ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ദാഹശമിനി Natural drinks എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

ക്ഷീണമകറ്റും ഈ പ്രകൃതിദത്ത ദാഹശമിനി

പ്രകൃതിദത്ത പാനീയം കൂടിയ ചൂടും , തണുപ്പും ഏവരിലും പലപ്പോഴും അനവധി ശാരീരികാസ്വസ്ഥതകൾ സൃഷ്ടിക്കാറുണ്ട്. ഉന്മേഷത്തിന് പ്രകൃതിദത്ത ദാഹശമിനി  പ്രത്യേകിച്ച് ഏതെങ്കിലും , ചെറിയ രീതിയിലുള്ള അസുഖങ്ങൾ ഉള്ളവർക്കാകട്ടെ കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായി ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് . എന്നാൽ ഇത്തരം സമയങ്ങളിൽ വളരെ ചെറിയ രീതിയിൽ ഉണ്ടാകുന്ന  തലവേദന, അലർജി, തുമ്മൽ, ജലദോഷം, കഫക്കെട്ട്, തൊണ്ടയടപ്പ്, എന്നിവയ്‌ക്കെല്ലാം, വളരെ ഫലപ്രദവും, വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്നതുമായ ഒരു പാനീയമാണ് താഴെ പറയുന്നത്. തീർച്ചയായും ഇത് ഏതൊരാൾക്കും ചൂടുള്ള കാലാവസ്ഥയിലും, തണുപ്പിലുമെല്ലാം ഉപയോഗിച്ചു നോക്കാവുന്നതും ശരീരത്തിന് ഒരു ഉണർവ് നൽകാനുമെല്ലാം പര്യാപ്തമാണ് എന്നതിനു പുറമെ ഏറെ രുചികരവും, ദാഹം ശമിപ്പിക്കുവാനും മികച്ചതാണ്. ആവശ്യമുള്ള സാധനങ്ങൾ ഇഞ്ചി - ഒരു ചെറിയ കഷണം, കുരുമുളക് ഉണങ്ങിയത് - 4- 5 എണ്ണം, മഞ്ഞൾപ്പൊടി - ഒരു നുള്ള് , ചെറുനാരങ്ങ, ഉപ്പ്, പുതിനയില നല്ലവണ്ണം കഴുകിയെടുത്ത് തൊലി കളഞ്ഞ ഇഞ്ചി     ചെറിയ കഷണങ്ങളാക്കി, മിക്സിയിലേക്കിട്ട്, കൂടെ കുരുമുളകും, മഞ്ഞൾപ്പൊടിയും ചേർത്ത് , ...