പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത് ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് . എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...
മലപ്പുറം, പരപ്പനങ്ങാടിക്കടുത്ത് ശ്രീ. റഹിമിൻറെ, 2600 സ്ക്വയർഫീറ്റ് വീടാണ് ചിത്രത്തിൽ കാണുന്നത്. പഴമയുടെ സൗന്ദര്യവുമായി ഒരു വീട്. ഏകദേശം എട്ട് വർഷത്തോളമെടുത്തു ഈ വീടിൻ്റെ പണി പൂർത്തീകരിക്കാൻ.ഹാബിറ്റാറ്റ് കൺസ്ട്രക്ഷൻ്റെ ഹുമയൂൺ കബീർ ആയിരുന്നു ആർക്കിടെക്റ്റ്. കേരളത്തിൻറെ കാലാവസ്ഥയ്ക്കും, പ്രകൃതിക്കും ചേരുന്ന രീതിയിലും , നന്നായി കാറ്റും, വെളിച്ചവും, കടന്നു വരുന്ന വിധത്തിലും,തീർത്തും ഫൃൂഷൻമാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പഴയ ഓടുകളും, ചരിഞ്ഞ മേൽക്കൂരയും, വീടിന് പ്രത്യേകമായ, ഒരു പഴയകാല സൗന്ദര്യം നൽകി. വെളുത്ത നിറം നൽകി ഉയർത്തിക്കെട്ടിയിരിക്കുന്ന ചുവരുകളും, പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകൾ തുറന്നുവെച്ച്, പിന്നിലും, മുന്നിലുമായി നിർമ്മിച്ചിരിക്കുന്ന വീടിൻറെ കിടപ്പുമുറികളോടുചേർന്നുള്ള രണ്ടു ബാൽക്കണികളും.! തീർച്ചയായും, പഴയകാല ചില തറവാടുകളുടേയോ, ചില കൊട്ടാരങ്ങളുടേയോ ഭാഗങ്ങൾ അടർത്തിയെടുത്ത് സ്ഥാപിച്ചിരിക്കുന്നതുപോലെയോ ഒക്കെയാണ് ഇതിൻ്റെ ഘടന. നീളം കൂടിയ സിറ്റൗട്ട് കടന്ന് അകത്തേയ്ക്ക് കയറിയാൽ മനോഹരമായ നടുമുറ്റമാണ്. നടുമുറ്റം നടുമുറ്റത്തോട് ചേർന്ന് ടു- ഇൻ വൺ മാതൃകയിൽ ലിവിംഗും, ഡൈന...