ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Barter System in Kerala Banana Leaf Eating Benifits Organic Living എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

വാഴയിലയിലെ രുചിക്കുമുണ്ട് പഴമയുടെ ഒരു കഥ

സദ്യ വാഴയിലയിൽ വിളമ്പുന്നതെന്തിന്? സദ്യ യെന്തിന് വാഴയിലയിൽത്തന്നെ വിളമ്പണം ? ഇന്ന് നമ്മുടെ ഇഷ്ടാനുസരണവും, ആവശ്യാനുസരണവുമെല്ലാം അനേകതരം പാത്രങ്ങളും പ്ലേയ്റ്റുകളുമൊക്കെ ലഭ്യമാകുന്ന ഇക്കാലത്ത് എന്തിനാണ് ഓണവും, വിഷുവും , പിറന്നാളുമെല്ലാം ആഘോഷിക്കുമ്പോൾ ദൗർലഭ്യമെന്നു തന്നെ പലപ്പോഴും തോന്നിപ്പിക്കുന്ന വാഴയില തന്നെ വേണമെന്ന് ശഠിക്കുന്നത്? പറഞ്ഞു വന്നാൽ, അത് ഒരു കാലത്തിൻ്റെ കൂടി ചരിത്രമാണ്. മനുഷ്യനും, മണ്ണും, ചളിയും, പ്രകൃതിയും , കൃഷിയുമെല്ലാം കൂടിക്കുഴഞ്ഞ പഴയ ഒരു കാർഷിക സംസ്കാരമുൾക്കൊണ്ട ഒരു തലമുറയുടെ കഥ . എവിടേയും ദാരിദ്ര്യവും , പട്ടിണിയും , കഷ്ടപ്പാടും നിറഞ്ഞ ഒരു പഴയ കാല കേരളീയാന്തരീക്ഷത്തിൽ , അക്കാലത്ത് വീടിനു ചുറ്റുപാടും എന്താണോ സുലഭമായി കിട്ടുന്നത് അതുതന്നെയാകും അന്നത്തെ ഏവരുടേയും ഭക്ഷണം. അതല്ലെങ്കിൽ പാടത്തും, പറമ്പിലുമെല്ലാം രാപകലില്ലാതെ അദ്ധ്വാനിച്ചു വരുന്ന തൊഴിലാളിയാകട്ടെ , അന്നത്തെ അദ്ധ്വാനത്തിന് നാണയത്തിന് പകരം കൂലിയായി കിട്ടിയ ഭക്ഷ്യ വിഭവമെന്താണോ അത് കൂടുതലായുണ്ടങ്കിൽ അടുത്ത വീട്ടുകാരന് നൽകുകയും , അതുപോലെ അയൽക്കാരൻ്റെ കൈവശം എന്താണോ കൂടുതലായുള്ളത് അതു വാങ്ങി വീട്ടിലേക്ക് തിരിയ്ക്ക...