Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
മതമൈത്രിയുടെ ചേരമാൻ ജൂമാ മസ് ജിദ്
ക്രിസ്തുവർഷം 629 - ൽ സ്ഥാപിക്കപ്പെട്ട, ഇൻഡ്യയിലെ ആദ്യത്തെ മുസ്ലീം പള്ളി. അതിലേറെ, ഇന്ന് ലോകത്തെവിടെയും കാണാനാകാത്തവിധത്തിൽ, അത്യന്തം സംഘർഷഭരിതമായ ഈയൊരു കാലയളവിലും മസ് ജിദിൽ നിലനിൽക്കുന്ന മത സാഹോദര്യം തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.!
![]() |
ചേരമാൻ ജുമാ മസ് ജിദ്, കൊടുങ്ങല്ലൂർ |
കനത്ത ജാതി, മത, വിശ്വാസങ്ങളുടെ കറുത്ത മതിൽക്കെട്ടുകൾക്കപ്പുറം, മനുഷ്യരെല്ലാം ഒന്നാണന്നും, ഏതുതരം വിശ്വാസങ്ങളും മനുഷ്യ നന്മയ്ക്ക് മാത്രമാണന്ന വലിയൊരു സന്ദേശം കൂടിയാണ് ഈ പള്ളി ലോകത്തിനു തന്നെ നൽകിക്കൊണ്ടിരിക്കുന്നത് !
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ, പഴയകാല കേരളീയ, വാസ്തുശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ പള്ളിയിൽ, കയറിച്ചെല്ലുമ്പോൾ വിശാലമായ നിസ്കാര ഹാളിൽ തൂക്കിയിരിക്കുന്ന വലിയൊരു നിലവിളക്കാണ് ആദ്യം തന്നെ ആകർഷിക്കുന്നത്.വളരെചെറുതും അത്യധികം ലാളിത്യത്തോടെ, നിർമ്മിച്ചിരിക്കുന്ന, ഈ പ്രാർത്ഥനാമുറിയിൽ കയറിച്ചെല്ലുമ്പോൾ തികഞ്ഞ ശാന്തതയും, കുളിരും അനുഭവവേദ്യമാകും.!
ഒരുപക്ഷേ ചെറുതെങ്കിലും അക്കാലത്തെ വാസ്തുവിദ്യാ ഗണിതങ്ങളുടെ ചില പ്രത്യേകതകൾ കൂടിയാകാം കനത്ത ചൂടിലും അതിനകത്ത് നിറയുന്ന തണുപ്പ്.
പള്ളിയുടെ പിറകുവശത്തായി വളരെ വലിയൊരു കുളം മനോഹരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിന് എതിർവശത്തായി ഒരുപാട് ഖബറിടങ്ങളും, ചെടികളും, പൂക്കളുമെല്ലാം കാണാം. കൂടാതെ അന്യമതസ്ഥർ കൂടുതലായി ഈ പള്ളിയിലേക്ക് കടന്നുവരികയും, റമദാൻ നാളുകളിൽ വലിയരീതിയിലുള്ള ഇഫ് താർ വിരുന്നുകളുമാണ് ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്.!
മസ് ജിദിൻറെ പ്രാർത്ഥനാഹാളിലെ വലിയവിളക്ക്. |
ചരിത്രത്തിലെവിടേയും ഒരിക്കൽപോലും കാണുവാനാകാത്തവിധം.വിജയദശമിനാളിൽ പള്ളിക്കകത്ത് വിദ്യാരംഭം കുറിക്കുക, അതിൽ പങ്കെടുക്കുവാൻ വ്യത്യസ്ത ജാതി,മത,വിഭാഗങ്ങൾ കടന്നുവരുന്നതുമെല്ലാം, ചേരമാൻ പള്ളിയിലെ അസാധാരണവും, അതുല്യവുമായ മതമൈത്രിയുടെ കാഴ്ച്ചകൾതന്നെ.!
പണ്ടുകാലത്ത് അതിപ്രശസ്തമായിരുന്ന കൊടുങ്ങല്ലൂർ, തലസ്ഥാനമാക്കി ചേര സാമ്രാജ്യം ഭരിച്ചിരുന്ന ചേര രാജാവാണ് ഇൻഡ്യയിലെ തന്നെ ആദ്യത്തെ ഈ മുസ്ലീം പള്ളി നിർമ്മിച്ചത്..!
ചില ദിവ്യാനുഭവങ്ങളുടെ പേരിൽ, തൻറെ സാമ്രാജ്യം പലതായി വിഭജിച്ചുകൊണ്ട്, മരുമക്കത്തായ സമ്പ്രദായ പ്രകാരം ഭരണസാരഥ്യം വിശ്വസ്തരെ ഏൽപ്പിച്ച് മക്കയിലേക്ക് യാത്രതിരിച്ച അവസാന ചേരരാജാവിനെ ചുറ്റിപ്പറ്റിയാണ് ഈ മസ് ജിദിൻറെ ചരിത്രം നിലനിൽക്കുന്നത്.
![]() |
മസ് ജിദിൻറെ ഉൾവശം |
മക്കയിൽ ഏറെക്കാലം കഴിച്ചുകൂട്ടിയ ചേരരാജാവ്, തൻറെ അന്ത്യനാളുകളിൽ ചില സുഹൃത്തുക്കൾ വശം കൊടുത്തയച്ച കുറിപ്പുകളും പ്രകാരമാണ് അറേബ്യയിൽ നിന്ന് മാലിക്ക് ബിൻ ദിനാറും സംഘവും കൊടുങ്ങല്ലൂരെത്തിച്ചേർന്നത്, അക്കാലത്തെ, ചേര സാമ്രാജ്യം അധിപരെ, തൻറെ കൈവശമുള്ള രാജാവ് കൊടുത്തയച്ച ലിഖിതം മാലിക് ബിൻ ദിനാർ കാണിക്കുകയും, അതിന് ആവശ്യമായ അനുമതി നൽകുകയും ചെയ്തു. അങ്ങിനെ ഇൻഡ്യയിലെ തന്നെ ആദ്യത്തെ മുസ്ലീം പള്ളി കൊടുങ്ങല്ലൂരിൽ സ്ഥാപിതമാവുകയും,അതിനുശേഷം, മാലിക് ബിൻ ദിനാർ തന്നെ സ്വയം ഖാസിയായി അവരോധിതനാവുകയും ചെയ്തു.
ഒരുപക്ഷേ ,മുൻ രാഷ്ട്രപതി ശ്രീ. അബ്ദുൾകലാമിൻറെ സന്ദർശനത്തോടെയാകണം ചേരമാൻ മസ് ജിദ് വലിയ രീതിയിൽ, ദേശീയ ശ്രദ്ധയാകർഷിച്ചത്. ഇത് ഇപ്പോൾ മുസരിസ് പൈതൃക സ്മാരക സംരക്ഷണപദ്ധതിയുടെ കൂടി ഭാഗമാണ്.
ഇപ്പോൾ , കൂടുതൽ നവീകരണം ലക്ഷ്യമിട്ട് 25 കോടി ബജറ്റിൽ രണ്ട് നിലകളിലായി പഴയപള്ളിയോട് ചേർന്ന് ഒരു ഭൂഗർഭ പള്ളികൂടി നിർമ്മിക്കുന്നു.. അതിലെ ഇരുനിലകളിലുമായി കൂടുതൽ ആധുനിക സൗകര്യങ്ങളോടെ 5000 പേർക്ക് ഒരുമിച്ചിരുന്ന് കഴിയുന്ന തരത്തിലാണ് അതിൻ്റെ നിർമ്മാണം പുരോഗമിക്കുന്നത്. അങ്ങിനെയെങ്കിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കുവാൻ കഴിയുന്ന ഇൻഡ്യയിലെ ഏക മുസ്ലീം ദേവാലയമെന്ന ഖ്യാതിയും താമസിക്കാതെ ചേരമാൻ ജുമാമസ് ജിദ് തന്നെ കൈവരികയും ചെയ്യും.
![]() |
പുതിയതായി നിർമ്മിക്കുന്ന ഭൂഗർഭപള്ളി |
- Get link
- X
- Other Apps
Comments