ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം. എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും, മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം. ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ചുക്ക്...
ഇൻറർലോക്ക് ഇഷ്ടിക വീടുകൾ ഇൻ്റർലോക്ക് ഇഷ്ടികകൾ പൊടിയുമോ? ഇഷ്ടിക വീടുകളെക്കുറിച്ചു പറഞ്ഞാൽ, എത്ര പറഞ്ഞാലും തീരാത്ത സംശയങ്ങളാണ് പലർക്കും. അതിൽ മുഖ്യമായുള്ളത് ഇഷ്ടികകൾ വെള്ളം നനഞ്ഞാൽ പൊടിഞ്ഞു പോകുമോ എന്നതാണ്. ഇൻ്റർലോക്ക് ഇഷ്ടിക തീർച്ചയായും പൊടിയും. ഒരു തർക്കവും വേണ്ട.! നിർമ്മിച്ചിരിക്കുന്ന ഇഷ്ടിക ഗുണനിലവാരമില്ലാത്തതാണങ്കിൽ മാത്രം ! ഗുണനിലവാരം കുറഞ്ഞ മണ്ണിൽ നിർമ്മിച്ചിരിക്കുന്നവയും, ആവശ്യത്തിനുള്ള അനുപാതത്തിൽ സിമൻറും . വെള്ളവും ചേർത്ത് അതിൻ്റെ നിർമ്മാണം കൃത്യമായതുമല്ലങ്കിൽ തീർച്ചയായും ഇഷ്ടിക പൊടിയുക തന്നെ ചെയ്യും. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം പൂർണ്ണമായും ഇൻറർലോക് ഇഷ്ടികകൾ ഉപയോഗിച്ച് രണ്ടായിരം സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഒരു വീടിൻ്റേതാണ്. ഇഷ്ടികയുടെ ഗുണമേൻമ പരിശോധനക്ക് ശേഷം മാത്രമായിരുന്നു, അതിൻ്റെ നിർമ്മാണം. കേരളത്തിലെ വാസ്തുനിർമ്മാണ രംഗത്തെ പ്രഗത്ഭരായ ഹാബിറ്റാറ്റ് ഗ്രൂപ്പാണ് ഈ ഇരുനില വീട് നിർമ്മിച്ചത്. മേൽത്തരം ഇഷ്ടികകൾ ഉപയോഗിച്ച് നിർമ്മിച്ച വീടുകൾ എല്ലാംതന്നെ. ഏതാണ്ട് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും ഏതെങ്കിലും തരത്തിലുള്ള ...