ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

സോഷ്യൽ മീഡിയകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ

പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ  മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത്  ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് .  എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...

ശംഖു വൈറലാണ്.

പലകാര്യങ്ങളും ഒറ്റ ശ്വാസത്തിൽ , ഇരുന്നു കേൾക്കുവാൻ പലപ്പോഴും മനസ്സുവരാറില്ല. പക്ഷെ ഇതെന്തുകൊണ്ടോ ഒരു ന്യൂ ജെൻ സിനിമാക്കഥപോലെ തന്നെ  ആസ്വദിച്ചിരുന്നു. !  സംഭവം നിസ്സാരമാണ്. കേരളത്തിലെ ഒരു, പഴയ തറവാട്ടുവീട്ടിലെ ഏറ്റവും ഇളയതും, ആ വീട്ടിലെ, ഇളയതലമുറയിൽപ്പെട്ട എല്ലാവരുടേയും കണ്ണിലുണ്ണിയുമാണ് ശംഖു. ഒരുപക്ഷേ മറ്റെന്തോ കാരണത്താലും , വാത്സ്യല്യം കൊണ്ടുമാകണം അവനെ വീട്ടുകാരും, കൂട്ടുകാരുമെല്ലാം ശംഖുവെന്ന ഓമനപ്പേരിട്ടു വിളിച്ചു തുടങ്ങിയത്..   ശംഖു വൈറലാണ്.! എന്തായാലും, അവൻ്റെ നീണ്ടുവളർന്ന മുടിയും, ഫ്രഞ്ചുതാടിയും, ബെർമുഡയും, ടീ ഷർട്ടുമെല്ലാം കാണുമ്പോൾ തറവാട്ടിലെ പ്രായമായ പലർക്കും, പലപ്പോഴും, അതത്ര രുചിക്കാറില്ല. എങ്കിലും, വീട്ടിലെ പ്രായം കൂടിയ ചില സ്ത്രീകൾ, അവൻ്റെ ന്യൂ ജെൻ കോലം കണ്ട്, തീരെ ഇഷ്ടപ്പെടാതെ തന്നെ അവരുടെ അനിഷ്ടങ്ങൾ പങ്കുവെയ്ക്കുമ്പോൾ അവൻ പറയും. " അതൊക്കെ എൻറേതായ ഇഷ്ടങ്ങളല്ലേ....!" -പിന്നീട് അധികമൊന്നും സംസാരിക്കാതെ മുതിർന്നവർ അവനെ ഒന്നുരുത്തിനോക്കിയിട്ട് അകത്തേയ്ക്കുപോകും. അവൻ്റെ സ്വകാര്യ മുറിയിലെ ലാപ്ടോപ്പിലും, പാട്ടിലും, ഫോണിലും, ബൈക്കിലും, ജോലിയിലുമായി ജീവിതത്തിരക്ക...