ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം. എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും, മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം. ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ചുക്ക്...
ആലോചിച്ചാൽ എത്രയോ ദിവസം മുൻപേ, എഴുതാൻ തുനിഞ്ഞ ഒരു കുറിപ്പായിരുന്നു ഇത്. പക്ഷേ ഏതൊരു, മനുഷ്യനും, അൽപ്പംപോലും ഹൃദയഭാരം താങ്ങാതെ, അതല്ലെങ്കിൽ ഒരു തുള്ളി കണ്ണുനീർപോലും, വാർക്കാതെയോ ഒരു വരിപോലും ഈ കാഴ്ചയെക്കുറിച്ച് എഴുതുവാൻ കഴിയുമായിരുന്നില്ല.! കേരളത്തിൻെറ തന്നെ, സർവ്വ നാഡീഞെരമ്പുകളും ഒരു നിമിഷത്തേയ്ക്കെങ്കിലും നിലച്ചുപോയ നിമിഷം.! അതല്ലങ്കിൽ, കേരളം ഏതാനും വർഷം മുമ്പ് മരണത്തെ നേർക്കുനേർകണ്ട, വലിയൊരു പ്രളയ ദുരന്തത്തിനും ശേഷമുള്ള മറ്റൊരു ഭീദിജനകമായ കാഴ്ച്ച.! ഒരു ഒറ്റരാത്രിയിൽ ചിതറിത്തെറിച്ച ഗ്രാമ ജീവിതം.! വയനാട്, നടുക്കുന്ന ഓരോർമ്മ. 'മുണ്ടക്കൈ', 'ചൂരൽമല'... ആ വാക്കുകൾക്കുമുന്നിൽ കേരളം പകച്ചു നിന്ന ദിനരാത്രങ്ങൾ... ! അനേകം സഞ്ചാരികളെ സ്വീകരിക്കുകയും, ഊട്ടിയുറക്കുകയും ചെയ്ത മനോഹരമായ ഗ്രാമം. എത്ര പെട്ടെന്നാണ്, അനേകം മനുഷ്യരുടെ തന്നെ ജീവിതസ്വപ്നങ്ങളെയെല്ലാം തച്ചുടച്ച്, ഭൂമിപിളർക്കുമാറുച്ചത്തിൽ തകർന്നുവീണ പാറക്കൂട്ടങ്ങൾക്കും, കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിനുമിടയിലേക്ക് എന്നെന്നേക്കുമായി ഒരു നാടിനെ തള്ളിയിട്ട്, തോരകണ്ണീരിലേക്കാഴ്ത്തിയത്. എത്രയേറെ, സ്വപ്നങ്ങളുടേയും, പ്രതീക്...