ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം



https://www.vlcommunications.in/2026/04/blog-post_7.html


പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം .

കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും. 

എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ ,പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും. 

ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകകൾ.

ചെറു നാരങ്ങ - 1
പുതിനയില      - ഒരു പിടി
ഏലക്കായ്        - 2 എണ്ണം ചതച്ചത്
ഇഞ്ചി                    ഒരു ചെറിയ കഷണം ചതച്ചത്
പനം കൽക്കണ്ടം / തേൻ ( മധുരം ആവശ്യമുള്ളത്രയും )
കസ്കസ്           - 1 ടീസ്പൂൺ
ഇന്തുപ്പ്               - ഒരു നുള്ള്.
തണുത്ത വെള്ളം ( മൺപാത്രത്തിൽ വെച്ച് തണുത്തത് ഉത്തമം )

https://www.vlcommunications.in/2026/04/blog-post_7.html
ചൂട് കാലത്ത് പ്രകൃതിദത്തപാനീയം



തയ്യാറാക്കുന്ന വിധം

മുകളിൽ വിവരിച്ച പുതിനയിലയും , ഇഞ്ചിയും, ഏലക്കായും ചതച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ നാരങ്ങാനീരും, ആവശ്യത്തിനുള്ള മധുരവും, ഒരു നുള്ള് മാത്രം ഉപ്പും ചേർത്ത് രണ്ട് ഗ്ലാസ്  വെള്ളമൊഴിക്കുക. പിന്നീട് ചതച്ചു വെച്ചിരിക്കുന്ന പുതിനയിലയും , ഏലക്കായും , ഇഞ്ചിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അരിച്ചെടുത്തതിന് ശേഷം കസ്കകസും ചേർത്തിളക്കിക്കഴിഞ്ഞാൽ മികച്ച എനർജി ഡ്രിംഗ് റെഡി.

ആരോഗൃഗുണം .

പ്രകൃതിദത്ത ഇലക്ട്രോലൈറ്റ് . ശരീരത്തിൽ വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങളെ നാരങ്ങയും , ഉപ്പും ചേർന്ന ജലത്തിലൂടെ തിരികെ നൽകുന്നു.

ശരീരതാപം ശമിപ്പിക്കുന്നു.

പുതിനയിലയിലെ മെന്തോളും, ഏലക്കായിൻ്റെ അംശവും, ശരീരത്തിലെ താപത്തെ കുറച്ച് സാധാരണ രീതിയിലാക്കുവാൻ സഹായിക്കുന്നു.

ദഹനം സുഗമമാക്കുന്നു.

ഇഞ്ചിയും, പുതിനയിലയും , ചൂടുകാലത്തുണ്ടാകുന്ന നെഞ്ചെരിച്ചലിനും , ദഹന സംബന്ധമായ പ്രശ്നങ്ങൾക്കുമെല്ലാം മികച്ചതാണ്.
കൂടാതെ ഏലക്കായിൻ്റെ സാന്നിദ്ധ്യം പാനീയത്തിന് പ്രത്യേക ഗന്ധവും, രുചിയും നൽകുന്നതോടൊപ്പം ഇൻസ്റ്റൻ്റ് റിഫ്രഷ്മെൻ്റും നൽകും.
നമ്മൾ ഇത്രയും പറഞ്ഞ കാര്യങ്ങൾക്കപ്പുറം അനുദിനം ഉയർന്നു വരുന്ന ചൂടിനെ പ്രതിരോധിക്കുവാൻ ഒരാൾ ഒരു ദിവസം എത്ര ലിറ്റർ ജലം കുടിക്കണമെന്നതു കൂടി പരിശോധിക്കാം.

https://www.vlcommunications.in/2026/04/blog-post_7.html
ഒരുദിവസം എത്രഗ്ളാസ്സ് വെള്ളം കുടിക്കണം ?



1 - മുതൽ 3 വയസ്സുവരെ - 1 - മുതൽ 1.2 - ലിറ്റർ വരെ ( ഏകദേശം 4 ഗ്ലാസ് )
4 - മുതൽ 8 വയസ്സുവരെ - 1.2 - മുതൽ 1.5 ലിറ്റർ വരെ ( ഏകദേശം 5-6 ഗ്ലാസ്)
9 - മുതൽ 13 വയസ്സുവരെ ഏകദേശം 1.5 ലിറ്റർ മുതൽ 2 ലിറ്റർ വരെ ( 7-8 ഗ്ളാസ്സ് )
14 മുതൽ 18 വയസ്സുവരെ. 2 ലിറ്റർമുതൽ 2.5 ലിറ്റർ വരെ ( 8 - 10 ) ഗ്ലാസ്സ് .
മുതിർന്ന പുരുഷൻമാർ - 2.5 ലിറ്റർ മുതൽ, 3 ലിറ്റർ വരെ . ( 10 -12 ഗ്ലാസ്സ് )
മുതിർന്ന സ്ത്രീകൾ - 2 ലിറ്റർ മുതൽ  2.5 ലിറ്റർ വരെ . ( ഏകദേശം 8 - 10 ഗ്ലാസ്സ്) 
പ്രത്യേകം ശ്രദ്ധിക്കുക.
ഇപ്പോൾ അനുഭവപ്പെടുന്ന കഠിനമായ ചൂടിൽ വിയർപ്പിലൂടെ ധാരാളം ജലം നഷ്ടപ്പെടുന്നതിനാൽ  മുകളിൽപ്പറഞ്ഞ അളവുകൾക്കും മുകളിൽ വെള്ളംകുടിക്കുന്നതുകൊണ്ടും ദൂഷ്യങ്ങളൊന്നുമില്ല.

ദാഹം തുടങ്ങുന്നതുവരെ കാത്തിരിക്കേണ്ടതില്ല.

ദാഹം തുടങ്ങുന്നത് ശരീരം വെള്ളമില്ലാതെ തളർന്നുതുടങ്ങുന്നതിൻറെ സൂചനയാണ്.അതിനാൽ ദാഹം തുടങ്ങുന്നതിനും മുൻപേ വെള്ളം കുടിച്ചുതുടങ്ങുക. പ്രത്യേകിച്ച് നല്ല വെയിലിൽ പണിയെടുക്കുന്നവരും, കഠിനാദ്ധ്വാനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുമെല്ലാം, കഠിനമായ ഈ ചൂടുകാലത്ത് അരമണിക്കൂർ ഇടവിട്ട് ഒരു ഗ്ളാസ്സ് വെള്ളമെങ്കിലും കുടിക്കുവാൻ ശ്രദ്ധിക്കുക.

https://www.vlcommunications.in/2026/04/blog-post_7.html
ചൂട് കാലത്ത് തണ്ണിമത്തൻ


പഴം, പച്ചക്കറികൾ.

തള്ളിമത്തൻ, വെള്ളരി, ഓറഞ്ചുപോലുള്ള ജലാംശംകൂടിയ പഴവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ ലവണങ്ങൾ ലഭിക്കുവാനും സഹായകരമാണ്.







Title of a News Article

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...