ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

സ്പെഷ്യൽ മാംഗോ ഷെയ്ക്ക് റസിപ്പി

പ്രകൃതി ഭക്ഷണമെന്ന രീതിയിലും, അനേകം ആരോഗൃഗുണങ്ങളുമുള്ള മാമ്പഴം, ചർമ്മ സംരക്ഷണത്തിനും , കണ്ണുകളുടെ ആരോഗ്യത്തിനും , ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുവാനും , രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുമെല്ലാം മികച്ചതാണ്. അതിനാൽ കടുത്ത ഈ വേനൽക്കാലത്ത് കേരളത്തിലെവിടെയും സുലഭമായി കിട്ടുന്ന നാടൻ മാമ്പഴം ഒരെണ്ണം പോലും പാഴാക്കാതെ വളരെക്കാലം സൂക്ഷിക്കുവാൻ കഴിയത്തക്ക രീതിയിൽ സംരക്ഷിക്കുകയും , ബാക്കിയുള്ളവ വേനൽക്കാലത്ത് വീട്ടിൽ വരുന്ന അതിഥികൾക്ക് നൽകിയും ഫ്രിഡ്ജിൽ സൂക്ഷിച്ചുമെല്ലാം ആവശ്യാനുസരണം ഉപയോഗിക്കാവുന്നതുമാണ് . വേനൽക്കാല ആരോഗ്യസംരക്ഷണത്തിനായുള്ള പ്രകൃതിദത്ത കൂൾ ഡ്രിംഗ് മാമ്പഴം എങ്ങിനെ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം?കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക പണ്ട് , ചക്കയും, മാങ്ങയും , തേങ്ങയുമെല്ലാം സുലഭമായിരുന്ന കേരളത്തിൽ പ്രത്യേകിച്ച് വേനൽക്കാല ഭക്ഷണമെന്നതു തന്നെ പറമ്പുകളിൽ വീണു കിടക്കുന്ന പലയിനങ്ങളിൽപ്പെട്ട മാമ്പഴവും, എവിടേയും സുലഭമായിരുന്നതും അയൽവക്കങ്ങൾ വഴി കൈമാറിവന്നിരുന്ന ചക്കയും , ചക്ക അവിയലും , മാമ്പഴപ്പുളിശ്ശേരിയും, മാങ്ങയും , ചീരയും, ചക്കക്കുരുവുമെല്ലാം ചേർന്ന നാടൻ വിഭവങ്ങളായിരുന്നു. മദ്ധ്യ ...

ഇൻറർലോക്ക് ഇഷ്ടിക, വിലയും, ഗുണനിലവാരവും.

  ഇൻറർലോക് ഇഷ്ടിക വീടുനിർമ്മാണം. ഇൻറർലോക് ഇഷ്ടിക   ഇൻറർ ലോക്ക് ഇഷ്ടികകൾ ഉപയോഗിച്ചുള്ള വീടുനിർമ്മാണം പലസ്ഥലങ്ങളിലും, വ്യാപകമാകുവാൻ തുടങ്ങിയതോടെ എല്ലാവരുടേയും ചില പ്രധാന ചോദ്യങ്ങളിൽ ഒന്ന്, ഇഷ്ടികകളുടെ വിലനിലവാരത്തെക്കുറിച്ചാണ്.. പൊതുവിൽ ഇതിന് ഒരു ഉത്തരം പറയുക എന്നത് ഒറ്റവാക്കിൽ ശരിയല്ല. കാരണം ഓരോ ഇഷ്ടിക നിർമ്മാതാക്കളും ഉപയോഗിക്കുന്ന മണ്ണും, അതിൽ ചേർക്കുന്ന സിമൻ്റിൻ്റേയുമെല്ലാം ഗുണനിലവാരവും, വിലയുമെല്ലാം ഏറെ വ്യത്യസ്തമായതിനാൽ പല സ്ഥലങ്ങളിലും നിർമ്മിക്കുന്ന ഇഷ്ടികകൾക്കും പല തരത്തിലുള്ള വിലയാണ് ഈടാക്കുന്നത്.  എന്തൊക്കെയായാലും ഇഷ്ട്ടിക നിർമ്മാണത്തിലെ പ്രധാന ഘടകമായ മണ്ണ് നിലവാരം കുറഞ്ഞതാണങ്കിലും, അതിൽ ചേർക്കുന്ന സിമൻ്റിൻ്റെയും, വെള്ളത്തിൻറേയുമൊക്കെ അനുപാതത്തിൽ മാറ്റം സംഭവിച്ചാലും, ആ ഇഷ്ടിക വളരെ പെട്ടെന്ന് പൊടിഞ്ഞുപോകുവാനും, വെള്ളം വീണാൽ നശിച്ചു പോകുവാനുമുള്ള സാദ്ധ്യത കൂടുതലാണ്. ഇപ്പോൾ  ബാംഗ്ലൂരിൽ നിന്നുവരെ മേൽത്തരം മണ്ണ് കൊണ്ടുവന്നു ഇഷ്ടിക കമ്പനികൾവരെ ഇപ്പോൾ കേരളത്തിലുണ്ട്. അതിനനുസൃതമായ രീതിയിലാകും അപ്പോൾ വിലയിലെ മാറ്റവും . സാധാരണരീതിയിൽ ഇപ്പോൾ ലഭ്യമായ ഇഷ്ടികയുടെ അളവ് ...

ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നവർ.

 എഴുതണമെന്ന് തോന്നിയത്, നേരമ്പോക്കായി തോന്നിയതുകൊണ്ടല്ല. സ്വന്തം ജീവിതം പലപ്പോഴും ഉയർന്നആശയങ്ങളാൽ സമ്പന്നമാക്കി ആൾക്കൂട്ടങ്ങൾക്കിടയിൽ യാതൊരു നിറങ്ങളുമില്ലാതെ ജീവിക്കുന്ന അനേകം മനുഷ്യരുണ്ടിവിടെ...! ശബ്ദകോലാഹലങ്ങളുടെ മലീമസമായ ചർച്ചകളിൽ നിന്ന് ഒഴിഞ്ഞ്, സ്വന്തം ഇടങ്ങളിലും സ്വർഗ്ഗത്തിൻ്റെ വാതായനങ്ങൾ തുറന്നുവെക്കാമെന്ന്..സ്വജീവിതം കൊണ്ട് മറ്റുള്ളവർക്ക് കാട്ടിക്കൊടുത്തവർ...! വരാനിരിക്കുന്ന നാളെകളെക്കുറിച്ചോർത്ത്... എന്തിനോവേണ്ടി വ്യാകുലപ്പെടുന്നവർ..!    ഒരുപക്ഷേ ആരാലും അറിയപ്പെടാൻ താത്പര്യമില്ലാത്തവർ. !   എങ്കിലും അറിയുന്നതും, അറിയിക്കേണ്ടതും ഇന്നിൻറെ ആവശ്യമായി ബോദ്ധ്യപ്പെടുന്നതുകൊണ്ടും... നമ്മളിൽ പലരും ഒരുപക്ഷേ അവർതന്നെ ആകാം എന്നതിനാലും ഇത് ഇവിടെ കുറിക്കുന്നു...! പറഞ്ഞുവരുന്നത് തൃശൂർ മണ്ണൂത്തിക്കടുത്തുള്ള എലിസബത്ത് ടീച്ചറെക്കുറിച്ചാണ്., രണ്ടര എക്കറിലെ പച്ചപിടിച്ച ഒരു സ്വർഗ്ഗത്തിലാണ് ടീച്ചർ ഇപ്പോൾ താമസിക്കുന്നത്, ഉച്ചവെയിലിൻറെ കാഠിന്യത്തിൽനിന്നും, ടീച്ചറിൻറെ വീടിൻറെ പടവുകളിറങ്ങുമ്പോൾ വളരെപെട്ടെന്ന് മറ്റേതോ ഒരുഗ്രാമത്തിലെത്തിയ പ്രതീതി. നിറയെ മരങ്ങളും, ചക്കയും,മാങ്ങയും,...

നാലു ലക്ഷത്തിനും കിടപ്പാടം!

  ചിലവുകുറഞ്ഞ വീടു നിർമ്മാണം.  കുറഞ്ഞചിലവിലെ വീടുനിർമ്മാണം നാലു ലക്ഷത്തിന് വീടോ? ഒരു കാലിത്തൊഴുത്തിനു പോലും തികയില്ല....! എന്നുപറയാൻ വരട്ടെ..! കാരണം ഇപ്പോൾ പലരും ചോദിക്കുന്നത് ലൈഫ് മിഷൻ്റെ നാല് ലക്ഷം രൂപ ഫണ്ടുകൊണ്ട് ഒരു വീട് നിർമ്മിക്കാൻ കഴിയുമോഎന്നാണ് ..! വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നു പറഞ്ഞതുപോലെ ഇപ്പോൾ പല സന്നദ്ധ സംഘടനകളും നാനൂറും , അഞ്ഞൂറും സ്ക്വയർ ഫീറ്റ് വീടുകൾ മേൽപ്പറഞ്ഞ തുകയ്ക്ക് ചെയ്തു വരുന്നു. ചിലത് ഒറ്റ മുറിയായും , രണ്ട് മുറിയുമൊക്കെയായാണ് നിർമ്മാണം. പിന്നെ കുറച്ച് സ്പോൺസർഷിപ്പായി കിട്ടുന്നവയും. എന്തായാലും വേണമെന്നുറപ്പിച്ചാൽ എത്ര തുകയ്ക്കും ഒരു കിടപ്പാടം നിർമ്മിച്ചെടുക്കാം. - നിർമ്മാണരീതി - തറ കെട്ടിയ ശേഷം.  ഇൻറർലോക്ക് ഇഷ്ടികകൾ ഉപയോഗിച്ചാണ് ഭിത്തിയുടെ നിർമ്മാണം. അതിനാൽ അൽപ്പംപോലും , സിമൻ്റോ, മണലോ ഒന്നും കരുതി വെയ്ക്കേണ്ടതുമില്ല. വീടിൻ്റെ മേൽക്കൂര സ്ക്വയർ ട്യൂബുകളുപയോഗിച്ച് ഡ്രസ്സ് വർക്ക് ചെയ്തശേഷം ഓട് വിരിക്കുകയാണ് സാധാരണ രീതി ഫ്ളോറിംഗ് കൂടാതെ ഫ്ലോറിംഗ് സിമൻറ്  ഉപയോഗിച്ച് ചെയ്ത ശേഷംപഴയകാല നിർമ്മാണ രീതിപോലെ ചുവപ്പും, കറുപ്പും, നിറമുള്ള കാവി തേച്ച് മ...

വീട് നിർമ്മാണത്തിനും മുൻപ്.

  വീട് നിർമ്മിക്കുമ്പോൾ ശ്രീ. സുരേഷ് ശിവൻ. വളരെ അവിചാരിതമായി ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട അങ്കമാലിയിലുള്ള, ഒരു സഹൃദയൻ. തൊഴിൽ ഹോം കോൺസെപ്ഷനിസ്റ്റ്. സത്യത്തിൽ അത് എന്താണന്ന് മനസ്സിലായില്ല.! കാരണം , എന്നെ സംബന്ധിച്ചിടത്തോളം അങ്ങിനെ ഒരു തൊഴിൽമേഖലയെക്കുറിച്ച് ആ സമയങ്ങളിൽ കേൾക്കുന്നതു തന്നെ ആദ്യം! എൻറെ സംശയം കണ്ടപ്പോൾ അദ്ദേഹം തന്നെ ചിരിച്ചുകൊണ്ടുപറഞ്ഞു. പേടിക്കേണ്ട, അങ്ങിനെ ഒരു തൊഴിൽ മേഖല വളരെ പെട്ടെന്ന് അധികമാർക്കും പരിചയമുണ്ടാവില്ല. കാരണം ഒരു വീട് അല്ലങ്കിൽ ഏതുതരം സ്ഥാപനമായാലും, ഒരു എഞ്ചിനീയർ, അതല്ലങ്കിൽ ഒരു കോൺട്രാക്ടർ അതിനപ്പുറത്തേക്ക്, ഒരു ഗൃഹനിർമ്മാണം ആരംഭിക്കുമ്പോൾ അധികം ആരുടേയും ചിന്ത നീണ്ടുപോകാറില്ല. - സത്യത്തിൽ എന്താണ് ആ ജോലി...? - എൻറെ ചോദ്യത്തിന് ഉത്തരമെന്നവണ്ണം അദ്ദേഹം പങ്കുവെച്ചത് അദ്ദേഹത്തിൻ്റെ ഒരു സുഹൃത്തിൻറെ വീടുനിർമ്മാണ അനുഭവമാണ് ....! " പുഴയോരത്ത് നിന്ന് അൽപ്പം മാറി, , വിദേശമലയാളിയായ ഒരു സുഹൃത്ത് രണ്ടായിരത്തി അഞ്ഞൂറ് സ്ക്വയർ ഫീറ്റിന് മുകളിൽ നിർമ്മിച്ചത് ഒരു വീടായിരുന്നു അത്.  ശ്രീ.സുരേഷ് ശിവൻ. ഹോം കോൺസെപ്ഷനിസ്റ്റ്    പക്ഷെ പ്രശ്നമെന്താണന്നുവെച്ചാൽ.... പ...