ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Low cost House Construction എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

Essential Foods to Eat as You Age (Men & Women) |പ്രായം കൂടുന്തോറും കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാം?

പ്രായം കൂടുന്തോറും കഴിക്കേണ്ട ഭക്ഷണങ്ങൾ ? നമ്മുടെ പ്രായം കൂടുന്തോറും ശരീരത്തിന്റെ ദഹനശേഷിയും മെറ്റബോളിസവുമെല്ലാം (Metabolism) പതുക്കെ കുറയാൻ തുടങ്ങും. ചെറുപ്പകാലത്ത് കഴിച്ചിരുന്ന അതേ ആഹാരം തന്നെ പ്രായമാകുമ്പോഴും തുടർന്നാൽ അത് അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ പ്രായമാകുമ്പോൾ കലോറി കൂടിയ ഭക്ഷണങ്ങൾക്ക് പകരം പോഷകസമൃദ്ധവും ദഹിക്കാൻ എളുപ്പമുള്ളതുമായ ആഹാരങ്ങളാണ് കൂടുതൽ കഴിക്കേണ്ടത്. 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും പുരുഷന്മാരും ഡയറ്റിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് ? 1. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ (Protein-Rich Foods) എന്തുകൊണ്ട് അത്യാവശ്യമാണ്?  പ്രായമാകുമ്പോൾ ശരീരത്തിലെ പേശികളുടെ ബലം കുറയുന്ന അവസ്ഥ (Sarcopenia) സ്വാഭാവികമാണ്. ഇത് തടയാൻ പ്രോട്ടീൻ ഏറെ സഹായിക്കും. ഉറവിടങ്ങൾ: ചെറുപയർ, കടല, പരിപ്പുവർഗ്ഗങ്ങൾ, മുട്ടയുടെ വെള്ള, മീൻ, തൊലി നീക്കം ചെയ്ത കോഴിയിറച്ചി, പാൽ ഉൽപ്പന്നങ്ങൾ എന്നിവ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.  Diet After 40 for Men and Women, 2. നാരുകൾ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും (Fiber-Rich Veggies & Greens) ദഹനവ്യവസ്ഥയുടെ വേഗത കുറയുന്നതി...

ഒരു വീടു നിർമ്മാണത്തിൻറെ പൊല്ലാപ്പുകൾ.

    അങ്ങിനെ എല്ലാവരേയും പോലെ പുതിയ വീടുപണിയാകുമ്പോൾ, അതിനെക്കുറിച്ചുള്ള ഗാഢമായ, ചർച്ചകളും ചിന്തകളുമായി ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി...! എന്നാൽ, എങ്ങിനെയാണന്നറിയില്ല...ഒരുപക്ഷേനാട്ടിൻപുറമായതുകൊണ്ടാകാം, ഞാൻ ആവശ്യപ്പെടാതെ തന്നെ, പുതിയ വീടുപണിയെക്കുറിച്ചും, വീടു നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന വിഷയങ്ങളെക്കുറിച്ചുമെല്ലാം, സംസാരിക്കാൻ. ദിവസവും ഒരുപാട് ചെറുകിട മേസ്തിരിമാരും, ചെറുകിട കോൺട്രാക്ടർമാരുമെല്ലാം എന്നെത്തേടിയെത്താൻ തുടങ്ങി!  കല്ലും, മണ്ണും എത്തിച്ചു നൽകുന്നവർ മുതൽ ഫർണീച്ചർ കമ്പനിക്കാരൻ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു....!!  ഏതായാലും അവരിൽ പലരും നാട്ടുകാരും, പരിചയക്കാരുമൊക്കെ ആയതിനാൽ തന്നെ, ആരെയും വെറുപ്പിക്കേണ്ട എന്നുകരുതി... എല്ലാവരോടും വിളിക്കാം...അറിയിക്കാം...എന്നൊക്കെപ്പറഞ്ഞ് സന്തോഷത്തോടെ തിരിച്ചയച്ചു..! അപ്പോഴും തത്ക്കാലം ഒരു പുതിയവീട് വേണോ, വേണ്ടയോ എന്ന് പോലും ഉറപ്പിച്ച് തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയിൽ തന്നെയായിരുന്നു ഞാൻ എന്നുള്ളതായിരുന്നു ഏറെ തമാശ!       അതിൽ രണ്ടുനിലയാണ് കൂടുതൽ സൗകരൃമെന്നും,,,രണ്ടുപേരേ ഒള്ളുവെങ്കിലും...താഴെ നില...

കുറഞ്ഞ ചിലവിൽ ഒരു വീട്

  കുറഞ്ഞ ചിലവിൽ എങ്ങിനെ വീട് നിർമ്മിക്കാം? ഒരു അനുഭവ കഥ! വീട് നിർമ്മാണത്തിന് ഇറങ്ങുമ്പോൾ അനേകായിരം പ്രശ്നങ്ങളും, സങ്കീർണ്ണമായ പ്രതിസന്ധികളുമാകും പലരും അഭിമുഖീകരിക്കേണ്ടി വരിക. പ്രധാനമായും  കൈയ്യിലുള്ള ബജറ്റിന് അനുസൃതമായി വീടുനിർമ്മാണം പൂർത്തീകരിക്കുക എന്നതാണ് മുഖ്യ വെല്ലുവിളി . ഇവിടെ ഒരു സാധാരണ മനുഷ്യൻ ചെറിയ രീതിയിലുള്ള ഒരു വീട് നിർമ്മാണത്തിന് ഇറങ്ങിയപ്പോഴുള്ള നേരനുഭവങ്ങളുടെ കുറിപ്പുകളാണ് ഈ ലേഖനം .  ഇത് ഏവർക്കും സംഭവിക്കാവുന്ന ജീവിതാനുഭവമാകും എന്നതുകൊണ്ടും, ലേ ഖനം മുഴുവനായും ഈ ഒരൊറ്റ പേജിൽ പറഞ്ഞു തീർക്കാനാവില്ല എന്നതിനാലും ഇതിൻ്റെ ഓരോ ഘട്ടങ്ങൾ ഓരോ അദ്ധ്യായങ്ങളായി എഴുതുന്നു.  കുറിപ്പ് തുടരുന്നു.... ജീവിതത്തിൻറെ താളുകൾ വളരെ പതിയെ പുറകിലേക്ക് മറിക്കുമ്പോൾ ... പലപ്പോഴും സ്വയം ആരും അത്ഭുതപ്പെടാറുണ്ട്.! കാരണം അത്രയേറെ ഇരുണ്ടതും തീർത്തും പ്രതീക്ഷകൾ നഷ്ടപ്പെട്ടതുമായ ഒരു കാലത്തിലൂടെയാകാം നാം പലപ്പോഴും കടന്നുപോന്നിട്ടുള്ളതും,  അനേകം സ്വപ്നങ്ങൾ കണ്ടിരുന്നതും.! എങ്കിൽ തന്നെയും, ആരോ പറഞ്ഞത് പോലെ ജീവിതം പതിയെ മുന്നോട്ട് നീങ്ങുന്തോറും തീർത്തും അവിചാരിതവും, ആകസ്മികമായുമാണ്, പ...