ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

സോഷ്യൽ മീഡിയകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ

പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ  മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത്  ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് .  എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...

പഴങ്കഞ്ഞി സൂപ്പറാണ് ... പക്ഷേ ?

  75-80 കാലഘട്ടം ! ഒരു പക്ഷേ അത് ഒരു സ്കൂൾ വിദ്യാഭ്യാസ കാലവും കൂടിയായിരുന്നിരിക്കണം.!  പൊതുവിൽ അക്കാലത്ത് ആളുകൾ ഓരോ, രീതികൾ അനുസരിച്ച്, പല മാസങ്ങളേയും, പല പേരുകളിലും വിളിച്ചിരുന്നെങ്കിലും, ജൂലായ് മാസത്തെ ഏവരും പഞ്ഞമാസമെന്ന് തന്നെയാണ്. പറഞ്ഞിരുന്നത്.!  കാരണം അക്കാലത്ത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരെല്ലാം, ഒന്നുകിൽ കൂലിവേലക്കാരോ, കർഷകത്തൊഴിലാളികളോ, അതല്ലങ്കിൽ കൈവേലക്കാരോ എല്ലാം ആയിരിക്കുകയും, കൂടാതെ,  ആ മാസങ്ങളിൽ കാത്തിരിക്കുന്നത് അതി ശക്തമായ കാലവർഷവും ആയതിനാൽ , ആ സമയങ്ങളിൽ   മിക്കവാറും എല്ലാ അത്തരം മനുഷ്യരുടേ യും ജീവിതം കനത്ത ദാരിദ്ര്യത്തിൽ തന്നെയായിരിക്കും. പഴങ്കഞ്ഞി സൂപ്പറാണ് ... പക്ഷേ ? കൂടാതെ, അത്തരക്കാരുടെ വരുമാനത്തെ മാത്രം ആശ്രയിച്ച് ഗ്രാമപ്രദേശങ്ങളിൽ, കഴിഞ്ഞു പോകുന്ന ചെറുകിട കച്ചവടക്കാരുടെയും, ബിസിനസ്സുകാരുടെ പോലും, ജീവിതവുമെല്ലാം  , ആ സമയങ്ങളിൾ കനത്ത വറുതിയിൽ തന്നെ . അങ്ങിനെയുള്ള ഒരു കാലത്ത് റേഷൻകട വഴി ലഭിച്ചിരുന്ന അരിയും , ഗോതമ്പും, കൂടാതെ പറമ്പുകളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന മരച്ചീനി, ചേമ്പ്, ചേന, പയർവർഗ്ഗങ്ങൾ, കപ്പങ്ങ ഇതെല്ലാമായിരുന്ന...