം തീയിട്ട് കുറേയേറെ നശിപ്പിക്കപ്പെട്ടുപോയെങ്കിലും, കഴിഞ്ഞ ഇരുപതിലേറെ വർഷമായി മനോജ് അതിൻറെ സ്വാഭാവിക വളർച്ചയെ കാത്ത് സംരക്ഷിക്കുന്നു.  "സൃഷ്ടികളുടെ ലക്ഷ്യം മനസ്സിലാക്കിയാൽ, ഒരു പുൽക്കൊടിക്കുപോലും അതിൻറേതായ ധർമ്മം നിറവേറ്റപ്പെടേണ്ടതായുള്ളതിനാലും, ജൈവവൈവിധ്യം കാത്തു സംരക്ഷിക്കേണ്ടതിനാലും സ്വാഭാവിക   വനത്തിൽ നിന്ന് ഒരു കള പോലും പറിച്ച് മാറ്റാറില്ല. കാട്ടിൽ ചെറിയ കുളങ്ങളും, കൈത്തോടുകളും, അതിൻറെ അരികുചേർന്ന് പറന്നിറങ്ങുന്ന ചിത്രശലഭങ്ങളും, ചില പക്ഷികളും,.... അവിടവിടെയായി വാഴയും, അടക്കാമരങ്ങളും, തെങ്ങും, മുളകളും എല്ലാമുണ്ട്. എന്നാൽ കൃഷി എന്നരൂപത്തിലൊന്നും അതിനെ കാണാറില്ല. മറ്റ് ചെടിക

പഠിക്കാനുണ്ട്.... പഴമയിൽ നിന്നുതന്നെ...!

ഇമേജ്
പഠിക്കാനുണ്ട്.... പഴമയിൽ നിന്നുതന്നെ...! " നമ്മുടെ പഴയ തലമുറകൾ ആരും വീട് നിർമ്മിച്ച് പാപ്പരായിട്ടില്ല...! പക്ഷേ പുതു തലമുറ വീട് പണിത് പാപ്പരാക്കാൻ മത്സരിച്ചു കൊണ്ടേയിരിക്കുന്നു." - രാജ്യം പത്മശ്രീ നൽകി ആദരിച്ച പ്രമുഖ  വാസ്തുശിൽപ്പി ശ്രീ. ശങ്കർ സാറിൻറെ വാക്കുകളാണിവ. - എത്ര അർഥവത്താണിത് -! ഒരു മനുഷ്യൻറെ ജീവിത സമ്പാദ്യങ്ങളും. ലോണും . വ്യക്തിഗത കടങ്ങളും . സ്വർണ്ണവും , ചിട്ടിയും എല്ലാം ചേർത്താണ് നമ്മൾ ഇന്നീ കാണുന്ന   ഓരോ  സ്വപ്ന ഭവനങ്ങളും, കെട്ടിഉയർത്തുന്നത്.....  എന്നിട്ടോ ...?! സ്വപ്ന ഭവനങ്ങളുടെ പൂർത്തീകരണ ശേഷം പിന്നെയും , പിന്നെയും കടം വാങ്ങിക്കൊണ്ടാണ് നിലവിലുള്ള കടത്തിൻറെ പലിശ പോലും പലരും അടച്ചു തീർക്കുന്നത്.  അവസാനം കടം മേടിച്ച് , പലിശയും , പലിശയുടെ പലിശയും എല്ലാം ചേർത്ത് വലിയ ഒരു സംഖ്യയാകുമ്പോൾ . സ്വപ്നങ്ങളും , ഭവനങ്ങളും എല്ലാം ഉപേക്ഷിച്ച് ..അല്ലങ്കിൽ കിട്ടിയ വിലയ്ക്ക് കച്ചവടമാക്കി വാടക വീടുകളിൽ അഭയം തേടിയ എത്രയേറെ മനുഷ്യർ...!  കഥ അവിടേയും തീരുന്നില്ല. അതോടൊപ്പം ചിലർക്ക് പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കണം. പ്രായമായ മക്കളുണ്ടങ്കിൽ അവരുടെ വിദ്യാഭ്യാസം , ചിലവ്, വിവാഹം. ഇങ്ങിനെ

മതിലുകൾ ഇല്ലാത്ത മനുഷ്യർ.!

ഇമേജ്
  തീർത്തും അപരിചിതനായിരുന്ന ഒരാൾ എത്ര പെട്ടെന്നാണ് ഒരു ബന്ധുവിനേക്കാൾ അടുപ്പക്കാരനായി തീർന്നത്.....!  ആലോചിച്ചപ്പോൾ ചിരിയടക്കാനായില്ല. കാറിന് വരുന്നു, സുഖസൗകര്യങ്ങൾ അന്വേഷിക്കുന്നു, ചായയോ, കൂൾഡ്രിംഗ്സോ  ആവശ്യമുള്ളതെല്ലാം ചോദിച്ചു വാങ്ങിക്കഴിക്കുന്നു. ചില കാര്യങ്ങളിലെല്ലാം സൂക്ഷിക്കണേ എന്ന ഉപദേശവും...!  ഹോ...! ഈ മനുഷ്യനേയാണല്ലോ, ഞാൻ എൻറെ കുനിഷ്ട് ബുദ്ധിവെച്ച് അളക്കാൻ തുടങ്ങിയത് എന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി...! "അല്ലങ്കിലും തൻറെ ഈ ഇത്തിരിപ്പോന്ന ലോകവിവരംവെച്ച് മനുഷ്യരെ അളക്കാൻ നിക്കരുത്... പറഞ്ഞേക്കാം " - ഞാൻ സ്വയം പറഞ്ഞു.  പറഞ്ഞുവന്നത് എൻറെ അയൽപക്കത്ത് പുതിയതായി സ്ഥലം വാങ്ങി വീടുവെക്കാൻ വന്ന കൊച്ചിസ്വദേശിയായ ഒരു നഗരവാസിയെക്കുറിച്ചാണ്."  സുന്ദരൻ, സുമുഖൻ, പ്രായപൂർത്തിയായ രണ്ട് ആൺ മക്കളുടെ പിതാവാണന്ന് തോന്നുകയേയില്ല. നീണ്ട വർഷത്തെ പരിചയഭാവത്തോടെ മിക്കവാറും അദ്ദേഹം എല്ലാ ദിവസവും കടന്നുവരും. വാങ്ങിയ സ്ഥലത്ത് വീടു നിർമ്മാണവുമായി ബന്ധപ്പെട്ട് മിക്കവാറും ദിവസങ്ങളിൽ കുറച്ചു പണിക്കാരും അദ്ദേഹത്തോടൊപ്പമുണ്ടാകും.  പണിക്കാരും . പണിയും തീരുന്നതു വരെ ഞങ്ങൾ ലോക കാര്

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

ഇമേജ്
  സമീക്ഷ എന്നത് ഒരുപ്രാർഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ടൗണിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന വളരെ ചെറിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച... ബോർഡ് കാണുമ്പോൾ പച്ചപിടിച്ച ജാതി മരക്കാടുകളിൽ നിന്നുള്ള നനുത്ത കാറ്റാണ് നമ്മെ സ്വാഗതം ചെയ്യുന്നത്.    ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത  വീടുകൾ കാണാം. " അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു " സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും നാനാ ജാതി മതസ്ഥരായ നിരവധിയാളുകൾ ഇവിടെ ധ്യാനത്തിനും പ്രാർഥനക്കു മായി വന്നു പോകുന്നു. കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയുമുണ്ട്." ലൈബ്രറിക്കുള്ളിലെ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള അത്യപൂർവ്വ ഗന്ഥ ശേഖരം അത്ഭുതപ്പെടുത്തുന്നവതന്നെ.!  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസി