ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Nature Farming എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

Kadala curry Recipe | Health Benefits Malayalam

കടലക്കറി പ്രോട്ടീൻ സമ്പുഷ്ടവും , ഫൈബറും ധാരാളമടങ്ങിയ കേരളത്തിൻ്റെ വിശിഷ്ട വിഭവം എന്ന് തന്നെ ഏവരും വിശേഷിപ്പിക്കുന്ന കടലക്കറി എങ്ങിനെ പാചകം ചെയ്യാമെന്നും, കടലക്കറിയുടെ ആരോഗൃഗുണങ്ങളും എന്തെല്ലാമാണന്ന് പരിശോധിക്കാം. കടലക്കറി - പുട്ട്,  കടലക്കറി - അപ്പം , കടലക്കറി - ഇഡിയപ്പം ,  കടലക്കറി - ദോശ - ഇതെല്ലാം തമ്മിലുള്ള കോമ്പിനേഷൻ നമുക്ക് ആരേയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തായാലും കടലക്കറി പാചകം ചെയ്യുമ്പോൾ അതിൻ്റെ എരിവ് അൽപ്പം മുന്നിൽ നിൽക്കുന്നതും, അൽപ്പം കുറുക്കി യെടുക്കുന്നതും, ശരിയായ രീതിയിൽ തത് വേവിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു നാടൻ രുചിയോടെ തന്നെ ആസ്വദിക്കുവാൻ കഴിയുക. എന്തായാലും നമുക്ക് അതിൻ്റെ പാചകവിധിയൊന്ന് പരിശോധിക്കാം. ആവശ്യമുള്ള സാധനങ്ങൾ . കടല - 1 കപ്പ് വെള്ളം - 3 കപ്പ് സവാള -2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ തക്കാളി - 2  തയ്യാറാക്കുന്നവിധം Kadala curry Health Benefits തലേന്ന് രാത്രി, കടല നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വെയ്ക്കുക.  പിറ്റേന്ന് രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം,  കടല ഒരു കുക്...

കൂൺ കൃഷിയിലൂടെ മികച്ച വരുമാനം

കൂൺ കൃഷി   കൂണിൻ്റെ പോഷക ഗുണങ്ങളെക്കുറിച്ചും , അത് ഉപയോഗിച്ച് നിർമ്മിക്കാവുന്ന വിവിധ വിഭവങ്ങളെക്കുറിച്ചുമെല്ലാം പറയുമ്പോഴും കൂണിൻ്റെ ഇപ്പോഴത്തെ വിലനിലവാരം വെച്ച് നോക്കുമ്പോൾ സാധാരണക്കാരൻ കൂൺ വാങ്ങി ഉപയോഗിക്കുക എന്നത് പലപ്പോഴും അപ്രാപ്യമായ ഒരു കാര്യം തന്നെയാണ് .  കൂൺ കൃഷിയിലൂടെ മികച്ച വരുമാനം കൂൺ വിലയും, ഉപയോഗവും.  കാരണം സാധാരണ നാട്ടിൻപുറങ്ങളിൽ പോലും കൂണിൻറെ ഏകദേശ വില ഇപ്പോൾ ഒരു കിലോയ്ക്ക് 400 - 450 രൂപയാണ്. മാത്രമല്ല പലരും, ഇപ്പോൾ കൂണിന് മാത്രമായുള്ള ചില സവിശേഷ ഗുണങ്ങൾ മനസ്സിലാക്കി അത് ഒരു ഭക്ഷണ ശീലമാക്കി മാറ്റുന്നവരുടേയും എണ്ണം കൂടി വരുന്നു. കൂടാതെ, കൂൺ വാങ്ങി അധിക ദിവസം സൂക്ഷിക്കുവാൻ കഴിയില്ല എന്നതും അതിൻറെ നിത്യോപയോഗം അസാദ്ധ്യമാക്കുന്നു. എങ്കിൽപ്പോലും, കൂണിൽ അടങ്ങിയിട്ടുള്ള ഇത്രയേറെ സവിശേഷമായ വെറ്റമിനുകളും, പോഷകങ്ങളുമെല്ലാം മറ്റേതെങ്കിലും ഭക്ഷണ വസ്‌തുക്കളിൽ ലഭ്യമാണോ എന്നതും സംശയമാണ്.  വലിയ രീതിയിലുള്ള അത്യദ്ധ്വാനമോ, കഠിനമായ പരിചരണങ്ങളോ, ആവശ്യമില്ലാതെ , വളരെ കുറഞ്ഞ സ്ഥലത്തും, കുറഞ്ഞ ചിലവിലും ഇത് , ആവശ്യമെങ്കിൽ സ്വന്തം വീടുകളിൽ തന്നെ ഏതൊരാൾക്കും, വളർത്തിയെടുക്കാവ...