ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം. എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും, മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം. ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ചുക്ക്...
ഹുരുഡീസ് വീട് ഒരുപാട് വ്യത്യസ്തമായ ചിന്തകളുടേയും, അനുഭവങ്ങളുടേയും ആകെ തുകയാണ്, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, പുതിയകാവിലുള്ള ശ്രീ. ഷൺമുഖൻറെ രണ്ടായിരത്തി എഴുന്നൂറ് സ്ക്വയർ ഫീറ്റിലുള്ള" ജാനു "എന്ന പേരിലുള്ള വീട്. ഹുറുഡീസിൽ നിർമ്മിച്ച വീട് വീട് ഒരു പിന്തുടർച്ചയാണന്നും, അത്, കടന്നുവന്ന വഴികളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാകണം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ മനുഷ്യൻ അങ്ങനെയാണ്, തൻ്റെ അമ്മയുടെ ഓർമ്മകൾക്കായി വീടിന് ജാനു എന്ന പേര് നൽകിയത്. വീട് എന്നത് കേവലം നമ്മുടെ സാമ്പത്തിക ഭദ്രതയോ പ്രൗഢിയോ കാണിക്കുവാനുള്ളതല്ലന്നും, കലഹിക്കുവാനുള്ളതാണങ്കിൽ, കലഹിക്കുവാനും, സ്നേഹിക്കുവാനുള്ളതാണങ്കിൽ സ്നേഹിക്കുവാനും, പരസ്പരം പങ്കുവെയ്ക്കപ്പെടേണ്ടതാണങ്കിൽ, പങ്കുവെയ്ക്കപ്പെടാനുള്ള ഇടം കൂടിയാകണം.എന്നതാണ് അദ്ദേഹത്തിൻ്റെ പക്ഷം. ഇത്തരം ഒരു ചിന്തയിലൂടെയാണ് വർഷങ്ങളായി ,ചെന്നെയിൽ വാസമുറപ്പിച്ച ഷൺമുഖനും, ഭാര്യയും, സിവിൽ എഞ്ചിനീയറായ മകൻ സരോദ് ഷായും നാട്ടിലെത്തി സ്വന്തം ഭൂമിയിൽ ഒരു വീട് നിർമ്മിച്ചിരിക്കുന്നത്. വീട് നിർമ്മാണം ഒരു മെട്രോ നഗരത്തിൻറെ തിരക്കുകളിൽ നിന്നും, ഇടുങ്ങിയ ജീവിതച...