മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം' അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട് മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property). തീർത്തും എതിരായ ഈ രണ്...
കൂൺ ഗുണങ്ങൾ ലോകത്തിൻ്റെ പല ഭാഗങ്ങളിലുമെന്ന പോലെ ഇന്ന് കേരളത്തിലും വളരെ പ്രചാരം സിദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു മികച്ച ഭക്ഷണ വിഭവമാണ് കൂൺ . കൂൺ മികച്ചപോഷകങ്ങളുടെകലവറ കൂൺ കൃഷി മികച്ച വരുമാന മാർഗ്ഗം കേരളത്തിൽ ഇപ്പോൾ അനേകം തൊഴിൽ സ്വാശ്രയ സംഘങ്ങളും, ഗ്രൂപ്പുകളും, വീട്ടമ്മമാരും വ്യക്തികളുമെല്ലാം മികച്ച ലാഭം നേടിത്തരുന്ന ഒരു പ്രധാന വരുമാന മാർഗ്ഗമാണ് കൂൺ കൃഷിയെ കാണുന്നത് . അതിനാൽ തന്നെ കൂൺ കൃഷി ഇപ്പോൾ പലയിടങ്ങളിലും പ്രചരിക്കുകയും ചെയ്യുന്നുണ്ട്. നാട്ടിൽ പുറങ്ങളിൽത്തന്നെ ഏതാണ്ട് ഒരു കിലോ കൂണിൻ 400- 450 രൂപ എന്ന തോതിൽ ലഭിക്കുന്ന വരുമാനം അവരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ വളരെ സന്തോഷകരമായിത്തന്നെ ഈ കൃഷിയിൽ വ്യാപൃതരാകാൻ സഹായിക്കുന്നുണ്ട്. അതിനാൽ ഇത് ഒരു മികച്ച ഉപജീവനമാർഗ്ഗമായിത്തന്നെ കണ്ടുകൊണ്ടാണ് പല വീട്ടമ്മമാരും ഈ കൃഷി ചെയ്യാൻ ഇപ്പോൾ സന്നദ്ധമായി വരുന്നത്.. എന്താണ് കൂണിൻ്റെ ആരോഗ്യഗുണങ്ങൾ ? കുറഞ്ഞ അളവിൽ, കൂടുതൽ പോഷകമൂല്യം എന്നത് തന്നെയാണ് ഇതിൻ്റെ മുഖ്യ ആകർഷണം. അതിനാൽ തന്നെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു മികച്ച സസ്യാഹാരമായ കൂണിന് ലോകമെങ്ങും ഇപ്പോൾ നിരവധി ആരാധകരുമുണ്ട...