ശരീരത്തിന് കുളിർമ്മയും പോഷകവും നൽകുന്ന ഹെൽത്തി സലാഡ്. നല്ല വേനൽക്കാലത്ത് ശരീരം തണുപ്പിക്കുവാനും , നിർജ്ജലീകരണം തടയുവാനും ഏറ്റവും മികച്ച ഒരു വിഭവമാണ് പൈനാപ്പിൾ ഉപയോഗിച്ചുള്ള സലാഡ്. ( Pineapple Salad Recipe) വൈറ്റമിൻ സി. ഫൈബർ , എന്നിവയാൽ സമ്പുഷ്ടമായ കേരളത്തിലെ നാടൻ പെനാപ്പിൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു സൂപ്പർ ഹെൽത്തി സമ്മർ സലാഡ്. ( Super Healthy Summer Salad) പഞ്ചസാരയോ , മറ്റ് കൃത്രിമ പദാർഥങ്ങളോ ചേർക്കാതെ തീർത്തും പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കുന്ന ഈ സമ്മർ സലാഡ് വണ്ണം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്കും , (Weight Loss) കുട്ടികൾക്കും വളരെ ഉത്തമമാണ്. കൂടാതെ വേനൽക്കാല ഭക്ഷണ മെനുവിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടുന്ന ഒരു വിഭവം കൂടിയാണിത്. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങൾ ഈ സലാഡിനുണ്ട്. അതിനു മുൻപ് സ്വാദിഷ്ടമായ ഈ പൈനാപ്പിൾ സലാഡ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം സൂപ്പർ ഷുഗർഫ്രീ പൈനാപ്പിൾ സലാഡ് റസിപ്പി ആവശ്യമായ ചേരുവകൾ . 1. നന്നായി പഴുത്ത പെനാപ്പിൾ ചെറിയ കഷണങ്ങളാക്കിയത് - ഒരു കപ്പ് 2. കക്കരിക്ക (Cucumber) അരക്കപ്പ് . 3. ചുവന്ന ഉള്ളി (Red Onion) ചെറുതാക്കി അരിഞ്ഞത് കാൽ കപ്പ്. ...
ലഹരി ഉപയോഗം കേരളത്തിൽ മദ്ധ്യകേരളത്തിൽ കുറച്ചു നാളുകൾക്ക് മുൻപുണ്ടായ ഒരു സംഭവമാണ്. അതിരാവിലെ കോളിംഗ് ബെൽ അമർത്തുന്ന ശബ്ദംകേട്ടാണ് വീട്ടുകാരൻ വാതിൽ തുറന്നത്. അപരിചിതരായ രണ്ടുപേർ. പോലീസിൽ നിന്നാണന്ന് സ്വയം പരിചയപ്പെടുത്തി. അത്ഭുതം കൂറിനിന്ന വീട്ടുകാരുടെ നേരെ മൊബൈലിൽ സൂക്ഷിച്ചിരുന്ന ഒരു ഫോട്ടോ എടുത്ത് കാണിച്ച് ഒരു പോലീസുകാരൻ ചോദിച്ചു "മകളാണോ...? "അതേ...." ...