പഴമയുടെ സൗന്ദര്യവുമായി ഒരു വീട്.


 മലപ്പുറം, പരപ്പനങ്ങാടിക്കടുത്ത് ശ്രീ. റഹിമിൻറെ, 2600 സ്ക്വയർഫീറ്റ് വീടാണ് ചിത്രത്തിൽ കാണുന്നത്.


https://www.vlcommunications.in/2022/11/blog-post_29.html
പഴമയുടെ സൗന്ദര്യവുമായി ഒരു വീട്.


ഏകദേശം എട്ട് വർഷത്തോളമെടുത്തു ഈ വീടിൻ്റെ പണി പൂർത്തീകരിക്കാൻ.ഹാബിറ്റാറ്റ് കൺസ്ട്രക്ഷൻ്റെ ഹുമയൂൺ കബീർ ആയിരുന്നു ആർക്കിടെക്റ്റ്.

 കേരളത്തിൻറെ കാലാവസ്ഥയ്ക്കും, പ്രകൃതിക്കും ചേരുന്ന രീതിയിലും , നന്നായി കാറ്റും, വെളിച്ചവും, കടന്നു വരുന്ന വിധത്തിലും,തീർത്തും ഫൃഷൻമാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

പഴയ ഓടുകളും, ചരിഞ്ഞ മേൽക്കൂരയും, വീടിന് പ്രത്യേകമായ, ഒരു പഴയകാല സൗന്ദര്യം നൽകി. വെളുത്ത നിറം നൽകി ഉയർത്തിക്കെട്ടിയിരിക്കുന്ന ചുവരുകളും, പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകൾ തുറന്നുവെച്ച്, പിന്നിലും, മുന്നിലുമായി നിർമ്മിച്ചിരിക്കുന്ന വീടിൻറെ കിടപ്പുമുറികളോടുചേർന്നുള്ള രണ്ടു ബാൽക്കണികളും.!

തീർച്ചയായും, പഴയകാല ചില തറവാടുകളുടേയോ, ചില കൊട്ടാരങ്ങളുടേയോ ഭാഗങ്ങൾ അടർത്തിയെടുത്ത് സ്ഥാപിച്ചിരിക്കുന്നതുപോലെയോ ഒക്കെയാണ് ഇതിൻ്റെ ഘടന.

നീളം കൂടിയ സിറ്റൗട്ട് കടന്ന് അകത്തേയ്ക്ക് കയറിയാൽ മനോഹരമായ നടുമുറ്റമാണ്. 


https://www.vlcommunications.in/2022/11/blog-post_29.html
നടുമുറ്റം


നടുമുറ്റത്തോട് ചേർന്ന് ടു- ഇൻ വൺ മാതൃകയിൽ ലിവിംഗും, ഡൈനിംഗും ചേർന്ന് നിൽക്കുന്നു . പൂർണ്ണമായും ചെങ്കല്ലിൽ നിർമ്മിച്ച ഈ വീടിൻ്റെ ചിലഭാഗങ്ങളിൽ മാത്രം പ്ളാസ്റ്ററിംഗ് ഒഴിവാക്കി ചുവന്ന കല്ലുകളുടെ സ്വാഭാവികമായ മനോഹാരിതയും, നന്നായി ഉപയോഗിച്ചിട്ടുണ്ട്.

ആകെ നാല് ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂമുകളുള്ള ഈ വീടിൻറെ രണ്ട് ബെഡ് റൂമുകൾ താഴെ നിലയിലാണ് നൽകിയിട്ടുള്ളത്.

ചുവരുകൾ കുറച്ചും,ജനാലകളുടെ എണ്ണം കൂട്ടിയും, ക്രോസ് വെൻ്റിലേഷനുകൾ നൽകിയതിനാലും, അകത്തെ നടുമുറ്റത്ത് നിന്ന് പ്രസരിക്കുന്ന കാറ്റും, വെളിച്ചവും വീടിനുള്ളിൽ മനോഹരമായി സമ്മേളനവും, അതുകൊണ്ട് തന്നെ പ്രത്യേകമായ ഒരു സുഖം തന്നെയാണ് ഈ വീടിനകത്ത് ലഭിക്കുന്നത്.! 

https://www.vlcommunications.in/2022/11/blog-post_29.html
അടുക്കളയോട് ചേരുന്ന മനോഹരമായ എക്സ്റ്റൻഷൻ.

ഈവീടിൻറെ മറ്റൊരു പ്രധാന പ്രത്യേകതയായി ചൂണ്ടിക്കാണിക്കാവുന്നത്, അടുക്കളയോട് ചേർന്ന്, നാലുവശവും തുറസ്സായ അരമതിലുകളോടെയുള്ള ഒരു എക്സ്റ്റൻഷനാണ്. ഡൈനിംഗും, ലിവിംഗുമെല്ലാം ചേർന്ന് നിൽക്കുന്നതാകയാൽ, പ്രത്യേകിച്ച് അൽപ്പം സ്വകാര്യത ഇഷ്ടപ്പെടുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒത്തുകൂടാൻ കഴിയുന്ന ഒരു ഇടം പോലെ മനോഹരമായാണ് അതിൻറെ കൂടാതെ.

മരത്തിൽ ചെയ്തിരിക്കുന്ന ഇൻറീരിയർ വർക്കുകളും, ഫർണീച്ചറുകളുമെല്ലാം പരമ്പരാഗത ശൈലിയിലാണ്. അതുപോലെ തന്നെ പ്രത്യേകത തോന്നുന്നവയാണ് ഉയരം കൂടിയ ജനാലകളും. വൈലറ്റും, മഞ്ഞയും, പച്ചയും ഇടകലർന്ന ജനാലച്ചില്ലുകളും.

ഫ്ലോറിംഗിനായി ഉപയോഗിച്ചിരിക്കുന്നത് പ്രകൃതിദത്തമായ കോട്ട സ്റ്റോണുകളാണ്.



കോൺക്രീറ്റിൻറെ ഉപയോഗം തീരെ കുറച്ചുകൊണ്ട് പൂർണ്ണമായും പ്രകൃതിയോട് ഇഴുകിച്ചേരും വിധത്തിൽ , സ്പേയ്സുകളെ വളരെ മനോഹരമായി ഉപയോഗപ്പെടുത്തുന്നു, പഴയ കാല വീടുകളുടെ നിർമ്മാണം ശൈലിയും, സൗന്ദര്യവും കടമെടുത്ത് നിർമ്മിച്ചിരിക്കുന്ന ഈ വീടുകാണുമ്പോൾ എല്ലാവരുടേയും ചോദ്യം ഒന്നുമാത്രമാണ്. "ഇത് എത്ര വർഷം പഴക്കമുള്ള വീടാണ്...?"

Comments