പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത് ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് . എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...
വീട്ടിലായാലും, അതിഥികൾക്കായാലും ഭക്ഷണം ഉണ്ടാക്കി നൽകുന്നത് വളരെ സന്തോഷം നൽകുന്ന ഒരു അനുഭവവും, അതൊരു കലയുമാണ്. കൂടാതെ അത് ലളിതവും, പോഷകസമ്പുഷ്ടവുമാകണം. വീട്ടിൽ വരുന്ന അതിഥികളുടെ അഭിരുചികൾ, അവരുടെ പ്രായം, ആരോഗ്യഘടന, വരുന്ന സമയം. ഇതെല്ലാം കണക്കിലെടുത്ത് ഉണ്ടാക്കുന്ന ഭക്ഷണമാണ്. അതിഥികളേയും സന്തോഷിപ്പിക്കുന്നത്. ഉദാഹരണത്തിന് ഉച്ചയൂണിൻ്റെ സമയത്ത് കയറി വരുന്ന വിരുന്നുകാരന് ഒരു ചായയും, ബിസ്കറ്റും നൽകിയാലോ? അതല്ലെങ്കിൽ ഉച്ചയൂണിന് വരുന്ന വെജിറ്റേറിയൻ ഭക്ഷണ പ്രിയരുടെ മുൻപിൽ മട്ടൻ ബിരിയാണിയും, ചില്ലി ചിക്കണുമൊക്കെ കൊണ്ടുവന്നു കൊടുത്താലോ? അപ്പോൾ വരുന്നവരുടെ താത്പര്യമാണ് പ്രധാനം പറഞ്ഞു വരുന്നത് ആധുനിക കാലത്ത് എല്ലാമനുഷ്യരും ഏതെങ്കിലും തരത്തിലുള്ള പലവിധ അസുഖങ്ങൾ നേരിടുന്ന ഇക്കാലത്ത് കൂടുതലായി, എണ്ണയും , കൊഴുപ്പും കലർന്ന ഭക്ഷണങ്ങളെല്ലാം ഒഴിവാക്കി കൂടുതൽ പോഷക സമ്പുഷ്ടവും, വളരെ ലളിതവുമായ പഴങ്ങളും, പച്ചക്കറികളുമെല്ലാം ഉപയോഗിച്ചുള്ള സലാഡുകളോ , ജ്യൂസുകളോ ഒക്കെ നൽകുമ്പോൾ അത് കഴിക്കുന്നവർക്കും ആതിഥേയർക്കുമെല്ലാം വളരെ എളുപ്പവും, സന്തോഷകരവുമാണ്. ലളിതം, പോഷകസമ്പുഷ്ടം ഈ സലാഡ് അപ്രകാരം താഴെപ്പറയുന്ന ഒരു വെജിറ്റബി...