ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

വീടും ഒരു ദുഃസ്വപ്നമാകുമ്പോൾ

വീട് സ്വപ്നമോ ? ദുസ്വപ്നമോ?  വീട് ഏവരുടേയും ഒരു വലിയ സ്വപ്നമാണന്നിരിക്കിലും,  പലപ്പോഴും അത് പലരുടേയും ഒരു നിർഭാഗ്യത്തിൻ്റെയും, ദുസ്വപ്നത്തിൻ്റെയും കഥകൾ കൂടിയാണ്.  പലപ്പോഴും നമ്മൾ  കേൾക്കുന്നതെല്ലാം, വളരെ മനോഹരമായ കഥകളാണെങ്കിലും  അതിനകത്തുള്ള ജീവിതങ്ങളെക്കുറിച്ച് അധികമാരും സംസാരിക്കാറുമില്ല.  പല മനുഷ്യരും , തങ്ങളുടെ ജീവിതാദ്ധ്വാനങ്ങൾ മുഴുവൻ മറ്റുള്ളവർക്കായി ചിലവാക്കുകയും , ഒരു നാൾ പൂർണ്ണമായ ആരോഗ്യവും, സമ്പത്തും, വരുമാനവുമെല്ലാം നിലച്ചു കഴിയുമ്പോൾ ആർക്കും വേണ്ടാത്ത ചണ്ടികളായി ഏതെങ്കിലും മൂലയിലേക്ക് വലിച്ചെറിയപ്പെടുന്ന പാഴ്‌വസ്തുക്കളായും മാറ്റപ്പെടുന്ന എത്രയോ കാഴ്ച്ചകൾക്കാണ് സമൂഹം നിത്യവും സാക്ഷ്യം വഹിക്കുന്നത് !   ഒരു ജീവിതം മുഴുവൻ സ്വന്തമെന്നു കരുതി    അദ്ധ്വാനിച്ച് കരുപ്പിടിപ്പിക്കാൻ ശ്രമിച്ച്, അവസാനം അവിടെ നിന്നും ഒന്നുമല്ലാത്തവളായി വെറും  കൈയ്യോടെ ഇറങ്ങിപ്പോരേണ്ടി വന്ന ഒരു  സ്ത്രീ ജീവിതത്തെക്കുറിച്ചാണ്  പറഞ്ഞു വന്നത് !  പഴയ കാലഘട്ടത്തിലുപരി, പുതിയ മനുഷ്യ ജീവിതവും, സംസ്ക്കാരവും, സുഖഭോഗങ്ങളു ടെ പുതിയ മേച്ചിൽപ്പുറങ്ങൾ ത...