കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും, ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...
ഏതാനും ദിവസങ്ങൾക്കുമുൻപാണത് . ഏതൊരു മലയാളിയേയും, വളരെയേറെ 'നോവിക്കുകയും, കനത്തഅപമാനഭാരത്താൽ തലകുനിക്കേണ്ടതായും തോന്നിയ ഒരു നിറം കെട്ട വാർത്തയായിരുന്നു അത്. ! തീർത്തും നിറത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം അവഗണിക്കുകയും, അധിക്ഷേപിക്കുകയും ചെയ്ത ഒരു അദ്ധ്യാപികയുടെ മോശം പരാമർശം ! കറുപ്പിൻറെ സമൂഹശാസ്ത്രം സാംസ്കാരികമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികമായുമൊക്കെ വളരെ ഉയർന്ന നിലവാരത്തിലാണ് മലയാളിയെന്നും, കേരളമെന്നുമൊക്കെ. വിദേശീയരും, തദ്ദേശീയരും വിദേശമാദ്ധ്യമങ്ങളുമെല്ലാം വാഴ്ത്തിപ്പാടുമ്പോഴും, സത്യത്തിൽ ഇപ്പോഴും നമ്മുടെ കേരളീയസമൂഹം അതിന് അർഹരാണോ എന്ന കാതലായ ഒരു ചോദ്യമാണ് ആ വാർത്ത സമൂഹത്തിന് മുന്നിൽ ഉയർത്തിയത്.! വളരെയേറെ സന്തോഷത്തോടെ സ്ക്കൂളിൽ നടക്കുന്ന ഒരു കലാമത്സരത്തിൽ ഒപ്പന വിഭാഗത്തിൽ മത്സരം അരങ്ങേറുമ്പോൾ മണവാട്ടിയാകാൻ കയറി ചെന്നതായിരുന്നു അവൾ. " എന്നാൽ ... നീയങ്ങ് മാറി നിൽക്ക് , നീ കറുത്തതല്ലേയെന്ന " ടീച്ചറുടെ കനത്ത ചോദ്യത്തിനു മുന്നിൽ അവൾ പകച്ചുപോയി. ഉള്ളിൽ ഉയർന്ന നിരാശയും, ദേഷ്യവും , സങ്കടവുമെല്ലാം ഉള്ളിലൊതുക്കി അവൾ തലകുനിച്ച് അവിടെ നിന്നുമിറങ്ങി ഒറ്റക്കൊരു മൂലയ...