ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

ക്ഷീണമകറ്റും ഈ പ്രകൃതിദത്ത ദാഹശമിനി


പ്രകൃതിദത്ത പാനീയം

കൂടിയ ചൂടും , തണുപ്പും ഏവരിലും പലപ്പോഴും അനവധി ശാരീരികാസ്വസ്ഥതകൾ സൃഷ്ടിക്കാറുണ്ട്.

https://www.vlcommunications.in/2026/02/blog-post_18.html
ഉന്മേഷത്തിന് പ്രകൃതിദത്ത ദാഹശമിനി 

പ്രത്യേകിച്ച് ഏതെങ്കിലും , ചെറിയ രീതിയിലുള്ള അസുഖങ്ങൾ ഉള്ളവർക്കാകട്ടെ കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായി ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് .

എന്നാൽ ഇത്തരം സമയങ്ങളിൽ വളരെ ചെറിയ രീതിയിൽ ഉണ്ടാകുന്ന  തലവേദന, അലർജി, തുമ്മൽ, ജലദോഷം, കഫക്കെട്ട്, തൊണ്ടയടപ്പ്, എന്നിവയ്‌ക്കെല്ലാം, വളരെ ഫലപ്രദവും, വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്നതുമായ ഒരു പാനീയമാണ് താഴെ പറയുന്നത്.

തീർച്ചയായും ഇത് ഏതൊരാൾക്കും ചൂടുള്ള കാലാവസ്ഥയിലും, തണുപ്പിലുമെല്ലാം ഉപയോഗിച്ചു നോക്കാവുന്നതും ശരീരത്തിന് ഒരു ഉണർവ് നൽകാനുമെല്ലാം പര്യാപ്തമാണ് എന്നതിനു പുറമെ ഏറെ രുചികരവും, ദാഹം ശമിപ്പിക്കുവാനും മികച്ചതാണ്.

ആവശ്യമുള്ള സാധനങ്ങൾ

ഇഞ്ചി - ഒരു ചെറിയ കഷണം, കുരുമുളക് ഉണങ്ങിയത് - 4- 5 എണ്ണം, മഞ്ഞൾപ്പൊടി - ഒരു നുള്ള് , ചെറുനാരങ്ങ, ഉപ്പ്, പുതിനയില

നല്ലവണ്ണം കഴുകിയെടുത്ത് തൊലി കളഞ്ഞ ഇഞ്ചി     ചെറിയ കഷണങ്ങളാക്കി, മിക്സിയിലേക്കിട്ട്, കൂടെ കുരുമുളകും, മഞ്ഞൾപ്പൊടിയും ചേർത്ത് ,   കാൽ ഗ്ലാസ് വെള്ളമൊഴിച്ച് മിക്സിയിലിട്ട് നന്നായി അടിച്ചു യോജിപ്പിക്കുക.

തുടർന്ന്, ഈ മിക്സിലേക്ക് രണ്ട് ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് നേർപ്പിക്കുക. 

തൊണ്ട വേദന, കഫക്കെട്ട്, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരാണങ്കിൽ നാലോ , അഞ്ചോ തുളസിയില കൂടി ഈ പാനീയത്തിൽ ചേർത്തതിന് ശേഷം ഒരു ചെറിയ പാത്രത്തിൽ അടച്ച് വെച്ച് അടുപ്പിൽ തിളപ്പിക്കുവാൻ വെയ്ക്കുക.

നന്നായി തിളച്ച വെള്ളത്തിൻ്റെ ആവി , മൂടിവെച്ചിരിക്കുന്ന പാത്രത്തിൽ തട്ടി തിരികെ വെള്ളമായി  പാത്രത്തിലേയ്ക്ക് വീഴുന്നതുവരെ അൽപ്പ സമയം കാത്തിരിക്കാം. 

കാരണം ഇഞ്ചി , കുരുമുളക്, എന്നിവയുടെ സത്ത് നന്നായി വെള്ളത്തിൽ അലിഞ്ഞു ചേരുന്നത് അത് സഹായകരമാകും.

പിന്നീട് വെള്ളം അടുപ്പിൽ നിന്നും വാങ്ങി, ചൂട് അൽപ്പം ആറിയ ശേഷം അതിൽ ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിച്ച് ആവശ്യമെങ്കിൽ മാത്രം, ലേശം ഉപ്പും ചേർത്ത് ചെറിയ ചൂടിൽ തന്നെ കുടിക്കാവുന്നതാണ്.

https://www.vlcommunications.in/2026/02/blog-post_18.html
ഉന്മേഷത്തിന് പ്രകൃതിദത്ത ദാഹശമിനി 


പ്രഷർ പോലുള്ള അസുഖങ്ങൾ ഉള്ളവരാണെങ്കിൽ നാരങ്ങ നീരിൻ്റെ പുളിരസം കുറയാൻ അൽപ്പം ഉപ്പ് ചേർക്കുന്നതിന് പകരമായി, തേൻ ചേർക്കുന്നത് ഈ ഡ്രിങ്ക്സിൻ്റെഔഷധ വീര്യം കൂടുവാൻ സഹായിക്കുന്നതിനൊപ്പം, ശാരീരിക ഉണർവിനും മികച്ചതാണ് .

ഈ സൂപ്പർ ഡ്രിംഗ്സിലേക്ക് അൽപ്പം പുതിനയില ചേർക്കുന്നത് നല്ല ഗന്ധവും, പ്രത്യേകമായ ഒരു രുചിയും ഈ ദാഹശമിനിക്ക് നൽകും.  

ഇത്, മേൽപ്പറഞ്ഞ അസുഖങ്ങൾ, ശാരീരികാസ്വാസ്ഥ്യങ്ങളുമെല്ലാമുള്ളവർ, ഇളം ചൂടിൽത്തന്നെ കുടിക്കുവാൻ ശ്രദ്ധിക്കുന്നത് അതിൽ നിന്ന് വളരെ പെട്ടെന്ന് മോചനം നൽകുവാൻ സഹായകരമാണ്.

എന്നാൽ ഇത് എങ്ങിനെയാണ് ശാരീരികാരോഗ്യത്തിന് മികച്ചതാകുന്നതെന്നു കൂടി പരിശോധിക്കാം.

ഇഞ്ചി

ഇതിൽ മുഖ്യമായി അടങ്ങിയിട്ടുള്ളിട്ടുള്ളിട്ടുള്ളിട്ടുള്ളിട്ടുള്ളിട്ടുള്ള ഇഞ്ചിയിലെ ജിഞ്ചറോൾ, കഫക്കെട്ട് മാറുവാനും, കഫം മൂലമുള്ള ശ്വാസതടസ്സം ഒഴിവാക്കുവാനും മികച്ചതാണ്.

അതുപോലെ തന്നെ അനേകം ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമായതിനാൽ പാനി, ജലദോഷം എന്നിവയ്ക്ക് ഫലപ്രദവും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കുവാനുമെല്ലാം ഇഞ്ചി വളരെ ഫലപ്രദമാണ്.

കുരുമുളക് - മഞ്ഞൾ

ഇത് ശരീരത്തിലെ അണുബാധയും, ശരീരത്തിലെ വീക്കം പെട്ടെന്ന് കുറയ്ക്കാനും ഉപകാരപ്പെടുന്നതിനും പുറമേ, ഈ ഡ്രിംഗിൽ അടങ്ങിയിട്ടുള്ള കുരുമുളക്, മഞ്ഞളിലുള്ള ആൻറി - ഇൻഫ്ലുവൻസ ഗുണങ്ങളുള്ളതാണ്. കുർക്കുമിനെ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാൻ സഹായിക്കും. 

നാരങ്ങാനീർ

മറ്റൊന്ന് ഇതിൽ അടങ്ങിയിട്ടുള്ള നാരങ്ങാനീരാണ്. നാരങ്ങയിലെ വെറ്റമിൻ സി. ശരീരത്തിലെ വെളുത്ത രക്താണുക്കളെ വർദ്ധിപ്പിക്കുന്നതോടൊപ്പം, ദഹന പ്രക്രിയയേയും ത്വരിതപ്പെടുത്തുന്നു.

ഇത്തരത്തിൽ നിരവധി ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ഈ സൂപ്പർ ഡ്രിങ്ക്, മികച്ച ശാരീരിക ഉന്മേഷം നൽകുന്നതിനോടൊപ്പം, രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും, ശാരീരിക കോശങ്ങളെ സംരക്ഷിക്കുകയും, അതിലുപരി ഉറക്കമൊഴിച്ചുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ക്ഷീണമകറ്റാനുമെല്ലാം പര്യാപ്തമാകുന്നതോടെ,  ശരീരത്തിലെ വിഷമുള്ള പദാർഥങ്ങളെ പുറന്തള്ളാനും സഹായിക്കുന്നു.

എങ്കിലും, ഇത്രയേറെ രുചികരവും, പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമായ ഒരു സൂപ്പർ ഡ്രിങ്ക് എന്നെല്ലാം ഇതിനെ വിശേഷിപ്പിക്കുമ്പോഴും ഇത് ദാഹമുള്ളപ്പോഴെല്ലാം തുടർച്ചയായി കുടിക്കുന്നതും പലപ്പോഴും നല്ലതല്ല. 

കാരണം, ഇതിൽ അടങ്ങിയിരിക്കുന്ന ഇഞ്ചി, കുരുമുളക് എന്നിവ ചിലരിൽ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ സാദ്ധ്യതയുള്ളതിനാൽ , കൂടുതൽ കുടിക്കുന്നതു മൂലം ചിലർക്ക് ചിലപ്പോൾ വയറിളക്കം, നെഞ്ചരിച്ചിൽ , എന്നിവ പോലുള്ളവ ഉണ്ടാകാനും സാദ്ധ്യതകളുമുണ്ട്. കൂടാതെ കുരുമുളകും , ഇഞ്ചിയുമെല്ലാം ശരീരതാപം വർദ്ധിപ്പിക്കുന്ന പദാർഥങ്ങളാണ്.

ഇഞ്ചിയുടെ മറ്റൊരു പ്രത്യേകത അത് ശരീരത്തിലെ രക്തം കട്ടപിടിക്കാതിരിക്കുവാനും സഹായകരമാണ് എന്നതുകൂടിയാണ്.


Title of a News Article

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും മുൻ നിർത്തിക്കൊണ്ടായിരുന്നു.! പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് ! കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല. പ്രത്യേ...