ശരീരത്തിന് കുളിർമ്മയും പോഷകവും നൽകുന്ന ഹെൽത്തി സലാഡ്. നല്ല വേനൽക്കാലത്ത് ശരീരം തണുപ്പിക്കുവാനും , നിർജ്ജലീകരണം തടയുവാനും ഏറ്റവും മികച്ച ഒരു വിഭവമാണ് പൈനാപ്പിൾ ഉപയോഗിച്ചുള്ള സലാഡ്. ( Pineapple Salad Recipe) വൈറ്റമിൻ സി. ഫൈബർ , എന്നിവയാൽ സമ്പുഷ്ടമായ കേരളത്തിലെ നാടൻ പെനാപ്പിൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു സൂപ്പർ ഹെൽത്തി സമ്മർ സലാഡ്. ( Super Healthy Summer Salad) പഞ്ചസാരയോ , മറ്റ് കൃത്രിമ പദാർഥങ്ങളോ ചേർക്കാതെ തീർത്തും പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കുന്ന ഈ സമ്മർ സലാഡ് വണ്ണം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്കും , (Weight Loss) കുട്ടികൾക്കും വളരെ ഉത്തമമാണ്. കൂടാതെ വേനൽക്കാല ഭക്ഷണ മെനുവിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടുന്ന ഒരു വിഭവം കൂടിയാണിത്. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങൾ ഈ സലാഡിനുണ്ട്. അതിനു മുൻപ് സ്വാദിഷ്ടമായ ഈ പൈനാപ്പിൾ സലാഡ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം സൂപ്പർ ഷുഗർഫ്രീ പൈനാപ്പിൾ സലാഡ് റസിപ്പി ആവശ്യമായ ചേരുവകൾ . 1. നന്നായി പഴുത്ത പെനാപ്പിൾ ചെറിയ കഷണങ്ങളാക്കിയത് - ഒരു കപ്പ് 2. കക്കരിക്ക (Cucumber) അരക്കപ്പ് . 3. ചുവന്ന ഉള്ളി (Red Onion) ചെറുതാക്കി അരിഞ്ഞത് കാൽ കപ്പ്. ...
എന്താണ് ലാ നിന? ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങൾ നടക്കുമ്പോൾ, ഇപ്പോൾ ലോകം ഒന്നടങ്കം കാതോർക്കുന്ന ഒരു നാമമാണ്! ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ ലാ നിന സാന്നിദ്ധ്യം മൂലം കനത്ത തണുപ്പും മിന്നൽ പ്രളയവുമെല്ലാമാകും ഫലമെന്ന് പ്രവചിക്കപ്പെടുമ്പോൾ മറ്റുചില രാജ്യങ്ങളിൽ കനത്ത ചൂടും വരൾച്ചയുമാകും ലാ നിന പ്രതിഭാസത്തിൽ സംഭവിക്കുന്നത് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു . ലോകം ഭയക്കുന്നു നിന കാലാവസ്ഥാ വ്യതിയാനത്തെ എന്താണ് ലാ നിന പ്രതിഭാസം? ശാന്തസമുദ്രത്തിൽ ഭൂമദ്ധ്യരേഖയോട് ചേർന്നുള്ള കിഴക്കൻ മദ്ധ്യഭാഗങ്ങളിലെ സമുദ്രോപരിതലത്തിലെ താപനില സാധാരണ രീതിയിൽ നിന്നും താഴുന്ന ഒരു പ്രകൃതി പ്രതിഭാസമാണ് ലാ നിന . ഇതിന് മുൻപ് സമുദ്രോപരിതലം കൂടുതൽ ചൂടുപിടിക്കുമ്പോൾ , എൽ നിനോ എന്ന് വിളിക്കപ്പെട്ടിരുന്ന പ്രതിഭാസത്തിന് നേർ വിപരീതമാണ് ലാ നിന . ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നത്, സമുദ്രോപരിതലത്തിൽ ആണെങ്കിലുംഇത്, ആഗോള അന്തരീക്ഷത്തിൻ്റെ ഗതിവിഗതികളേയും, കാറ്റിനേയും, കാലാവസ്ഥയേയും നിയന്ത്രിക്കുവാൻ തക്ക ശേഷിയുള്ളവയാണ് . അതുകൊണ്ട് തന്നെ, വരാനിരിക്കുന്ന നാളുകളിൽ ലാ നിന പ്രതിഭാസം ശക്തമായാൽ ഇത് ലോകത്ത...