കടലക്കറി പ്രോട്ടീൻ സമ്പുഷ്ടവും , ഫൈബറും ധാരാളമടങ്ങിയ കേരളത്തിൻ്റെ വിശിഷ്ട വിഭവം എന്ന് തന്നെ ഏവരും വിശേഷിപ്പിക്കുന്ന കടലക്കറി എങ്ങിനെ പാചകം ചെയ്യാമെന്നും, കടലക്കറിയുടെ ആരോഗൃഗുണങ്ങളും എന്തെല്ലാമാണന്ന് പരിശോധിക്കാം. കടലക്കറി - പുട്ട്, കടലക്കറി - അപ്പം , കടലക്കറി - ഇഡിയപ്പം , കടലക്കറി - ദോശ - ഇതെല്ലാം തമ്മിലുള്ള കോമ്പിനേഷൻ നമുക്ക് ആരേയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തായാലും കടലക്കറി പാചകം ചെയ്യുമ്പോൾ അതിൻ്റെ എരിവ് അൽപ്പം മുന്നിൽ നിൽക്കുന്നതും, അൽപ്പം കുറുക്കി യെടുക്കുന്നതും, ശരിയായ രീതിയിൽ തത് വേവിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു നാടൻ രുചിയോടെ തന്നെ ആസ്വദിക്കുവാൻ കഴിയുക. എന്തായാലും നമുക്ക് അതിൻ്റെ പാചകവിധിയൊന്ന് പരിശോധിക്കാം. ആവശ്യമുള്ള സാധനങ്ങൾ . കടല - 1 കപ്പ് വെള്ളം - 3 കപ്പ് സവാള -2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ തക്കാളി - 2 തയ്യാറാക്കുന്നവിധം Kadala curry Health Benefits തലേന്ന് രാത്രി, കടല നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വെയ്ക്കുക. പിറ്റേന്ന് രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം, കടല ഒരു കുക്...
അങ്ങിനെ എല്ലാവരേയും പോലെ പുതിയ വീടുപണിയാകുമ്പോൾ, അതിനെക്കുറിച്ചുള്ള ഗാഢമായ, ചർച്ചകളും ചിന്തകളുമായി ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി...! എന്നാൽ, എങ്ങിനെയാണന്നറിയില്ല...ഒരുപക്ഷേനാട്ടിൻപുറമായതുകൊണ്ടാകാം, ഞാൻ ആവശ്യപ്പെടാതെ തന്നെ, പുതിയ വീടുപണിയെക്കുറിച്ചും, വീടു നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന വിഷയങ്ങളെക്കുറിച്ചുമെല്ലാം, സംസാരിക്കാൻ. ദിവസവും ഒരുപാട് ചെറുകിട മേസ്തിരിമാരും, ചെറുകിട കോൺട്രാക്ടർമാരുമെല്ലാം എന്നെത്തേടിയെത്താൻ തുടങ്ങി! കല്ലും, മണ്ണും എത്തിച്ചു നൽകുന്നവർ മുതൽ ഫർണീച്ചർ കമ്പനിക്കാരൻ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു....!! ഏതായാലും അവരിൽ പലരും നാട്ടുകാരും, പരിചയക്കാരുമൊക്കെ ആയതിനാൽ തന്നെ, ആരെയും വെറുപ്പിക്കേണ്ട എന്നുകരുതി... എല്ലാവരോടും വിളിക്കാം...അറിയിക്കാം...എന്നൊക്കെപ്പറഞ്ഞ് സന്തോഷത്തോടെ തിരിച്ചയച്ചു..! അപ്പോഴും തത്ക്കാലം ഒരു പുതിയവീട് വേണോ, വേണ്ടയോ എന്ന് പോലും ഉറപ്പിച്ച് തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയിൽ തന്നെയായിരുന്നു ഞാൻ എന്നുള്ളതായിരുന്നു ഏറെ തമാശ! അതിൽ രണ്ടുനിലയാണ് കൂടുതൽ സൗകരൃമെന്നും,,,രണ്ടുപേരേ ഒള്ളുവെങ്കിലും...താഴെ നില...