ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

നാടൻ രുചിയൂറും ചക്ക അട

ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം. എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും,  മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം. ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ചുക്ക്...

ഭൂമി ഇനി മുപ്പത്തിയഞ്ച് വർഷമോ?

ലോകം ഇന്ന് , കാലാവസ്ഥാവ്യതിയാനമെന്ന വലിയ പ്രതിസന്ധിയിലൂടെയും, ആപത്ഘട്ടത്തിലൂടെയുമാണ് കടന്നുപോകുന്നത്. ഈ നില ലോകത്ത് തുടർന്നുപോയാൽ എറിയാൽ 35 വർഷത്തിനുള്ളിൽ ജീവൻറെ ഒരു കണികപോലും ഈ ഭൂമുഖത്ത് അവശേഷിക്കുവാൻ സാദ്ധ്യതയില്ലെന്നാണ് ശാസ്ത്ര ഗവേഷകരുടെ ഏറ്റവും പുതിയ നിഗമനം. അതിൻറെ ഒരു തുടക്കമെന്ന നിലയിലാണ് സ്വർണ്ണതവളകൾ എന്ന് വിളിച്ചിരുന്ന' ഗോൾഡൻ ടോഡുകൾ 'ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം ഏതാനും വർഷം മുമ്പ് പുറത്തിറങ്ങിയ, ലോക കാലാവസ്ഥാ സംഘടനയുടെ പഠന റിപ്പോർട്ടിൽ എടുത്തുപറയുന്നത്, ആഗോളതാപനത്തിൻ്റെ പശ്ചാത്തലത്തിൽ സമുദ്രത്തിൻ്റെ താപനില,എല്ലാ കാലഗണനകളേയും തെറ്റിച്ചുകൊണ്ട് കുതിച്ചുയരുന്നുവെന്ന് തന്നെയാണ്.!    കൂടാതെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത , ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സമുദ്രാന്തരഭാഗം ചൂടുപിടിക്കുന്നത് അറബിക്കടലാണന്ന, വാർത്തകളും വളരെ അസ്വസ്ഥതപ്പെടുത്തുന്ന മറ്റൊരു കാര്യം തന്നെ.!  ഫലത്തിൽ സമുദ്രത്തിൻറെ അടിത്തട്ട് ചൂടുപിടിക്കുന്നതോടൊപ്പം ക്രമേണ സമുദ്രനിരപ്പ് ഉയർന്നുവരികയും, അതിനോട് ചേർന്ന താഴ്ന്ന പ്രദേശങ്ങൾ സമുദ്രത്തിനടിയിലാവുകയും ചെയ്യും. ലോകം ഭയക്കുന്ന...

കേരളം ഇന്നിൻറെ കാഴ്ച്ചകളിൽ !

കേരളം ആധുനിക സംസ്ക്കാ രത്തിലേക്ക് . അമ്മ! അത് പലപ്പോഴും വിളികൊണ്ട് മാത്രം അർത്ഥം തേഞ്ഞു പോയ ഒരു വെറും വാക്കായി ഇക്കാലങ്ങളിൽ മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  പലപ്പോഴും പിതാവിനേക്കാൾ കൂടുതൽ മക്കളെ ശകാരിച്ചും, സ്നേഹിച്ചും, ഇഷ്ടാനിഷ്ടങ്ങൾ സാധിച്ചുകൊടുത്തും, തേനും, പാലും പോലെ വളർത്തിയിരുന്ന, അനേകം അമ്മമാരുടെ ഇപ്പോഴത്തെ, അവസ്ഥ. അതല്ലങ്കിൽ പൊതുസ്ഥിതിയെന്താണ്...? വിശേഷിച്ച് കേരളത്തിൽ.!    എസ്. എസ്.എൽ.സി. പഠനം വരെയോ, അതല്ലങ്കിൽ ബിരുദ പഠനം വരെയോ, അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് അച്ഛൻ അറിഞ്ഞോ, അറിയാതെയോ, കാര്യങ്ങൾ സാധിപ്പിച്ചെടുക്കുകയും പിന്നീട് സ്വന്തമായി ഒരു നിലനിൽപ്പും, സാമ്പത്തികവും ഭദ്രതയുമെല്ലാമായി ജീവിതാവസ്ഥ മാറുകയും, ഒരുപെൺകുട്ടികൂടി ജീവിതത്തിലേക്ക് കടന്നുവരികയും ചെയ്താൽ പിന്നീട്, അമ്മയോ, അച്ഛനോ, സഹോദരങ്ങളോ, എന്തിന് അടുത്ത സുഹൃത്തുക്കൾ പോലും ആവശ്യമില്ലാത്ത പുതുതലമുറയുടെ ജീവിതം ഇന്ന് പലരേയും അത്ഭുതപ്പെടുത്തുന്നു.! തീർച്ചയായും, ഓരോമനുഷ്യർക്കും അതിനെ ന്യായീകരിക്കുവാനും വ്യാഖ്യാനിക്കുവാനും, അനേകം ,വാക്കുകളുണ്ടാകാം.  കാരണം ആധുനിക തൊഴിൽ സംസ്ക്കാരം, സാമ്പത്തിക ഭദ്രത. ത...

സഞ്ചാരികൾക്കായി കോട്ടപ്പുറം കോട്ട.

കോട്ടപ്പുറം കോട്ടയുടെ ആകർഷണം  ഇൻഡ്യയിലെത്തന്നെ ഏറ്റവും വലിയ പൈതൃകപദ്ധതിയായ മുസരിസിൻറെ ഭാഗമായി നവീകരിക്കപ്പെട്ട അനേകം ചരിത്ര സ്മാരകങ്ങളേയും, പ്രദേശങ്ങളേയും പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് നവീകരിച്ച കോട്ടപ്പുറം കോട്ട. കുറേയേറെ വർഷങ്ങൾക്കുമുമ്പ് ആരാലും തിരിഞ്ഞുനോക്കാൻ പോലും മുതിരാതിരുന്ന ഈ പ്രദേശം ഇന്ന് ഒരുപാട് ചരിത്രവിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കുമെല്ലാം അത്ഭുതം കൂറുന്ന കാഴ്ചയാണ്.  കോട്ടപ്പുറം കോട്ട പുഴയും , പുൽത്തകിടികളും കോട്ടയുടെ ഇരുവശങ്ങളിലുമായി ഒഴുകുന്ന പുഴയും അതിൻറെ ഓരം ചേർന്ന് കൈവരികൾ കെട്ടി മനോഹരമാക്കിയ, നടപ്പാതകളും, പുൽത്തകിടികളും, ചാരുബഞ്ചും, കാലത്തിൻറെ ഒരുപാടു സ്പന്ദനങ്ങളും കേട്ടുവളർന്ന കൂറ്റൻ മരങ്ങളുമെല്ലാം ഏതൊരാളേയും ആ പുഴയോരത്ത് ഏറെ നേരം പിടിച്ചിരുത്തും. ഇടയ്ക്കിടെ ദൂരേയ്ക്ക് തുഴഞ്ഞുപോകുന്ന ചെറുവഞ്ചികളും, തീരത്തോട് പതിയെ അണഞ്ഞുചേരുന്ന നനുത്തകാറ്റും, അതിനും മുകളിൽ, കുന്നിൻപുറത്തായി ഉയർന്നുനിൽക്കുന്ന കോട്ടയുടെ അവശിഷ്ടങ്ങളുമെല്ലാം, കണ്ടുമറന്ന ഏതോ ഒരു പ്രണയ സിനിമയിലെ ദൃശ്യം പോലെ മനോഹരമാണ്.  തീരത്തോട് ചേർന്ന് കാണുന്ന ബോട്ട് ജെട്ടിയിൽ നിന്നും പാസ്സെടുത്താൽ അകത്തുകയറ...