പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത് ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് . എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...
മുസിരിസ് പൈതൃക പദ്ധതി മുസരിസ് ഹെറിറ്റേജ് പൈതൃക പദ്ധതിയുടെ ഭാഗമായി ഇപ്പോൾ വളരെ മനോഹരമാക്കി തീർത്തിട്ടുള്ള ഒരു ചരിത്ര പ്രാധാന്യമുള്ള ടൂറിസ്റ്റ് കേന്ദ്രമാണ് ചെറായിയിലെ സഹോദരൻ അയ്യപ്പൻ മ്യൂസിയം. സഹോദരൻ അയ്യപ്പൻ മ്യൂസിയം തീർച്ചയായും, മലയാളികൾ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും സന്ദർശിക്കേണ്ട പ്രധാന ഇടങ്ങളിൽ ഒന്നു തന്നെയാണ് മുസിരിസ് ഹെറിറ്റേജ് പദ്ധതി പ്രകാരമുള്ള ഇവിടുത്തെ എല്ലാ സംരക്ഷിത സ്മാരകങ്ങളും! കാരണം, വെറുതെ ഒരു രസത്തിന് കായൽയാത്രയുടെ ഒരു ദിവസത്തെ രസകരമായ അനുഭവങ്ങൾക്കായി മാത്രമാണ് പലരും ഈ ഹെറിറ്റേജ് യാത്രയിൽ ആദ്യമായി പങ്കുചേരുന്നതെങ്കിലും. പിന്നീട്, ആ യാത്ര അവസാനിക്കുമ്പോൾ, എന്തായിരുന്നു നമ്മുടെ യഥാർത്ഥ കേരളമെന്നും, ഇന്ത്യയെന്നുമെല്ലാമുള്ള വലിയൊരു തിരിച്ചറിവിൻ്റെ സമഗ്രമായ ചരിത്രാവബോധത്തിലേയ്ക്കാണ് പലരും എത്തിച്ചേരുന്നത്!. മാത്രമല്ല ഈ യാത്രയ്ക്കു ശേഷം, പലർക്കും കേരള ചരിത്രമെന്നത് , ഒരു ഇഷ്ടവിഷയമായി മാറുകയും, അതിൻ്റെ സാദ്ധ്യതകൾ ഉൾക്കൊണ്ട് പിന്നീട് ഒരു തുടർ പഠനം പോലെ അനേകം അന്വേഷണങ്ങളും, ഗവേഷണവുമായൊക്കെയായി തുടർന്ന് പോവുകയും ചെയ്യുന്നുണ്ട്! സ...