ഈ ബ്ലോഗ് തിരയൂ
How to build eco - friendly houses at low cost. Travel and Tourism And also sharing various social issues . www.vlcommunications.in
ഫീച്ചര്‍ ആക്കപ്പെട്ടത്
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഓൺലൈൻ ചതിക്കുഴികൾ
ഇൻറർനെറ്റും, ടെക്നോളജിയും വികാസം പ്രാപിച്ചതോടെ, ചുറ്റിലും ചതിക്കുഴികളുടെ വലിപ്പവും ദിനവും, കൂടി വരുന്ന അനുഭവമാണ് പലരും പങ്കുവെയ്ക്കുന്നത്. കടകളിൽ പോയി പണം നൽകുവാൻ 'കൃു. ആർ.' കോഡ് സ്കാൻ ചെയ്യുന്നത് മുതൽ ഓൺലൈൻ മീഡിയകളിലും ചില ഫോൺകോളുകളിൽ വരെ പരന്നുകിടക്കുന്ന വിശാലമായ തട്ടിപ്പിൻറേതാണ് ഈ ഇരുണ്ട ലോകം.
കൂടുതൽ അദ്ധ്വാനമില്ലാതെ വളരെ പെട്ടെന്ന് പണമുണ്ടാക്കാൻ ശ്രമിക്കുന്നവരാകും കൂടുതലായും ഇതിന്റെ മുഖ്യ ഇരകൾ.! വളരെ കുറച്ച് പണംമാത്രം നിക്ഷേപിച്ച് കുറഞ്ഞനാളുകൾക്കുള്ളിൽ അതിന്റെ പതിന്മടങ്ങായി സമ്പാദിക്കാവുന്ന പദ്ധതികൾ,കൂടാതെ വീട്ടിലിരുന്ന് യാതൊരു അധ്വാനവുമില്ലാതെ മാസം ലക്ഷങ്ങൾ വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിക്കുന്ന തൊഴിലുകൾ. പ്രമുഖ കമ്പനിയുടെ വിദേശത്തെ, ഉന്നത തൊഴിലവസരങ്ങൾ ഇങ്ങിനെയൊക്കെയാകും മുഖ്യമായും പരസ്യങ്ങൾ നമ്മുടെ മുന്നിലേക്ക് കടന്നുവരുന്നത്.
എന്നാൽ ഒരുനിമിഷം ഒന്നുചിന്തിച്ചാൽ മനസ്സിലാകും, സത്യത്തിൽ അവരുടെ ബുദ്ധി കൂർമ്മതകൊണ്ടാണോ നമ്മൾ പറ്റിക്കപ്പെടുന്നത്? ഒരിക്കലുമല്ല. ഒന്നുകിൽ ഒരു നിമിഷം നമുക്കുസംഭവിച്ചുപോയ ചിന്താവൈകല്യമോ, അതല്ലങ്കിൽ ചിന്തിക്കാൻ ശ്രമിക്കാതിരുന്നതിനാലോ ആകാം. അതോടൊപ്പം മനുഷ്യൻറെ പണം സമ്പാദിക്കാനുള്ള അത്യുത്സാഹവും.!
പലപ്പോഴും ഇരകളെ വീഴ്ത്തുന്നത്, ഏതെങ്കിലും തൊഴിലിനായി അപേക്ഷിച്ചശേഷം, ഒന്നുകിൽ അതിന്റെ വെരിഫിക്കേഷൻ,അതുമല്ലങ്കിൽ പ്രൊസസിംഗ് ചാർജ് എന്നിങ്ങിനെ ഏതെങ്കിലും കാര്യങ്ങൾക്ക് പണം അടയ്ക്കാൻ ആവശ്യപ്പെട്ടാകും, ആദ്യ സന്ദേശം. തുടർന്ന് നിങ്ങളുടെ ആധാർ, ബാങ്ക് വിവരങ്ങൾ, പാൻകാർഡ് ഇവയെല്ലാം സമർപ്പിക്കാനും.
ഇതിനെല്ലാം ശേഷം ഏതെങ്കിലും വെബ്സൈറ്റ് ലിങ്ക് നൽകി അതിൽ പ്രവേശിക്കുവാനോ , അതല്ലങ്കിൽ ഏതെങ്കിലും ഒ. ടി. പി. നമ്പർ അയക്കുവാനോ പറയുന്നതോടെ തട്ടിപ്പു പൂർണമാകും.! തട്ടിപ്പുകാരുടെ അടിസ്ഥാനലക്ഷ്യം പണമാണന്നിരിക്കേ, അതോടെ അപേക്ഷകന്റെ ബാങ്കിൽ ബാക്കി എത്രയാണോ ശേഷിച്ചിരുന്നത് അതുകൂടി പൂർണ്ണമായും അപഹരിച്ച് തട്ടിപ്പുകാർ ലക്ഷ്യം പൂർത്തീകരിച്ച് സ്ഥലം കാലിയാക്കും.
ഇത്, തൊഴിൽ സംബന്ധിയാണങ്കിൽ വേറെ ചിലത്, നമ്മുടെ സ്വകാര്യ ആവശ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ്. പ്രത്യേകിച്ച് ഓൺലൈനിൽ നമ്മൾ എന്തെങ്കിലും ആവശ്യമുള്ള വസ്തുക്കൾ തിരയുമ്പോൾ അത്യാകർഷകമായ ഓഫറുകളോടെ പ്രത്യക്ഷപ്പെടുന്ന നിരവധി പരസ്യങ്ങൾ കാണാം.
സൈറ്റിൽ കയറി ആവശ്യമുള്ളവ തിരഞ്ഞെടുത്ത് കഴിയുമ്പോഴേയ്ക്കും പണമടയ്ക്കാനുള്ള ഓപ്ഷനുകളാണ്. ശേഷം അതുവഴി നമ്മുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകുവാനും, അതോടൊപ്പം ചില എഗ്രിമെന്റ് ഫോമുകൾ അംഗീകരിക്കുവാനും നിർദ്ദേശിക്കും. പിന്നീട് സംഭവിക്കുന്നത് നമ്മുടെ ബാങ്കിൽ എത്ര തുക അവസാനമായി ശേഷിക്കുന്നുണ്ടോ അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ചോർത്തിയെടുത്തിരിക്കും.!
ഇവിടെ സംഭവിച്ചത് അവർ ആദ്യം നമ്മളെക്കൊണ്ട് അംഗീകരിപ്പിച്ച കുറച്ച് നിയമങ്ങളും , നിബന്ധനകളുമാണ്. അത് വായിച്ചു നോക്കുവാൻ പോലും ഇടനൽകാത്ത വിധം എഡിറ്റ് ചെയ്ത് വളരെയേറെ പേജുകളാക്കി നമ്മളെക്കൊണ്ട് അംഗീകരിപ്പിച്ച അവരുടെ സാമർഥ്യമാണ് ആദ്യം അംഗീകരിക്കപ്പെടേണ്ടത്, തുടർന്ന് ഡബിറ്റ് കാർഡ് വിവരങ്ങൾ അവർക്ക് കൈമാറിയതാണ് രണ്ടാമത്തെ അബദ്ധവും , പണം പോകുവാൻ ഇടയായ സാഹചര്യവും. പിന്നീട് കൂടുതലായി പണം ഇനി നഷ്‌ടപ്പെടാതിരിക്കുവാൻ ആകെ ചെയ്യാവുന്നത്, ഒന്നുകിൽ ആ അക്കൗണ്ടിൽ വീണ്ടും പണം നിക്ഷേപിക്കാതിരിക്കുകയോ, അതല്ലങ്കിൽ അക്കൗണ്ട് ഇല്ലാതാക്കുകയോ ചെയ്യുക എന്നതുമാത്രമാണ്. പക്ഷെ അപ്പോഴും, നഷ്ടപെട്ട പണത്തിനും, സമയത്തിനും, മാനഹാനിക്കും ആര് ഉത്തരം പറയും എന്നചോദ്യം അവിടെത്തന്നെ അവശേഷിക്കുന്നു..!
പറഞ്ഞുവന്നാൽ ഇത് സാധാരണക്കാരായ മനുഷ്യർക്കുമാത്രമല്ല. സമൂഹത്തിലെ ഉന്നതരും, വിദ്യാസമ്പന്നരുമായ പലരും ഇത്തരം കെണിയിൽ പെട്ടിട്ടുണ്ടന്നുകാണാം. അത്രത്തോളം വിശ്വസിനീയവും, ബുദ്ധിപരവുമാണ് തട്ടിപ്പുകാരുടെ എല്ലാ ആസൂത്രണങ്ങളും.
സൈബർ ചതികളെ എങ്ങിനെ പ്രതിരോധിക്കാനാകും.?
ഒന്നാമതായിലോകത്തിൽ ഒരു മികച്ച കമ്പനികളും തൊഴിലാളികളെത്തേടി വാട്സ് ആപ്പുകളിലോ, ഫേസ്ബുക്കിലോ പൊതുവെ പരസ്യം നൽകാറില്ല. രണ്ടാമതായി അങ്ങിനെ ഏതെങ്കിലും വിധത്തിൽ പരസ്യം ചെയ്താൽപ്പോലും അതിന് മുൻകൂർ തുക ആവശ്യപ്പെടുകയുമില്ല.
അടുത്തതായി ഓൺലൈൻ തൊഴിൽ എന്നത് വെറും കരാർ അടിസ്ഥാനത്തിലുള്ള തൊഴിൽമാത്രമാണ്. അവിടെ തൊഴിൽ ചെയ്യുന്നവനും, തൊഴിലെടുക്കുന്നവനും തമ്മിൽ ആയിരക്കണക്കായ കിലോമീറ്റർ ദൂരെയിരുന്നുള്ള താത്ക്കാലിക ബന്ധം മാത്രമേയൊള്ളൂ. അവിടെയെന്തിനാണ് നിങ്ങളുടെ വ്യക്തിപരമായ വിവരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ആധാർ, പാൻകാർഡ്, ബാങ്ക് വിവരങ്ങളെല്ലാം?
ഇവിടെ ഈ തൊഴിൽ രംഗത്ത് സംഭവിക്കുന്നത് ഒന്നേയൊള്ളൂ.അതായത് നിങ്ങൾക്ക് ഏതുതൊഴിലാണോ നൈപുണ്യമുള്ളത്, അത് പറഞ്ഞുറപ്പിച്ച തുകയ്ക്കും, സമയത്തിനും നമ്മൾ ചെയ്തു നൽകുന്നുവെന്ന് മാത്രം. പണമിടപാട് കാര്യങ്ങൾക്കാണങ്കിൽ ഏതെങ്കിലും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുകയുമാകാം.
ഇനിവരാനിരിക്കുന്ന കാലങ്ങളിലും ഇൻറർനെറ്റും, ഓൺലൈൻ വ്യാപാരങ്ങളും ലോകം കീഴടക്കുന്ന മുറയ്ക്ക് ഒരുപാട് സാധാരണക്കാരായ മനുഷ്യർ അതിൽ ഉൾച്ചേരുവാനും, പറ്റിക്കപ്പെടുവാനും സാദ്ധ്യത ഏറെയുള്ളതിനാൽ, ഓൺ ലൈൻ പണമിടപാടുകാര്യങ്ങളിൽ തീർച്ചയായും ഒരു വലിയ കരുതൽ ഏവരും നൽകേണ്ടതുണ്ട്.
അബദ്ധത്തിൽ വിശ്വസ്തമായ കമ്പനികളുടെ പരസ്യങ്ങളിൽ പോലും അത് ഇൻറർനെറ്റിൽ പലവട്ടം തിരഞ്ഞ് അതിന്റെ വിശ്വാസ്യത പൂർണ്ണമായും ഉറപ്പുവരുത്തിയശേഷം മാത്രം അതിൽ ഇടപെടുക എന്നതാണ് അഭികാമ്യം. കൂടാതെ ഏതെങ്കിലും വിധത്തിൽ പണം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായാൽ എത്രയും പെട്ടെന്ന് പോലീസിന്റെ സൈബർവിഭാഗവുമായി ബന്ധപ്പെടുവാനും മടിക്കരുത്.
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ജനപ്രിയ പോസ്റ്റുകള്‍
നാരകം വീട്ടിൽ വളർത്തിയാൽ !
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
പ്രകൃതിജീവിതം ഒരു ബദൽ മാതൃക.
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍