കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും, ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

സദ്യ വാഴയിലയിൽ വിളമ്പുന്നതെന്തിന്?

സദ്യയെന്തിന് വാഴയിലയിൽത്തന്നെ വിളമ്പണം ? ഇന്ന് നമ്മുടെ ഇഷ്ടാനുസരണവും, ആവശ്യാനുസരണവുമെല്ലാം അനേകതരം പാത്രങ്ങളും പ്ലേയ്റ്റുകളുമൊക്കെ ലഭ്യമാകുന്ന ഇക്കാലത്ത് എന്തിനാണ് ഓണവും, വിഷുവും, പിറന്നാളുമെല്ലാം ആഘോഷിക്കുമ്പോൾ ദൗർലഭ്യമെന്നു തന്നെ പലപ്പോഴും തോന്നിപ്പിക്കുന്ന വാഴയില തന്നെ വേണമെന്ന് ശഠിക്കുന്നത്?
പറഞ്ഞു വന്നാൽ, അത് ഒരു കാലത്തിൻ്റെ കൂടി ചരിത്രമാണ്.
മനുഷ്യനും, മണ്ണും, ചളിയും, പ്രകൃതിയും , കൃഷിയുമെല്ലാം കൂടിക്കുഴഞ്ഞ പഴയ ഒരു കാർഷിക സംസ്കാരമുൾക്കൊണ്ട ഒരു തലമുറയുടെ കഥ .
എവിടേയും ദാരിദ്ര്യവും , പട്ടിണിയും , കഷ്ടപ്പാടും നിറഞ്ഞ ഒരു പഴയ കാല കേരളീയാന്തരീക്ഷത്തിൽ , അക്കാലത്ത് വീടിനു ചുറ്റുപാടും എന്താണോ സുലഭമായി കിട്ടുന്നത് അതുതന്നെയാകും അന്നത്തെ ഏവരുടേയും ഭക്ഷണം.
അതല്ലെങ്കിൽ പാടത്തും, പറമ്പിലുമെല്ലാം രാപകലില്ലാതെ അദ്ധ്വാനിച്ചു വരുന്ന തൊഴിലാളിയാകട്ടെ , അന്നത്തെ അദ്ധ്വാനത്തിന് നാണയത്തിന് പകരം കൂലിയായി കിട്ടിയ ഭക്ഷ്യ വിഭവമെന്താണോ അത് കൂടുതലായുണ്ടങ്കിൽ അടുത്ത വീട്ടുകാരന് നൽകുകയും , അതുപോലെ അയൽക്കാരൻ്റെ കൈവശം എന്താണോ കൂടുതലായുള്ളത് അതു വാങ്ങി വീട്ടിലേക്ക് തിരിയ്ക്കുകയും ചെയ്യും.
ഇങ്ങിനെ പഴയ കാല കേരളത്തിൽ നിലനിന്നിരുന്ന ഈ കൈമാറ്റ വ്യവസ്ഥയ്ക്ക് ബാർട്ടർ സിസ്റ്റമെന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ബാർട്ടർ സിസ്റ്റം
പണ്ടുകാലത്തും, നാണയങ്ങളും അതിൻ്റെ വിനിമയങ്ങളുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം വലിയ വ്യാപാരികൾക്കിടയിലും, രാജകൊട്ടാരങ്ങളിലുമൊക്കെ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്.
മാത്രമല്ല ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം അവർക്ക് കൂടുതൽ വിശ്വാസം, അവർ അദ്ധ്വാനിച്ചുണ്ടാക്കിയ നെല്ലിലും, അരിയിലുമൊക്കെയായിരുന്നു.
അതിനാൽ തന്നെ പഴയ കേരളത്തിൻ്റെ ചരിത്രത്തിൽ നാണയങ്ങൾക്ക് പകരമായ ഒരു സ്റ്റാൻഡേർഡ് കറൻസിയായി ഗ്രാമീണ ജനത പരിഗണിച്ചിരുന്നത് നെല്ലായിരുന്നു.
![]() |
| ബാർട്ടർ സിസ്റ്റം |
അങ്ങിനെ നെല്ല് എന്നത് പഴയ കാലത്ത് കൈമാറ്റ വ്യവസ്ഥയിൽ നാണയത്തിനും, കറൻസികൾക്കുമെല്ലാം പകരമായി മൂല്യനിർണ്ണയത്തിന് ഉപയോഗിക്കുകയും, എത്ര ഇടങ്ങഴി നെല്ല് എന്നതിനെ ആശ്രയിച്ച് മറ്റു വസ്തുക്കളുടെ വിലനിർണ്ണയം നടത്തുകയും ചെയ്തു പോന്നു.
എന്നാൽ ബാർട്ടർ സിസ്റ്റം എന്ന ഈ കൈമാറ്റ വ്യവസ്ഥ ഒരു പ്രത്യേക കാലഘട്ടത്തിൽ മാത്രമായി ഒതുങ്ങിനിന്നില്ല.
അത് നാണയങ്ങൾക്കൊപ്പം തന്നെ സമാന്തരമായി നൂറ്റാണ്ടുകളോളം സഞ്ചരിച്ചു.
എങ്കിലും ബ്രിട്ടീഷുകാരുടെ ഭരണകാലത്തോടെ പല നാട്ടുരാജ്യങ്ങളിലും നിലനിന്ന വിവിധ തരം നാണയങ്ങൾ ഏകോപിപ്പിക്കുകയും, തുടർന്ന് രാജ്യത്ത് ഒരു ഏകീകൃതനാണയ വ്യവസ്ഥ നിലവിൽ വരികയും ചെയ്തു .
അങ്ങിനെ പുതിയ രീതിയിലുള്ള നാണ്യ വ്യവസ്ഥ ശക്തിയാർജ്ജിക്കുവാൻ തുടങ്ങിയതോടെ ,
വിവിധ കാർഷികോത്പ്പന്നങ്ങൾക്കുള്ള കൈമാറ്റത്തിന് നാണയ വ്യവസ്ഥ ബാധകമായി.
പിന്നീട് പതിയെ ബാർട്ടർ സിസ്റ്റമെന്നത് കേരളത്തിൽ നിന്ന് അകന്നുപോകുവാൻ തുടങ്ങിയെങ്കിലും പിന്നീട് ,സ്വാതന്ത്ര്യാനന്തരം 50 കളിൽപ്പോലും കേരളത്തിൻ്റെ പലഭാഗങ്ങളിലും കൈമാറ്റ ചന്തകളും , കൈമാറ്റ രീതികളുമെല്ലാം തുടർന്നു പോരുക തന്നെ ചെയ്തു.
എങ്കിൽത്തന്നെയും, ഇപ്പോഴും ഒരു പഴയ കാലഘട്ടത്തിൻ്റെ അനുസ്മരണമെന്ന നിലയിൽ ഇന്നും , വിഷുക്കാലങ്ങളിൽ കേരളത്തിൻ്റെ പല ഭാഗങ്ങളിലും വിഷു കൈമാറ്റ ചന്തകൾ ടൂറിസം വകുപ്പ് പല ഗ്രാമങ്ങളിലും നടത്തിപ്പോരാറുമുണ്ട്.
പറഞ്ഞു വന്നത്, അന്ന് കറൻസി നോട്ടുകൾ എന്നത് കണ്ടിട്ടു പോലുമില്ലാത്ത ഒരു കാലയളവിൽ ഒരു പറമ്പിലെ വാഴയില പോലും ഒരു ഉത്പ്പന്നമോ , ചരക്കോ ആയിരുന്നു.
വസ്ത്രം തുന്നുന്ന തുന്നൽക്കാരനോ, മൺപാത്രം നിർമ്മിക്കുന്ന കുശവനോ തൻ്റെ സേവനത്തിനു പകരമായി വീട്ടുമുറ്റത്ത് നിൽക്കുന്ന കുലയോ , വാഴയിലകളോ എല്ലാം നൽകുന്ന രീതികളാണ് അക്കാലങ്ങളിൽ നിലനിന്നിരുന്നത്.

വാഴയിലയിലെ രുചിക്കുമുണ്ട് പഴമയുടെ ഒരു കഥ
അതിനാൽ, വാഴക്കുലകൾക്കോ, വാഴയിലകൾക്കോ ഒന്നും യാതൊരു ദൗർലഭ്യവുമില്ലാതിരുന്ന കാർഷിക കേരളത്തിൽ, ഇന്നത്തെപ്പോലെ ഏതു സാധാരണ മനുഷ്യർക്കും ഭക്ഷണം കഴിക്കാനുതകുന്ന പാത്രങ്ങൾ പോലും അന്യമായിരുന്നു.
തീർച്ചയായും അക്കാലത്തെ മനുഷ്യരുടെ , പട്ടിണിയുടേയും , ദാരിദ്ര്യത്തിൻ്റേയും , അതിജീവനത്തിൻ്റേയും, കഥകൂടിയാണ് ഇന്നു നാം പറയുന്ന ഓരോ മഹത്തായ പാരമ്പര്യശാസ്ത്രവും എന്നതുകൊണ്ടു തന്നെ പിന്നീട് വാഴയിലകളും മലയാളികളുടെ മഹത്തായ ഒരു ഭക്ഷണസംസ്ക്കാരത്തിൻ്റെ തന്നെ, ഭാഗമായി മാറിത്തീർന്നു.
അക്കാലത്ത് ഇന്നത്തെപ്പോലെ ഓരോ വീടുകളിലും കിണറുകളും , ശുദ്ധജല സ്രോതസ്സുകളുമെല്ലാം തീരെ ഇല്ലാതിരുന്ന കാലത്ത് ജലദൗർലഭ്യം പരിഹരിക്കുവാൻ ഒന്നുകിൽ പൊതു കുളങ്ങളേയോ , കിണറുകളേയോ എല്ലാം ആശ്രയിക്കേണ്ടതും ഉണ്ടായിരുന്നു.
അതിനാൽത്തന്നെ വലിയൊരു വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയതിന് ശേഷം പാത്രങ്ങൾ സംഘടിപ്പിക്കുകയെന്നതും, കഴുകി വൃത്തിയാക്കുകയെന്നതുമെല്ലാം വലിയൊരു ബാദ്ധ്യതയായിത്തന്നെ അവർ കണ്ടു.
![]() |
പ്രകൃതിയും ഭക്ഷണവും
കൂടാതെ സദ്യയ്ക്കു ശേഷമുള്ള ഭക്ഷണവും വേസ്റ്റുമെല്ലാം പ്രകൃതിയിലെ മറ്റു ജീവജാലങ്ങൾക്കുള്ള ഭക്ഷണമായി മാറുന്നതും, ബാക്കിയുള്ളവ യാതൊരു പാരിസ്ഥിതി പ്രശ്നങ്ങളും ഇല്ലാത്ത വിധം മണ്ണിൽത്തന്നെ അഴുകിച്ചേരുന്നതുമെല്ലാം വാഴയിലയിൽ ഭക്ഷണം വിളമ്പുകയെന്ന ശീലങ്ങളിലേക്കെത്തിച്ചു.
അങ്ങിനെ, സ്വന്തം വീട്ടിടങ്ങളിൽ തലയാട്ടി നിൽക്കുന്ന വാഴയിലകളിൽ ഭക്ഷണം വിളമ്പി നൽകുക എന്ന സംസ്കാരത്തിലേക്കും , കൂടാതെ വാഴക്കുലകൾക്കു പുറമേ വാഴക്കൂമ്പുകളും, വാഴപ്പിണ്ടികളുമെല്ലാം വളരെയേറെ ആരോഗ്യദായകമായ ഭക്ഷണപദാർഥങ്ങളായും അവർ മനസ്സിലാക്കി.
ഇങ്ങിനെ അക്കാലത്തെ മനുഷ്യരുടെ ജീവിത രീതികളും, പ്രകൃതിയോടുള്ള സഹവർത്തിത്വവും, ഇഴയടുപ്പവുമെല്ലാമാണ് ഇന്നത്തെ മലയാളികളുടെ രാജപ്രൗഢിയിലുള്ള സദ്യവട്ടങ്ങൾ വിളമ്പുന്നതിന് തൂശനിലകളെ തിരഞ്ഞെടുക്കുന്നതിലേക്ക് പ്രേരിപ്പിച്ചത്.



അഭിപ്രായങ്ങള്‍