ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

നാടൻ രുചിയൂറും ചക്ക അട

ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം. എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും,  മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം. ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ചുക്ക്...

ജീവിതത്തിൽ ഒറ്റപ്പെടുന്നുവോ

  ഒറ്റപ്പെട്ടുപോയാൽ... സ്ഥിരമായി പലയിടങ്ങളിൽ നിന്നും കേൾക്കുന്ന ഒരു വാക്കാണ് , ഒറ്റപ്പെട്ടുപോകൽ .   ആലങ്കാരികമായ ഒരു പദപ്രയോഗത്തിനപ്പുറം ആ വാക്കുകളിൽ യഥാർഥത്തിൽ എന്തെങ്കിലും സത്യം ഒളിച്ചിരുപ്പുണ്ടോ? ഒരു വട്ടം  മനസ്സിരുത്തി ഒന്ന് ചിന്തിച്ചാൽ തോന്നും പുതിയ മാറിയ കാലത്ത് അത്തരം കാര്യങ്ങൾക്കൊന്നും യാതൊരു പ്രസക്തിയുമില്ലന്ന്. എങ്ങിനെയാണ് ഒറ്റപ്പെടുന്നത്  കാരണം ഓരോ മനുഷ്യ ജീവിതങ്ങളും, ഇന്ന് ഓരോ അടച്ചു മൂടപ്പെട്ട കൂടുകൾക്കുള്ളിലണ്. അതിൻ്റെ യഥാർഥ കാരണം, സ്വന്തം സുഖങ്ങൾക്കപ്പുറത്തേയ്ക്ക് മനുഷ്യ ജീവിതത്തിൽ മറ്റൊന്നും വേണ്ടന്ന കാഴ്ചപ്പാടുകളായിരിക്കാം. കൂടാതെ പണമുണ്ടെങ്കിൽ എല്ലാം വിരൽത്തുമ്പുകളിൽ ലഭ്യമാകുന്ന ഇക്കാലത്ത് കൂടുതലായി പണമുണ്ടാക്കുക , ജീവിതം അടിച്ചു പൊളിക്കുക എന്ന കാഴ്ച്ചപ്പാടുകളിലുമാണ് പലരും . അപ്പോൾപ്പിന്നെ എവിടെയാണ് പ്രശ്നം? പ്രശ്നം തുടങ്ങുന്നത്, നിനച്ചിരിക്കാതെ ജീവിതത്തിൽ സംഭവിക്കുന്ന  പ്രതിസന്ധി ഘട്ടങ്ങളിലാണ്.  ചിലപ്പോൾ അത് കുടുംബത്തിലെ ഉറ്റവരുടെ പെട്ടെന്നുള്ള വേർപാടുകളിലാകാം, അതല്ലങ്കിൽ സമൂഹത്തിൽ നിനച്ചിരിക്കാതെയുള്ള ആപത്ഘട്ടങ്ങളിലാകാം. അതുമല്ലങ്കിൽ ജീവ...

ഓൺലൈൻ ചതിക്കുഴികൾ

  ഓൺ ലൈൻ ഇടപാടുകൾ ഇൻറർനെറ്റും, ടെക്നോളജിയും വികാസം പ്രാപിച്ചതോടെ, ചുറ്റിലും ചതിക്കുഴികളുടെ വലിപ്പവും ദിനവും, കൂടി വരുന്ന അനുഭവമാണ് പലരും പങ്കുവെയ്ക്കുന്നത്. കടകളിൽ പോയി പണം നൽകുവാൻ 'ക്യു  ആർ.' കോഡ് സ്കാൻ ചെയ്യുന്നത് മുതൽ ഓൺലൈൻ മീഡിയകളിലും ചില ഫോൺകോളുകളിൽ വരെ പരന്നുകിടക്കുന്ന വിശാലമായ തട്ടിപ്പിൻറേതാണ് ഈ ഇരുണ്ട ലോകം.   തട്ടിപ്പുകൾ ഇങ്ങിനെ കൂടുതൽ അദ്ധ്വാനമില്ലാതെ വളരെ പെട്ടെന്ന് പണമുണ്ടാക്കാൻ ശ്രമിക്കുന്നവരാകും കൂടുതലായും ഇതിൻ്റെ മുഖ്യ ഇരകൾ.! വളരെ കുറച്ച് പണംമാത്രം നിക്ഷേപിച്ച് കുറഞ്ഞനാളുകൾക്കുള്ളിൽ അതിൻ്റെ പതിന്മടങ്ങായി സമ്പാദിക്കാവുന്ന പദ്ധതികൾ,കൂടാതെ വീട്ടിലിരുന്ന് യാതൊരു അധ്വാനവുമില്ലാതെ മാസം ലക്ഷങ്ങൾ വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിക്കുന്ന തൊഴിലുകൾ. പ്രമുഖ കമ്പനിയുടെ വിദേശത്തെ, ഉന്നത തൊഴിലവസരങ്ങൾ ഇങ്ങിനെയൊക്കെയാകും മുഖ്യമായും പരസ്യങ്ങൾ നമ്മുടെ മുന്നിലേക്ക് കടന്നുവരുന്നത്. എന്നാൽ ഒരുനിമിഷം ഒന്നുചിന്തിച്ചാൽ മനസ്സിലാകും, സത്യത്തിൽ അവരുടെ ബുദ്ധി കൂർമ്മതകൊണ്ടാണോ നമ്മൾ പറ്റിക്കപ്പെടുന്നത്? ഒരിക്കലുമല്ല. ഒന്നുകിൽ ഒരു നിമിഷം നമുക്കുസംഭവിച്ചുപോയ ചിന്താവൈകല്യമോ, അതല്ലങ്കിൽ ചിന്...

എന്തുകൊണ്ട് സെൽഫ് മോട്ടിവേറ്ററായിക്കൂടാ?

 എല്ലാം നമ്മുടെ ഉള്ളിൽത്തന്നെയുണ്ട് എന്നതാണ് ശരിയായ വസ്തുത. തെറ്റും, ശരിയും, നന്മയും, തിൻമയും,ഭയവും, ധൈര്യവും... എന്നുവേണ്ട എല്ലാം.! അപ്പോൾ ഫലത്തിൽ എല്ലാത്തിനേയും ഒന്ന് തേച്ചു കൂട്ടി മിനുക്കിയെടുത്താൽ ശരിയാകാവുന്നതേയൊള്ളൂ മിക്കവാറും നമ്മുടെ ഏതൊരു മനുഷ്യരുടേയും പ്രശ്നങ്ങളും !  സെൽഫ് മോട്ടിവേഷൻ. എന്താണ് സെൽഫ് മോട്ടിവേഷൻ ?  ഒറ്റവാക്കിൽ നമ്മൾ നമ്മളെ പ്രമോട്ടുചെയ്യുക എന്നത് തന്നെ. അതല്ലങ്കിൽ വളരെയേറെ തിരക്കുപിടിച്ചതും, ആർക്കും ആരേയും, ശ്രദ്ധിക്കുവാൻ പോലും കഴിയാത്ത ലോകത്ത് നമ്മെ , നമ്മളല്ലാതെ മറ്റാരാണ് പ്രമോട്ടുചെയ്യേണ്ടത് ?  എന്നാൽ നമ്മൾ നമ്മളെക്കുറിച്ച് മറ്റുള്ളവരോട് പുകഴ്ത്തിപ്പറയുക എന്നതാണോ അർത്ഥം വെയ്ക്കുന്നത് ? എന്നാൽ കഥ തീർന്നു. അത്തരക്കാരെ സമൂഹം തങ്ങളുടെ ഏഴയലത്ത് ഒരിക്കലും അടുപ്പിക്കില്ലന്നതാണ് യാഥാർത്ഥ്യം! പിന്നെന്താണ്? നമ്മളിൽ അന്തർലീനമായ പോസിറ്റീവായ കാര്യങ്ങളെ നാം തന്നെ കണ്ടെത്തി ഉയർത്തിക്കൊണ്ടുവരികയും അത് സ്വന്തം വ്യക്തി ജീവിതത്തിനും, സമൂഹത്തിനാകെ ഉപയോഗപ്രദമായ വിധത്തിലും വിനിയോഗിക്കുക! എന്നു പറഞ്ഞാൽ കാര്യം പെട്ടെന്ന് കഴിഞ്ഞു. പക്ഷെ അത്തരം ഒരു അവസ്ഥയിലേക്ക് മനസ്...