സ്വപ്നം പോലെ ഒരുവീട്
ആധുനികതയും, പഴമയും ഒരുമിച്ചു ചേർന്ന ഒരു മനോഹര സങ്കൽപം. അതാണ് തൃശൂർജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള, വിദേശമലയാളിയായ അനൂപിൻറേയും, ഭാര്യ സോണിയയുടേയും 3000 സ്ക്വയർ ഫീറ്റിൽ തീർത്ത സ്വപ്നഭവനം. മുൻവശത്തെ ചെറിയ പടിപ്പുരയും, ബാംഗ്ളൂരിൽ നിന്നും വാങ്ങിയ കടപ്പക്കല്ലുപാകിയ മനോഹരമായ മുറ്റവും, നീളമേറിയ, പഴയ തറവാടുകളെ അനുസ്മരിപ്പിക്കും വിധമുള്ള തൂണുകളോടുകൂടിയുള്ള വരാന്തയും കടന്നുചെല്ലുമ്പോൾ, വിശാലമായ ഹാളും, നടുമുറ്റവും, ഓപ്പൺകിച്ചണും അതിനോടുചേർന്നുള്ള ഒരുകോറിഡോറും വീടിനെ സുന്ദരവും, കുളിർമ്മയുള്ളതുമാക്കുന്നു. അടുക്കളയിൽ നിന്ന് ടി.വി. കാണുവാനും, വീടിൻറെ ഏതുഭാഗത്തുനിന്നും.വീട്ടിലേയ്ക്കുവരുന്ന സന്ദർശകരോട് സംവദിക്കുവാനും കഴിയും വിധത്തിലാണ് താഴെ നില രൂപകൽപ്പനചെയ്തതെന്ന് അനൂപിൻറെ ഭാര്യയും, ബാങ്ക് ജീവനക്കാരിയുമായ സോണിയ പറയുന്നു. ഒരുമാസ്റ്റർ ബെഡ്റൂം, ഉൾപ്പടെ മൂന്നുബെഡ്റൂമുകളും, ഒരു കോമൺ ബാത്ത്റൂമുമാണ് താഴെ നിലയിൽ നൽകിയിട്ടുള്ളത്. മുകളിലേയ്ക്കുള്ള സ്റ്റെയർകെയ്‌സുകളും കടന്നുചെല്ലുമ്പോൾ ഇടതുവശത്തായി ഒരു ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂമും, വലതുഭാഗത്തായി ഒരു മിനി തിയേറ്ററും, അതിനോട് ചേർന്ന് ഒരു ബാർ കൗണ്ടറും,ഒരുലൈബ്രറിയു