ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

നാടൻ രുചിയൂറും ചക്ക അട




https://www.vlcommunications.in/2026/05/blog-post.html

ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ

നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്.

 ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം.

 എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും, മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക.

ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം.

ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്.

ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ്

അപ്പപ്പൊടി 1 - കപ്പ്

തേങ്ങ - അരക്കപ്പ്

ഉപ്പ് - ഒരു നുള്ള്

നെയ്യ് - 2 ടീസ്പൂൺ

ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത്

ചുക്ക് - പൊടിച്ചത് ഒരു നുള്ള്

വാഴയില കഷണങ്ങളാക്കി മുറിച്ച് കഴുകി അൽപ്പം നെയ്യ് പുരട്ടി വെയ്ക്കുക.


അപ്പപ്പൊടി ഒരു പാത്രത്തിലേക്കിട്ട് അൽപ്പം ചെറു ചൂടുവെള്ളമൊഴിച്ച് കുഴച്ച ശേഷം, അതിലേയ്ക്ക് രണ്ടു ടീസ്പൂൺ നെയ്യും , ഉപ്പും കൂടി ചേർത്ത് വീണ്ടും നന്നായി കുഴക്കുക പിന്നീട് ഒരു പത്ത് മിനിട്ട് മാറ്റിവെയ്ക്കാം.

നാടൻ ചക്ക അട റസിപ്പി

ചിരകിവെച്ചിരിക്കുന്ന തേങ്ങ,കുഴമ്പു പരുവമാക്കി വെച്ചിരിക്കുന്ന ചക്ക, ഏലയ്ക്കാപ്പൊടി, ചുക്കുപൊടി എന്നിവ ഓരോന്നായി ഇട്ട് ഓരോ പ്രാവശ്യമായി മാവിൽ കുഴച്ച് ചേർക്കാം. 

 അവസാനമായി അതിലേക്ക് തിളപ്പിച്ച് അരിച്ചെടുത്ത ശർക്കരപ്പാനിയും ചെറു ചൂടോടെ ചേർത്ത് വീണ്ടും ഒരു പ്രാവശ്യം കൂടെ മിക്സ് ചെയ്യുക.

 ഇപ്പോൾ കുഴമ്പ് പരുവത്തിലും നല്ല മാർദ്ദവവുമുള്ള മാവ് ആവശ്യത്തിന് എടുത്ത് കീറി വെച്ചിരിക്കുന്ന ഇലയുടെ മദ്ധ്യഭാഗത്തായി വെച്ച ശേഷം ഇല രണ്ടായി മടക്കി ഇലയുടെ മുകളിലൂടെ കൈകളോടിച്ച് മാവ് വളരെ കനം കുറച്ച് ഇലയിൽ പരത്തി വെയ്ക്കുക.

ചക്കഅട തയ്യാറാക്കാം

പിന്നീട് ഇഡ്ഡലി പാത്രം അടുപ്പിന് മുകളിൽ വെച്ച് ഇഡ്ഡലി തട്ടുകളിൽ അട നിരത്തി 15-20 മിനിട്ട് നേരം വെന്തു കിട്ടുന്നതിന് വേണ്ടി അടച്ചു വെയ്ക്കുക.

നാടൻമാമ്പഴം കേടുകൂടാതെ സൂക്ഷിക്കാം മാസങ്ങളോളം




ചക്ക അട

അതിനു ശേഷം പാത്രത്തിൻ്റെ മൂടി തുറന്ന് ഈർക്കിലിയോ മറ്റെന്തെങ്കിലും വെച്ച് ഇല തുറന്ന് അടയിൽ കുത്തി നോക്കുക.

 മാവ് ഈർക്കിലിയിൽ പറ്റിപ്പിടിക്കാതെ ഊർന്നു പോരുന്നു വെങ്കിൽ അടകൃത്യമായി വെന്തു കഴിഞ്ഞെന്ന് ഉറപ്പിക്കാം. പിന്നീട് ആവശ്യാനുസരണം വിളമ്പാം.

ഇത് കുട്ടികൾക്കെല്ലാം വളരെയേറെ ഇഷ്ടപ്പെടുന്നതായ ഒരു മികച്ച നാടൻ ഭക്ഷണമാണ്.

 മാത്രമല്ല യാതൊരു കെമിക്കലോ, കൃത്രിമമായ എണ്ണകളോ കലരാത്ത ഇത്തരം ഭക്ഷണങ്ങൾ വീടുകളിൽ ഇടയ്ക്കിടെ പരീക്ഷിക്കുന്നത് കുടുംബത്തിൻ്റെ സമ്പൂർണ്ണ ആരോഗ്യത്തിനും അതുവഴി മികച്ച മാനസികോല്ലാസം കുടുംബാന്തരീക്ഷത്തിൽ നിറയ്ക്കാനുമെല്ലാം വളരെയേറെ ഉപകാരപ്രദവുമാണ്.

ഇനി എന്താണ് ഈ നാടൻ പലഹാരത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്നു കൂടി പരിശോധിക്കാം.

 ചക്ക അടയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ:

നാരുകളാൽ സമ്പന്നം (Fiber Rich):

ചക്കപ്പഴത്തിലും അടയുണ്ടാക്കാൻ ഉപയോഗിക്കുന്ന ഇലകളിലും അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.!

ഊർജ്ജത്തിൻ്റെ സ്രോതസ്സ്:അരിപ്പൊടിയും ശർക്കരയും ചക്കയുമെല്ലാം ചേരുമ്പോൾ ശരീരത്തിന് പെട്ടെന്ന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നു.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: 

ചക്കപ്പഴത്തിൽ
അടങ്ങിയിരിക്കുന്ന വിറ്റാമിൻ C, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

ആരോഗ്യകരമായ മധുരം: ചക്ക അടയിൽ പഞ്ചസാരയ്ക്ക് പകരം ഇരുമ്പ് (Iron) അടങ്ങിയ ശർക്കര ഉപയോഗിക്കുന്നതിനാൽ ഇത് വിളർച്ച തടയാൻ ഇത് സഹായിക്കും.

എണ്ണയില്ലാത്ത പലഹാരം: ആവിയിൽ വേവിച്ചെടുക്കുന്നതുകൊണ്ട് (Steamed Food) കൊഴുപ്പിൻ്റെ അംശം ഒട്ടുമില്ലാത്തത്തിനാൽ, ഹൃദയ സംബന്ധമായ പ്രശ്നങ്ങുള്ളവർക്കും കഴിക്കാവുന്ന മികച്ച ഒരു പലഹാരമാണിത്.

ഓർക്കുക: പ്രമേഹമുള്ളവർ (Diabetes) ചക്ക അട കഴിക്കുമ്പോൾ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കണം




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...