Featured

ഒരു മുതലമട ആശ്രമയാത്ര

 കേരളത്തിൽ എങ്ങോട്ടാണ് ഒരു യാത്ര പോകേണ്ടതെന്ന് ചോദിച്ചാൽ ഉത്തരത്തിനായി അധികം അലഞ്ഞുതിരിയേണ്ടി വരാറില്ല. പാലക്കാട്ടേയ്ക്കു തന്നെ! . കാരണം എവിടേയും നിറഞ്ഞ പച്ചപ്പും, ശാന്തതയും, ഗ്രാമീണ ജീവിതക്കാഴ്ചകളുമായെല്ലാം അത് ഇപ്പോഴും ഹൃദയം നിറയ്ക്കും !

അതുകൊണ്ടാണ്, യാതൊരു പ്ലാനുകളുമില്ലാതെ അന്നത്തെ യാത്ര പാലക്കാട്ടേയ്ക്ക് തന്നെയാക്കിയത്. 

https://www.vlcommunications.in/2025/07/blog-post.html
മുതലമട ആശ്രമം, പാലക്കാട്.


പക്ഷെ, യാത്രാ മദ്ധ്യേ, സുഹൃത്ത് ജോണായിരുന്നു യാത്രയുടെ റൂട്ട് മുതലമടയിലേക്കാക്കിയത്.! മുതലമടയെന്നൊക്കെ പണ്ട് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, അത് കൂടുതലായും, വർഷത്തിൽ എല്ലാ മാസവും കായ്ക്കുന്ന മുതലമട മാവിനെക്കുറിച്ചും, മാങ്ങയെക്കുറിച്ചുമെല്ലാമായിരുന്നു.

ഇത് പക്ഷേ ... മുതലമടയിലുള്ള ഒരു ആശ്രമത്തിലേക്കാണ്.!

കൂടെയുള്ളവർക്ക് അത്ര താത്പ്പര്യമുള്ള കാര്യമൊന്നുമായിരുന്നില്ലെങ്കിലും, ഇന്നേവരെ സിനിമകളിലല്ലാതെ ഒരാൾ പോലും ഒരു ആശ്രമ അന്തരീക്ഷമെന്നത് എന്താണെന്ന് അറിഞ്ഞിട്ടില്ലാത്തതിനാൽ, എന്നാൽപ്പിന്നെ യാത്ര അങ്ങോട്ടു തന്നെയാകട്ടെയെന്ന് തീരുമാനിച്ചു!

സുഹൃത്തായ ജോൺ ഒരു ക്രിസ്തീയ വിശ്വാസിയായിരുന്നു. എങ്കിലും ഹിന്ദു ആത്മീയതയെക്കുറിച്ച് അറിയാനുള്ള ആവേശം അയാളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. 

"പലവട്ടം പോകണമെന്നാഗ്രഹിച്ചിരുന്നതാണ്, പക്ഷെ, ഇപ്പോഴാണ് സമയം ശരിയായതെന്ന് തോന്നുന്നു." ജോൺ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു.

കാർ ഒരുപാട് വളവുകളും തിരിവുകളും താണ്ടി ആശ്രമ കവാടത്തിലേയ്ക്കു പ്രവേശിച്ചു.

https://www.vlcommunications.in/2025/07/blog-post.html
മുതലമട ആശ്രമം, പാലക്കാട്.


സത്യത്തിൽ ഒരു സിനിമാ ഷൂട്ടിംഗ് ലൊക്കേഷൻ പോലെ വളരെ മനോഹവും, പ്രകൃതിരമണീയവുമായ പ്രദേശം !

വിശാലമായി നീണ്ടു പരന്ന് മൈതാനം പോലെ കിടക്കുന്ന ആശ്രമ പരിസരങ്ങളിൽ ഏതു കോണിലെ കാഴ്ചകൾക്കും വല്ലാത്ത മനോഹാരിത.

 ഉച്ച വെയിലിൻ്റെ ഇളം മഞ്ഞനിറം കലർന്ന സൂര്യരശ്മികൾക്കിടയിലൂടെ അങ്ങ് ദൂരേക്ക് അകന്നുപോകുന്ന നീലകലർന്ന മലനിരകൾ, അതിനിടയിലൂടെയുള്ള മൺ പാതകൾ, ആരോ ഒരുക്കി വെച്ച ഒരു പൂന്തോട്ടം, പോലെ വ്യത്യസ്ഥവും പലവിധ വർണ്ണങ്ങളിൽ ഇലപൊഴിച്ചു നിൽക്കുന്ന മനോഹരവൃക്ഷങ്ങൾ . അവയ്ക്കിടയിൽ തലയുയർത്തി നിൽക്കുന്ന സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ സുനിൽ സ്വാമിയുടെ മുതലമട ആശ്രമം. !

https://www.vlcommunications.in/2025/07/blog-post.html
മുതലമട ആശ്രമം, പാലക്കാട്.


ആശ്രമത്തിൻ്റെ കവാടത്തിൽ നിൽക്കുന്ന ജീവനക്കാർ തങ്ങളുടെ ആഗമനോദ്ദേശം എന്തെന്ന് തിരക്കി , കൂടെയുണ്ടായ സുഹൃത്ത് ജോൺ, തനിക്ക് സുനിൽ സ്വാമിയെ കാണണമെന്ന് ആഗ്രഹമറിയിച്ചതോടെ അവർ , ഞങ്ങളെ അധികം താമസമില്ലാതെ ആശ്രമത്തിനുള്ളിലേക്കാനയിച്ചു.

 എന്തെങ്കിലും, ഔപചാരികതകൾ ഒന്നുമില്ലാതെ തന്നെ കടന്നു ചെന്നയുടൻ ചെറുപ്പക്കാരനായ സ്വാമി ഞങ്ങളെ അദ്ദേഹത്തിൻ്റെ മുറിയിലേക്ക് ക്ഷണിച്ചു.

 മുറിയുടെ പല ഭാഗങ്ങളിലുള്ള ഭിത്തികളിൽ, ശ്രീനാരായണഗുരു മുതൽ സത്യസായിബാബ വരെയുള്ളവരുടെ അനേകം ചിത്രങ്ങൾ.!

 അവയ്ക്ക് നടുവിൽ വലിയ അലങ്കാരപ്പണികളോടെ സ്ഥാപിച്ചിരുന്ന ഒരു കസേരയിൽ ശുഭ്ര വസ്ത്രധാരിയായി സ്വാമി ഇരുന്നു. 

 ഇരുവശങ്ങളിലേക്കും നീട്ടിവളർത്തിയിരുന്ന സ്വാമിയുടെ നീണ്ട മുടിയും, തിളങ്ങുന്ന, ആകർഷണീയത തോന്നുന്ന കണ്ണുകളും, സൗമ്യതയുമെല്ലാം  ആരെയും, ആകർഷിക്കുവാൻ പോന്നവയായിരുന്നു.

എങ്കിലും,  വളരെ പെട്ടെന്ന് സ്വാമിയുടെ, സാന്നിദ്ധ്യം മൂലം ഉറഞ്ഞു കൂടിയ കനത്ത മൗനത്തെ ഭേദിച്ചു കൊണ്ട് സ്വാമി ചോദിച്ചു. ...

     "എന്തെങ്കിലും, അറിയേണ്ടതുണ്ടോ?"

ചോദ്യം എന്നോട് തന്നെയായിരുന്നു. കാരണം ഒരു പക്ഷേ, ഒരു മാധ്യമ പ്രവർത്തകനെന്ന്, സ്വയം പരിചയപ്പെടുത്തേണ്ടി വന്നതു കൊണ്ട് കൂടിയാകണം, ചിലപ്പോൾ അദ്ദേഹം ഒരു കൂടിക്കാഴ്ച അനുവദിച്ചതും .

എന്തായാലും, വീണു കിട്ടിയ സമയം ഒട്ടും പാഴാക്കാതെ തന്നെ ഞാൻ ചോദിച്ചു. " പൊതുവിൽ ഈ ആശ്രമത്തിൻ്റെ പ്രവർത്തന രീതികളും അത് മുന്നോട്ട് വെക്കുന്ന ലക്ഷ്യത്തെക്കുറിച്ചും സൂചിപ്പിക്കാമോ?

 " വിശക്കുന്നവന് ഭക്ഷണം " !

അത്രയും പറഞ്ഞ് അദ്ദേഹം ദൂരേക്ക് നോക്കി . ആശ്രമത്തിന് പുറത്ത് നിർത്തിയിരുന്ന ഏതാനും ജീപ്പുകൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം തുടർന്നു. 

" രാവിലെ മുതൽ ആ കാണുന്ന വാഹനങ്ങൾ, ഇടതടവില്ലാതെ ഓടിത്തുടങ്ങും, തെരുവുകളിൽ അന്തിയുറങ്ങുന്നവർ, അനാഥർ, അന്തേവാസികൾ, ഉറ്റവരും ഉടയവരുമില്ലാത്തവർ അങ്ങിനെ ഒരു നേരത്തെ ഭക്ഷണത്തിനായി. കാത്തിരിക്കുന്നവരിലേക്കാകും , ആ വാഹനങ്ങൾ എത്തിച്ചേരുക. തൊട്ടപ്പുറത്ത് വലിയ പാചകപ്പുരയും , ഒരു ഹാളുമുണ്ട്. ആശ്രമത്തിന് അകത്തായാലും പുറത്തായാലും ഒരാൾ പോലും വിശന്നിരിക്കരുതെന്നുള്ളതാണ് ആശ്രമത്തിൻ്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന് "

https://www.vlcommunications.in/2025/07/blog-post.html
മുതലമട ആശ്രമം, പാലക്കാട്.


സത്യത്തിൽ ആ വാക്കുകൾക്ക് ഏറെ പ്രസക്തിയുള്ള ഒരു കാലമായിരുന്നു.

 കാരണം ലോകം മുഴുവൻ, രോഗാതുരമായ ഒരു വലിയ, മഹാമാരിയിലമർന്ന് .... ഇനിയെന്ത്? എന്ന വലിയ ചോദ്യമുനയിൽ മനുഷ്യ സമൂഹം മുഴുവൻ അതി ദാരിദ്ര്യത്തിലും, പട്ടിണിയിലും, കഷ്ടപ്പാടുകളിലുമെല്ലാം അമർന്നു നിൽക്കുന്ന ഒരു  കെട്ട കാലം കൂടിയായിരുന്നു അത്.

സ്വാമി തുടർന്നു." ഒരു ലോകം, ഒരു മതം, ഒരു ദൈവം , എല്ലാ മനുഷ്യരും അത്തരം ഒരു ചിന്താഗതിയിലേക്ക് എപ്പോൾ എത്തിച്ചേരുന്നുവോ അപ്പോൾ മാത്രമാകും, ഒരു പക്ഷേ, നമ്മുടെ ലോകം എന്നും മനോഹരമായിത്തീരുക "!

കൂടാതെ " ഒരു മനുഷ്യൻ്റെ കടമയെന്നാൽ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം ഇതെല്ലാം ഒരു തലമുറയ്ക്ക് നൽകേണ്ടതാണന്നും, ഇതെല്ലാം ദരിദ്ര വർഗ്ഗങ്ങളിലേക്ക് എത്തിച്ചേരുമ്പോൾ മാത്രമേ ഇന്ത്യയുടെ വികാസം പൂർണ്ണമാകൂ എന്നതാണ് തൻ്റെ വിശ്വാസമെന്ന് " മെല്ലാം  " അദ്ദേഹം  പറഞ്ഞു!   

https://www.vlcommunications.in/2025/07/blog-post.html
മുതലമട ആശ്രമം, പാലക്കാട്.

 

 പണ്ട് ആശ്രമം നേരിട്ട്,  നേതൃത്വം നൽകിയ കുഷ്ഠരോഗിപരിചരണം മുതൽ, പിന്നീട് പടർന്നു പിടിച്ച ,എയ് ഡ് സ് രോഗത്തെക്കുറിച്ചും, അതിനെ അവഞ്ജയോടെയും, ഭയത്തോടെയും മാത്രം   വീക്ഷിച്ചിരുന്ന അക്കാലത്ത് , ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആശ്രമം അവരെ ദത്തെടുത്ത്   വിവാഹം നടത്തിയ കഥകളെല്ലാം തന്നെ അദ്ദേഹം സവിസ്തരം  പറഞ്ഞു കേൾപ്പിച്ചു.! 

കൂടാതെ അന്തരിച്ച പഴയ ഇലക്ഷൻ കമ്മീഷണർ, ശ്രീ. ടി.എൻ. ശേഷനുൾപ്പടെ പല പ്രമുഖരും തങ്ങളുടെ അവസാനകാലം കഴിച്ചു കൂട്ടിയതുമെല്ലാം ഇതേ ആശ്രമത്തിൽതന്നെയായിരുന്നു.

പിന്നീട്,  സമയം അനുവദിച്ചതിലും കൂടുതലായെന്ന് ചുവരിലെ ക്ലോക്കുകൾ  സൂചിപ്പിക്കാൻ തുടങ്ങിയപ്പോൾ ഇനി മറ്റൊരിക്കൽ എല്ലാം വിശദമായി സംസാരിക്കാമെന്ന് പറഞ്ഞ് അദ്ദേഹം പതിയെ എഴുന്നേറ്റു.

ആശ്രമത്തിന് അകത്തും പുറത്തും വിവിധ  മത വിശ്വാസികളും , സ്വദേശികളും, വിദേശികളുമായ അനേകം സന്ദർശകരുടേയും തിരക്കിനിടയിലൂടെ.! സ്വാമി പതിയെ പുറത്തേക്ക് നടന്നു.

https://www.vlcommunications.in/2025/07/blog-post.html
മുതലമട ആശ്രമം, പാലക്കാട്.


യഥാർത്ഥത്തിൽ, പലപ്പോഴും എവിടേയും കാണുന്ന പോലെ ,തൻറെ ആത്മീയ വ്യക്തിപ്രഭാവം പ്രകടിപ്പിക്കുവാനോ, അത്ഭുത സിദ്ധികളെക്കുറിച്ചോ ഒന്നും തന്നെ പ്രകീർത്തിക്കാതെ, തീർത്തും കറ തീർന്ന ഒരു സാമൂഹ്യ പ്രവർത്തന രീതി എന്തെന്ന് മാത്രമാണ് അദ്ദേഹം അതുവരെ ആ കുറഞ്ഞ സമയത്തിനുള്ളിൽ സംസാരിച്ചത്. അതുകൊണ്ട് തന്നെ ആദ്യ കൂടിക്കാഴ്ചയിൽ ഞങ്ങളിൽ പലർക്കും അദ്ദേഹത്തോടുള്ള ആദരവും , ബഹുമാനവുമെല്ലാം വർദ്ധിക്കുകയും ചെയ്തു.

 ആശ്രമ മന്ദിരത്തിന് പുറകിലുള്ള ഏതാനും പടവുകളിറങ്ങുമ്പോൾ നിരവധി മരങ്ങളാൽ തണൽ പാകിയ വലിയ ഒരുമൈതാനത്ത്, അനേകം പശുക്കളും, കിടാവുകളുമൊക്കെയുള്ള വലിയൊരു ഫാം കാണാം.

ആകാശത്തോളം ഉയരമുണ്ടന്ന് തോന്നിപ്പിക്കുമാറ് , വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ ഒന്നുപോലും കാണിക്കാതെ ഇളകിയാടുന്ന പടുകൂറ്റൻ ആൽമരങ്ങൾ , അതിനു ചുറ്റും വളരെ മനോഹരമായി കെട്ടിയുയർത്തിയ ആൽത്തറകളും ,  അതിൽ പലയിടങ്ങളിലായുള്ള ബുദ്ധപ്രതിമകളും നിറച്ച മനോഹരമായ ആശ്രമാന്തരീക്ഷം.

https://www.vlcommunications.in/2025/07/blog-post.html
മുതലമട ആശ്രമം, പാലക്കാട്.


 ആശ്രമത്തോട് ചേർന്നുള്ള ഹാളിൽ ഉച്ചഭക്ഷണത്തിനായുള്ള തിരക്കേറിവന്നു. അവരിൽ സന്ദർശകരായുള്ളവരും, ആ പ്രദേശത്തുകാരായവരുമെല്ലാം ഉണ്ട്. അധികം വിഭവസമൃദ്ധമൊന്നുമല്ലങ്കിലും, മസാലകളും, വെളിച്ചെണ്ണയുടേയുമെല്ലാം ആധിക്യം ഒഴിവാക്കി, തനി നാടൻ രീതിയിലുള്ള ഒരു വെജിറ്റേറിയൻ ഊണ്.

ഭക്ഷണശാലയിൽ ഏവരോടും കുശലം പറയുവാനും, ഭക്ഷണം വിളമ്പി കൊടുക്കുവാനുമെല്ലാം സ്വാമിയും സജീവമാണ്.!

 കുറച്ചധികം സമയം, ഭക്ഷണ ശേഷം ആശ്രമ പരിസരമാകെ ചുറ്റിയടിച്ച് കറങ്ങി സ്വാമിയോട് വീണ്ടും കാണാമെന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ തീർച്ചയായും ഇങ്ങിനെയൊരു ആശ്രമാന്തരീക്ഷം ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല.

അനേകം , ആത്മീയ മുഖം മൂടികളും, പൊള്ളയായ പ്രഭാഷണങ്ങളും, ബുദ്ധി മരവിച്ചു പോയ ഭക്തജനക്കൂട്ടങ്ങളേയും, മണിയടിയൊച്ചയും, കീർത്തനാലാപനങ്ങളുമെല്ലാം പ്രതീക്ഷിച്ചുപോയ ഞങ്ങളെ , ആശ്രമം വ്യത്യസ്ഥമായ കാഴ്ചകളിലേക്കാണ് നയിച്ചത്.

അത്, മനുഷ്യരുടെ ഭൗതികാവശ്യങ്ങളേയും, യുക്തിചിന്തകളെ ആകെത്തന്നെ, തൃപ്തിപ്പെടുത്തുന്നതും, എന്നാൽ ആത്മീയമായി വളരെ പോസിറ്റീവായ ഒരു എനർജി,നൽകുകയും ചെയ്യുന്ന വളരെ ശാന്തമായ ഒരിടമായാണ് അനുഭവപ്പെട്ടതും.!

 എങ്കിലും, ഇപ്പോൾ മുതലമട ആശ്രമ കവാടത്തിലെ, പച്ചപിടിച്ച കുന്നിൽ ചരിവുകളും , ഒറ്റയടിപ്പാതകളുമെല്ലാം ഓർമ്മകളിലൂടെ പിന്നിട്ടു പോയിട്ട് വർഷങ്ങൾ ഏറെക്കഴിഞ്ഞിരിക്കുന്നു.!

 ആദ്യമായി ഒരു ആശ്രമകവാടത്തിലേക്ക് യാത്ര തിരിക്കാൻ പ്രേരിപ്പിച്ച ജോൺ എന്ന ചെറുപ്പക്കാരനായ സുഹൃത്തും, വേദന നിറഞ്ഞ ഒരു ഓർമ്മ മാത്രമായവശേഷിച്ചു!

എങ്കിൽ പോലും ഒരിക്കലും കണ്ടു മറക്കാൻ കഴിയാത്ത ഒരു സ്വപ്നം പോലെ മുതലമടയിലെ  ചിത്രങ്ങൾ വീണ്ടും , മനസ്സിലേക്കെപ്പോഴോ ഓടിയെത്തുമ്പോൾ ആശ്രമത്തിൻ്റെ ഏറ്റവും പുതിയ സ്ഥിതിവിശേഷങ്ങളറിയാൻ മനസ്സ് വെറുതെ വെമ്പൽ കൊണ്ടു . !

രാത്രി അതിൻറെ അന്ത്യയാമങ്ങളിലേയ്ക്കുചരിഞ്ഞുവീഴാൻതുടങ്ങുമ്പോഴും.. അതിനൊന്നും കാതോർക്കാതെ മൊബൈൽ സ്ക്രീനിലൂടെ   വിരലുകൾ ആശ്രമത്തെ ലക്ഷ്യം വെച്ച്  സഞ്ചരിച്ചു .!

എന്നാൽ തീർത്തും, അപ്രതീക്ഷിതമായും, വലിയ ഞെട്ടലുളവാക്കിക്കൊണ്ടുമാണ് സ്വാമിയും, ആശ്രമവും വളരെ പെട്ടെന്ന് മുന്നിൽ ഭീതി ജനിപ്പിക്കു മാറ് പ്രത്യക്ഷപ്പെട്ടത് ! 

' സുനിൽ സ്വാമി അറസ്റ്റിൽ ' !

ഏതാനും  ഓൺലൈൻ മാദ്ധ്യമങ്ങളിലായിരുന്നു  വാർത്ത!  

അവിശ്വസനീയതയോടെ, വസ്തുതകളറിയാൻ മനസ്സ് വീണ്ടും വെമ്പൽ കൊണ്ടു . പ്രമുഖ വാർത്താ മാദ്ധ്യമങ്ങളിൽ ഒന്നാകെ പലവട്ടം  പരതി.! പക്ഷെ നിരാശയായിരുന്നു ഫലം!

ഒരുപക്ഷേ... വാർത്തകൾ നിക്ഷിപ്ത താത്പര്യക്കാർ പടച്ചതാകുമോ? അതോ മുൻ നിര മാദ്ധ്യമങ്ങൾ മറച്ചുവെച്ചതോ?

 മനസ്സ് പലവിധചിന്തകളാൽ കലുഷമായി. സത്യമെന്ത്...? ശരിയേത്....?  

  ഏതോ ഒരു വ്യവസായിയുമായുണ്ടായ ചില, ഇടപാടുകളിൽ സുനിൽ സ്വാമി മൂന്നുകോടി രൂപ തട്ടിച്ചുവത്രെ...!

അപ്രസക്തമെന്നു തോന്നിച്ച ഏതാനും ചിലമാദ്ധ്യമങ്ങൾ മാത്രമായാഘോഷിച്ച, ആവാർത്ത, അത് ഏകപക്ഷീയമായും, ഒറ്റതിരിഞ്ഞുള്ള ഒരു ആക്രമണമായോ, ആഘോഷമായോ ഒക്കെ മാത്രമായി തോന്നിച്ചു!

 പ്രത്യേകിച്ചും ഒരു മൊബൈൽ ഫോണിൻ്റെ സാങ്കേതികത്വത്തിൽ  ആർക്കും , ആരെക്കുറിച്ചും, എന്തും പറയാമെന്ന ഒരു പുതിയ  കാലമീഡിയസംസ്ക്കാര കാലഘട്ടത്തിൽ !

 അതുകൊണ്ടുതന്നെ, അത്തരം വാർത്തകളുടെ സത്യാവസഥതേടി പിറകേ അലയേണ്ടതുമില്ലായിരുന്നു.!

കാരണം മാദ്ധ്യമങ്ങൾക്കിപ്പോൾ രാവ് ഇരുട്ടിവെളുക്കുവോളം ചവച്ചരക്കാൻ ഒരു നല്ല ഇരയെകിട്ടിയാൽ മാത്രം മതിയാകും.!

അത്രയേറെ, വെറുപ്പിൻ്റേയും, ഇരുട്ടിൻ്റേയും ശക്തികൾ ഈ കൊച്ചു കേരളത്തെ ഇരുളിലേക്കു മാത്രമായിത്തന്നെ മുക്കി താഴ്ത്തിക്കഴിഞ്ഞു.! 

 അതിനാൽ ശരിതെറ്റുകളുടെ എല്ലാ മൂല്യങ്ങളും നഷ്ടപ്പെട്ട ഒരു രാജ്യത്ത് നിന്ന് ആർക്കാണ് ,  സത്യത്തിൻ്റേയും, നൻമയുടേയും ഒരു പ്രഭാതം പുലരുമെന്ന പ്രതീക്ഷയിൽ  കാത്തിരിക്കുവാനും, ജീവിക്കുവാനും കഴിയുക? അതിനാൽ തന്നെ ഒരു കാലത്ത് മൂല്യവത്തെന്ന് നാം ധരിച്ചിരുന്ന പല കാര്യങ്ങളുടേയും പ്രസക്തിയും ഇന്ന് നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു!


Comments