മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം' അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട് മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property). തീർത്തും എതിരായ ഈ രണ്...
ശസ്ത്രക്രിയയില്ലാതെ നട്ടെല്ലിനെ തിരികെ യഥാസ്ഥാനത്താക്കാൻ ചില ശാസ്ത്രീയ മാർഗ്ഗങ്ങൾ . നടുവേദന ഇന്ന് ഭൂരിഭാഗം മനുഷ്യരേയും അലട്ടുന്ന ഒരു പ്രധാനപ്രശ്നമാണ്. പ്രത്യേകിച്ചും, ഡിസ്ക്ക് ബൾജ്, അതല്ലങ്കിൽ സയാറ്റിക്ക പോലുള്ള അസുഖങ്ങൾ. കശേരുകൾക്കിടയിലെ, കുഷ്യൻ പോലെയുള്ള ഡിസ്ക്ക് പുറത്തേക്ക് തള്ളിവരികയും, അത് കാലുകളിലേക്ക് പോകുന്ന നാഡികളെ ഞെരുക്കുകയും ചെയ്യുന്ന അവസ്ഥയാണിത് എന്നാൽ അതിലുപരി ഇതിന്, ഏതുതരം ചികിത്സതേടണം എന്നകാര്യത്തിലും. പലരും വലിയ ആശയക്കുഴപ്പത്തിലുമാണ്. പലപ്പോഴും ഡിസ്ക്ക് സംബന്ധമായ അസുഖങ്ങൾക്ക് ഒരു ഡോക്ടറെ സമീപിക്കുമ്പോൾ അതിൻറെ ആദ്യ ഘട്ടമെന്നനിലയിൽ , നീർക്കെട്ടിനും, വേദനശമിക്കുവാനുമുള്ള മരുന്നുകളാണ് നൽകുന്നതെങ്കിലും, പലർക്കും അത് കഴിക്കുമ്പോൾ ഉണ്ടാകുന്ന ശമനത്തിനപ്പുറം, പിന്നീട് ഏതാനും ദിവസങ്ങൾക്കുള്ളിൽ വേദന തിരിച്ചുവരികയും ചെയ്യും. പലരും ചിന്തിക്കുന്നത് ശസ്ത്രക്രിയ മാത്രമാണ് ഇതിന് ഒരുപരിഹാരമെന്നാണ്. എന്നാൽ കൃത്യമായ ശാസ്ത്രീയ വ്യായാമങ്ങളിലൂടെയും, ജീവിതശൈലീക്രമീകരണങ്ങളിലൂടെയും, പുറത്തേയ്ക്ക് തള്ളിവരുന്ന ഡിസ്ക്കിനെ യഥാസ്ഥാനത്തുതന്നെ ക്രമീകരിക്കുവാൻ സാധിക്കുമെന്ന് ആധുനിക മെഡിക്കൽ ലോകം വ...