ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

സ്വർഗ്ഗം തീർക്കുന്ന വീടുകൾ !

ആകസ്മികമായി ലോകത്തെ പിടിച്ചുലച്ച കോവിഡ് എന്ന മഹാമാരിയുടെ താണ്ഡവങ്ങൾ ഒന്ന് ശമിച്ചതിന് ഇടയിലാണ് അടുത്തുള്ള സുഹൃത്തിൻറെ വീട്ടിലേക്ക് ഒരു ദിവസം കടന്നു ചെല്ലേണ്ടിവന്നത്. ! കോവിഡിനു ശേഷം മനുഷ്യരിലും, സമൂഹത്തിലും , തൊഴിലിടങ്ങളിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന പ്രതിസന്ധികളുടേയും, അനിശ്ചിതത്വങ്ങളുടേയും കാലങ്ങളിൽ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ ആ സമയങ്ങളിൽ എല്ലാവരിലും നിറഞ്ഞു നിന്നു, അത് എന്തെന്നില്ലാതെ ആരേയും അസ്വസ്ഥമാക്കുകയും ചെയ്തു.  ഒന്നുകിൽ തൊഴിലിടങ്ങൾ ഇല്ലാതാവുകയോ, അല്ലങ്കിൽ ഉള്ള തൊഴിൽ നഷ്ടപ്പെടുകയോ, പുതുതായി ഏതെങ്കിലും തൊഴിലുകൾ കണ്ടെത്തുവാനോ, ചെയ്യുവാനോ കഴിയാത്ത വല്ലാത്ത പരിമിതികൾക്കുള്ളിൽ എല്ലാ മനുഷ്യരും ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന ദിനരാത്രങ്ങൾ ...! പക്ഷെ സ്വന്തം ജീവിതത്തിലും , നാട്ടിലും ലോകത്തു തന്നെയും നടക്കുന്ന ഇത്തരം മാറ്റങ്ങളൊന്നും എൻറെ മുൻപിൽ ഇപ്പോൾ നിൽക്കുന്ന സുഹൃത്തിൻറെ ജീവിതത്തിൽ എന്തെങ്കിലും ചലനങ്ങൾ  വരുത്തിയതായോ, ഏതെങ്കിലും വിധത്തിൽ അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതോആയോ എനിക്ക് തോന്നിയില്ല.! മാത്രമല്ല അദ്ദേഹത്തിൻറെ കൂസലില്ലായ്മയും , ആത്മവിശ്വാസവും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും ചെ

വീട് എന്ന സ്വപ്നം, ( ഒന്ന്) Interlock Brick House

 

https://lowcostomes.blogspot.com/


 ജീവിതത്തിൻറെ താളുകൾ പതിയെ പുറകിലേക്കു മറിക്കുമ്പോൾ ...ഞാൻ തന്നെ പലപ്പോഴും എന്നെ നോക്കി അത്ഭുതപ്പെട്ടിട്ടുണ്ട്...!
 " ഇങ്ങിനേയും ഒരു മനുഷൃനോ..."?! " കാശ് വല്ലാതെ കയ്യിൽ വന്നപ്പോൾ...പരമ പിശുക്കനായി..!" -
 അറിയാതെ ചിരിച്ചുപോയി...! 
കാരണം ഈയിടെയായി നമുക്ക് കുറേ നാട്ടു നടപ്പുകളുണ്ട്. കൈയ്യിൽ കാരൃമായ സമ്പാദൃമൊന്നുമില്ലങ്കിൽ...ഒരുകാശിന് ഗതിയില്ലാത്തവനും, എന്തെങ്കിലുമുണ്ടന്ന്  തോന്നിയാൽ അഹങ്കാരിയും.! മനുഷൃമനസ്സുകളുടെ ഗതി മാറ്റം ഇപ്പോൾ അങ്ങിനെയൊക്കെയാണ്..!
ഞാൻപറഞ്ഞുവന്നത് മറ്റൊന്നുമല്ല...! ഒരുവീട് വെയ്ക്കാനുള്ള തീരുമാനമെടുത്തിട്ട് കാലം കുറേയായി. നിലവിലുള്ള പഴയവീടിന് ജരാനരകൾ ബാധിച്ചുകഴിഞ്ഞിരിക്കുന്നു.കുമ്മായം കൊണ്ട് പണിതീർത്ത  മണിമന്ദിരം പുതുതലമുറക്കുമുന്നിൽ തലകുനിച്ചുനിന്നു.
"പൊളിച്ച് വേറെ വീടുവെക്കണം."..

- ജ്യോൽസ്യൻ പറഞ്ഞു."മനുഷ്യനു വയസ്സാകുംപോലെ തന്നെ വീടിനും പ്രായമുണ്ട്.." ..."ഇനി ഇതിൽക്കിടന്നാൽ മേൽ ഗതിയുണ്ടാവില്ല." 

-ആ രാത്രിയിൽ ഞാനും ഭാര്യയുമൊന്നിച്ച് പഴയകാല കണക്കുകളുടെ ഓർമ്മ പുസ്തകം പൊടിതട്ടിയെടുത്തു... അനേകം പേജുകൾ ഞൊടിയിടക്കുള്ളിൽ മറിഞ്ഞുപോയെങ്കിലും..ഒരിടത്തുപോലും തെളിഞ്ഞ ഭാവിയെ സ്പർശിക്കുന്ന ഒന്നും തന്നെ കണ്ടെത്തുവാനായില്ല..! ആകെ കൈയ്യിൽ തടഞ്ഞത് നടുവേദനയുടേയും...മുതുക് വേദനയുടേയും കുറേ മുഷിഞ്ഞ കണക്കുകൾമാത്രം..!  
    ഭാരൃ നിരാശ കലർന്ന ഒരു ദീർഘശ്വാസത്തോടെ കട്ടിലിലേക്ക് ചരിഞ്ഞുവീണു.     .ഞാൻ നിശബ്ദനായി തിരിഞ്ഞുകിടന്നു..! കാരണം ലോകത്തുള്ള ഏതുഭാരൃമാരെപ്പോലെയും...അവളും ഭർത്താവിനെ കുറ്റപ്പെടുത്താൻ ഒരവസരം പാത്തിരിക്കുകയായിരുന്നെന്ന് എനിക്കും അറിയാമായിരുന്നു..എന്നും ഭക്ഷണകാരൃങ്ങളെ സംബന്ധിച്ചുള്ള അനാവശ്യ കയർക്കലുകൾ അവസാനിപ്പിക്കണമെന്ന് എനിക്കും തോന്നിത്തുടങ്ങിയിരുന്നു. 
"എല്ലാം എൻറെ വിധി.." -അവൾ പറഞ്ഞുതുടങ്ങി...
...അൽപ്പസമയത്തെ നിശബ്ദത അവസാനിപ്പിച്ച്....ഞാൻപറഞ്ഞു,,,  എന്തായാലും ഒരു ആറുമാസത്തിനുള്ളിൽ പുതിയ വീട് പണിയിച്ചിട്ടു തന്നെ കാരൃം...!
- ആ ഇരുളിലും അത്ഭുതത്തോടെ അവൾ എന്നെ തുറിച്ചുനോക്കുന്നത് എനിക്ക് കാണാമായിരുന്നു...! അതിൽ വലിയ വിശ്വാസം പോരാഞ്ഞിട്ടോ എന്തോ, അവൾ തിരിഞ്ഞുകിടന്നു.
വളരെ വൈകിയ ആ രാത്രിയിലും  വീടിനെക്കുറിച്ചുള്ള ചിന്തകളിൽ ഞാൻ  അസ്വസ്ഥനായി...

ഓരോദിവസവും ഉയർന്നുവരുന്നജീവിതച്ചിലവും...തുച്ഛമായ വരുമാനവും...പൂതിയ വീട് നിർമ്മാണം എന്നചിന്ത .... എന്നെ കൂടുതൽ കൂടുതൽ കടത്തിൻറെ നിലയില്ലാ കയങ്ങളിലേക്ക് തള്ളിവിടുമെന്ന് ഉറപ്പായിരുന്നു. 

 ബാങ്ക് ലോണെടുത്ത് വീട് പണിത് തിരിച്ചടവ് മുടങ്ങി, ബാങ്ക്കാരുടെ ഭീഷണികൾക്കുമുന്നിൽ മാനം നഷ്ടപ്പെട്ട് തുച്ഛവിലക്ക് പരമ്പരാഗതമായി കിട്ടിയ ഭൂമിവിറ്റ് അവസാനം ജീവിതാന്ത്യം വരെ വാടകക്കാരായി മരണത്തിന്കീഴ്പ്പെട്ട അനേകരെ എനിക്കറിയാമായിരുന്നു...!
എങ്കിലും ഇതൊന്നും ഒരു കിടപ്പാടം ഉണ്ടാക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കപ്പെടാൻ വേണ്ട കാര്യങ്ങളൊന്നുമായിരുന്നില്ല.! 


  ഏതായാലും നിലവിലുള്ള പഴയവീട് പൊളിക്കുക തന്നെ. അതല്ലാതെ അതിനെക്കുറിച്ച് വേറെ ചിന്തകൾക്കൊന്നും അപ്പോൾ പ്രസക്തിയില്ല.കാരണം വരാനിരിക്കുന്നത് അതിശക്തമായ കാലവർഷമാണ്...തകർത്തുപെയ്യുന്നപേമാരിയും,കാറ്റും...ഇതിനകത്തെ ജീവിതത്തിന് ഭീഷണിതന്നെ.!   ഏതായാലുംആ രാത്രിയിൽ രണ്ട് ശക്തമായ തീരുമാനങ്ങളുമായി ഞാൻ ഉറങ്ങാൻകിടന്നു.

അതിൽപ്രധാനപ്പെട്ട രണ്ടുകാര്യങ്ങളിൽ. ഒന്ന്.ഒരുബാങ്ക്ലോൺ ഇല്ലാതെ വീട് നിർമ്മിക്കണമെന്നതും, രണ്ടാമതായി കൈയ്യിൽ ഉള്ള പണം ഉപയോഗിച്ച് നമ്മുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ഒരുചിലവുകുറഞ്ഞ ഒരു വീട് എങ്ങിനെ നിർമ്മിക്കാമെന്നതുമായിരുന്നു. 

 കുറഞ്ഞ ചിലവിലും, പ്രകൃതി ചൂഷണം കുറഞ്ഞതുമായ ഒരു വീടു നിർമ്മാണം നമുക്ക് ഏതെല്ലാം തരത്തിൽ സാദ്ധ്യമാണന്നും, വ്യത്യസഥമായ  അനേകം വീടുകളുടെ നിർമ്മാണത്തെ കുറിച്ചും,   ഈ ബ്ളോഗിൻെ ഓരോ ലക്കങ്ങളിലുമായി വിശദീകരികുന്നു. തുടർന്നു വായിക്കുക.                                       

                                                                                                                             

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌