ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Health Care Malayalam എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ്

  എന്താണ്  മിനമാറ്റ ഡിസീസ്? (മിനമാറ്റ രോഗം) ഇത് മത്സ്യങ്ങളിൽ നിന്നും, കടൽ വിഭവങ്ങളിൽ നിന്നുമുള്ള മെർക്കുറി (രസം) വിഷബാധയേറ്റ് മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. ഇത് പ്രധാനമായും, മലിനമായ മത്സ്യം, കക്കയിറച്ചി. എന്നിവ കഴിക്കുന്നതിൽ നിന്നും ഉണ്ടാകുന്നു.  കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ്   കൈകാലുകളുടെ മരവിപ്പ്, പേശികളുടെ ബലക്ഷയം, കാഴ്ച, കേൾവി, സംസാരം എന്നിവയുടെ തകരാറുകൾ, വിറയൽ, ഓർമ്മക്കുറവ്, മാനസികപ്രശ്നങ്ങൾ,എന്നിവയാണ് നിലവിലുള്ള പ്രധാന ലക്ഷണങ്ങൾ. രോഗത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ചിലപ്പോൾ പക്ഷാഘാതവും, മരണം പോലും സംഭവിക്കാം. 1950 - ജപ്പാനിലെ മിനമാറ്റിലാണ്, ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. അവിടുത്തെ സാധാരണക്കാരായ മത്സ്യബന്ധനത്തൊഴിലാളി സമൂഹത്തിനിടയിൽ ഇത് വ്യാപകമായി പിടിപെട്ടതിനെ തുടർന്നാണ് രോഗബാധയുണ്ടായത്. ഇങ്ങിനെ മത്സ്യങ്ങളിലെ മെർക്കുറി മനുഷ്യ ശരീരത്തിലെത്തിച്ചേർന്ന്, അവ മൂലമുണ്ടാകുന്ന രോഗാവസ്ഥയെ മെർക്കുറി വിഷബാധ (Mercury Poisoning ) എന്നു വിളിക്കുന്നു. യഥാർത്ഥത്തിൽ ഇത്തരം വിഷാംശം മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പ...

മദ്യപാനം നിർത്താം മരുന്നില്ലാതെ | quiet drinking Alcohol

മദ്യപാനം നിർത്താം മരുന്നില്ലാതെ മദ്യപാനം നിർത്തണോ? മരുന്നോ ചികത്സയോ ആവശ്യമില്ല. സ്ഥിരമായി മദ്യപിക്കുന്നവരും, മദ്യപാനം നിർത്തുവാൻ ആഗ്രഹിക്കുന്നവരും വളരെ വ്യക്തമായി മനസ്സിലാക്കേണ്ട ഒരു കാര്യം, യാതൊരുവിധ മരുന്നുകളോ, ചികിത്സകളോ ഒന്നും തന്നെ ആവശ്യമില്ലാതെ പൂർണ്ണമായും മദ്യപാനത്തോട് വിട പറഞ്ഞ അനേകലക്ഷം മനുഷ്യർ ഈ ഭൂമുഖത്ത് ഉണ്ടന്നെതാണ്. മാത്രമല്ല , മരുന്നു കൊണ്ടും ചികിത്സ കൊണ്ടും മദ്യപാനം നിർത്താമെന്നതും നിങ്ങളുടേതായ വെറും വ്യാമോഹം മാത്രമാണന്നും പറയേണ്ടിവരും. മറ്റൊന്ന്, നിങ്ങൾക്ക് ഒരു മാറ്റം ആവശ്യമാണന്ന്  നിങ്ങൾക്ക് സ്വയം തോന്നാത്തിടത്തോളം, തത്ക്കാലം നിങ്ങളിൽ യാതൊരു മാറ്റവും സംഭവിക്കാനും ഇടയില്ല.  മദ്യപാനം നിർത്തുവാനുള്ള ആദ്യ ചുവടുകൾ അതിനാൽ ആദ്യം വേണ്ടത് സ്വയം മാറുക എന്ന ഒരു ഉറച്ച തീരുമാനമാണ്.  ഇവിടെ നമ്മൾ സംസാരിക്കുന്നത്, എവിടെയോ വായിച്ചറിഞ്ഞ ഒരു കൂട്ടം ആശയങ്ങളല്ല. മറിച്ച് ജീവിതത്തിൽ മദ്യപാനം കൊണ്ട് എല്ലാം തകർന്നടിയുകയും, പിന്നീട് എപ്പോഴെല്ലാമോ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത അനേകം മനുഷ്യരിൽ നിന്നും ലഭിച്ച അനുഭവ കഥകളുടെ വെ ളിച്ചത്തിലാണ്. അതിനാൽ,  അതിൽ പ്രധാനം ഒരാൾ എന...