ലോകത്തിൻ്റെ പല ഭാഗങ്ങളിലുമെന്ന പോലെ ഇന്ന് കേരളത്തിലും വളരെ പ്രചാരം സിദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു മികച്ച ഭക്ഷണ വിഭവമാണ് കൂൺ .
 |
| കൂൺ മികച്ചപോഷകങ്ങളുടെകലവറ |
കൂൺ കൃഷി മികച്ച വരുമാന മാർഗ്ഗം
കേരളത്തിൽ ഇപ്പോൾ അനേകം തൊഴിൽ സ്വാശ്രയ സംഘങ്ങളും, ഗ്രൂപ്പുകളും, വീട്ടമ്മമാരും വ്യക്തികളുമെല്ലാം മികച്ച ലാഭം നേടിത്തരുന്ന ഒരു പ്രധാന വരുമാന മാർഗ്ഗമായാണ് കൂൺ കൃഷിയെ കാണുന്നത് . അതിനാൽ തന്നെ കൂൺ കൃഷി ഇപ്പോൾ പലയിടങ്ങളിലും പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
നാട്ടിൽ പുറങ്ങളിൽത്തന്നെ ഏതാണ്ട് ഒരു കിലോ കൂണിന് 400- 450 രൂപ എന്ന തോതിൽ ലഭിക്കുന്ന വരുമാനം അവരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ വളരെ സന്തോഷകരമായിത്തന്നെ ഈ കൃഷിയിൽ വ്യാപൃതരാകാൻ സഹായിക്കുന്നുണ്ട്.
അതിനാൽ ഇത് ഒരു മികച്ച ഉപജീവനമാർഗ്ഗമായിത്തന്നെ കണ്ടുകൊണ്ടാണ് പല വീട്ടമ്മമാരും ഈ കൃഷി ചെയ്യാൻ ഇപ്പോൾ സന്നദ്ധമായി വരുന്നത്..
എന്താണ് കൂണിൻ്റെ ആരോഗ്യഗുണങ്ങൾ ?
കുറഞ്ഞ കലോറിയും, കൂടുതൽ പോഷകമൂല്യവുമെന്നതു തന്നെയാണ് ഇതിൻ്റെ മുഖ്യ ആകർഷണം.
അതിനാൽ തന്നെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു മികച്ച സസ്യാഹാരമായ കൂണിന് ലോകമെങ്ങും ഇപ്പോൾ നിരവധി ആരാധകരുമുണ്ട് .
ഉയർന്ന അളവിലുള്ള വൈറ്റമിൻ D മുതൽ, B1, B2, B3, B5, തുടങ്ങി സെലീനിയം, പൊട്ടാസ്യം, കോപ്പർ, ഫോസ്ഫറസ്, പ്രോട്ടീൻ,
ഫൈബർ, എന്നിവയുടെ ഒരു ശേഖരവും കൂടിയാണ് കൂൺ.
 |
| കൂൺ മികച്ചപോഷകങ്ങളുടെകലവറ |
വൈവിധ്യങ്ങൾ നിറഞ്ഞ ഇത്തരം പോഷക മൂല്യങ്ങൾ, ശരീരത്തിന് കൂടുതൽ ശേഷി നൽകുന്നതോടൊപ്പം മസ്തിഷ്കത്തിൻ്റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിനും , കൂടാതെ കൊളസ്ട്രോൾ പോലുള്ളവ നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും , മികച്ച പ്രതിരോധശേഷി ഉണ്ടാക്കുവാനും സഹായകരമാണ്.
അതുപോലെ തന്നെ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കൂണിൽ രക്തസമ്മർദ്ദം കുറക്കുവാനും, കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് പുലർത്തുന്നതിനാലും, ഫെബർ കൂടുതലായി ഉള്ളതുകൊണ്ടും ഇൻസുലിൻ പ്രവർത്തനം നിയന്ത്രിച്ച് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടി വരുന്നതിനെ തടയുവാനും സാധിക്കും.
( എങ്കിൽപ്പോലും പ്രമേഹ രോഗികൾ തങ്ങളുടെ ഭക്ഷണക്രമം ക്രമീകരിക്കുമ്പോൾ ഒരു ഡോക്ടറുടെ നിർദ്ദേശവും തേടേണ്ടതുണ്ട്. )
കൂണിൽ കൂടുതലായി അടങ്ങിയിട്ടുള്ള ഫൈബറിൻ്റെ അംശം വിശപ്പിനെ
കുറച്ച് ശരീരഭാരം കുറയ്ക്കുകയും, കൂടാതെ, ഡയറ്റ് ക്രമീകരിക്കുന്നവർക്ക് ആവശ്യമെങ്കിൽ ഭക്ഷണത്തിൽ കൂൺ കൂടി ഉൾപ്പെടുത്താവുന്നതാണ്.
മറ്റൊന്ന് കൂണിൽ അടങ്ങിയിട്ടുള്ള ബീറ്റാ - ഗ്ലൂക്കോൺ പോലുള്ള ഘടകങ്ങളാണ്. അത് ശരീരത്തിലെ പ്രതിരോധ കോശങ്ങളെ കൂടുതൽ സജീവമാക്കുകയും, വൈറസ്, ബാക്ടീരിയ, തുടങ്ങിയ അണുബാധകളെ ചെറുക്കുവാനും സഹായിക്കുന്നു.
കൂടാതെ, കൂണിൽ അടങ്ങിയിട്ടുള്ള ആൻറി ഓക്സിഡൻറുകൾ , ഓർമ്മകളേയും, നാഡികളേയുമെല്ലാം സംരക്ഷിക്കുന്നതോടൊപ്പം , വാർദ്ധക്യകാലത്തെ നാഡീവ്യവസ്ഥകളുടെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിനും സഹായകരമാണന്ന് പഠനങ്ങൾ കാണിക്കുന്നു.
കൂണിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ ഡി യാകട്ടെ ശരീരത്തിലെ എല്ലുകൾക്കും, പല്ലുകൾക്കുമെല്ലാം ബലം നൽകുന്നതോടൊപ്പം കാത്സ്യം ആഗിരണം ചെയ്യുന്നതിനും ഫലപ്രദമായി പ്രവർത്തിക്കുന്നു.
മറ്റൊന്ന് ഇതിൻ്റെ ആൻ്റി ഓക്‌സിഡൻ്റുകളുടെ ശക്തിയാണ്. കൂണിലെ സെലീനിയം, എർഗോതയോണീൻ എന്നിവ ശരീരത്തിലെ ഫ്രീറാഡിക്കലുകളിലൂടെ, ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു, കാൻസർ പോലുള്ള മാരക രോഗങ്ങളുടെ പ്രതിരോധത്തിലും കൂൺ മികച്ച പങ്കുവഹിക്കുന്നു.
കൂൺ മാംസാഹാരമോ?
ഇങ്ങിനെയൊക്കെയാണങ്കിലും പലർക്കും കൂൺ ഒരു മാംസാഹാരമാണോയെന്ന സംശയവും കൂടുതലായുണ്ട്.
എന്തായാലും കൂൺ ഒരു മാംസാഹാരമല്ലന്ന് മാത്രമല്ല പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പ്രകൃതി ഭക്ഷണം തന്നെയാണന്നും പറയേണ്ടി വരും.
എങ്കിൽപ്പോലും, സാധാരണ രീതിയിൽ പറമ്പുകളിൽ വളർന്നു വരുന്ന കൂണുകളിൽ പലതിനും വിഷാംശം ഉണ്ടെന്നുള്ളതും ഓർക്കേണ്ടതായിട്ടുണ്ട്.
ഭക്ഷണാവശ്യങ്ങൾക്ക്, കൃഷി ചെയ്ത് ഉത്പാദിപ്പിച്ചതോ, അതല്ലെങ്കിൽ ഭക്ഷ്യവസ്തുവായി അംഗീകരിച്ച് മാർക്കറ്റുകളിൽ വിതരണം ചെയ്യുന്നതോ മാത്രം വാങ്ങി ഉപയോഗിക്കുവാനും ശ്രദ്ധിക്കുക.
എന്തായാലും വളരെയേറെ പോഷകമൂല്യവും, പ്രകൃതിദത്തവുമായ ഈ ഒരു ഭക്ഷ്യവസ്തു മനുഷ്യ ശരീരത്തിൻറെ ഹൃദയം മുതൽ മസ്തിഷ്കം വരെയുള്ള ഭാഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് വളരെ ഗുണപ്രദവും, കലോറി കുറഞ്ഞ ഭക്ഷണവുമെന്ന നിലക്ക് വല്ലപ്പോഴുമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നന്നായിരിക്കും .
Title of a News Article
അഭിപ്രായങ്ങള്‍