മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം' അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട് മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property). തീർത്തും എതിരായ ഈ രണ്...
ശസ്ത്രക്രിയ ഒഴിവാക്കിയുള്ള പ്രായോഗിക പരിഹാര മാർഗ്ഗങ്ങൾ. ഇന്നത്തെക്കാലത്ത് പ്രായഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഡിസ്ക്ക് ബൾജ് (Disc Bulge) . അതല്ലങ്കിൽ നട്ടെല്ലിലെ ഡിസ്ക്ക് പുറത്തേക്ക് തള്ളുക എന്നത്. കഠിനമായ നടുവേദന, നിതംബത്തിൽ നിന്നോ ഇടുപ്പിൽ നിന്നോ കാലുകളിലേക്ക് പടരുന്ന വേദന (Sciatica) , കാലുകൾക്ക് അനുഭവപ്പെടുന്ന ഭാരം എന്നിവയെല്ലാം ഇതിൻ്റെ ലക്ഷണങ്ങളാകാം. അതിനാൽ എന്താണ് സാധാരണ ഗതിയിൽ ഡിസ്ക്ക് ബൾജിൻ്റെ കാരണങ്ങളും , അതിനുള്ള പ്രതിവിധിയും എന്താണന്ന് പരിശോധിക്കാം. എന്താണ് ഡിസ്ക് ബൾജ് ? നമ്മുടെ നട്ടെല്ലിലെ കശേരുക്കൾക്കിടയിൽ ഷോക്ക് അബ്സോർബറുകൾ പോലെ പ്രവർത്തിക്കുന്ന മൃദുവായ ഘടനയാണ് ഡിസ്ക്കുകൾ (Discs). ഈ ഡിസ്ക്കുകൾക്ക് ഏതെങ്കിലും കാരണവശാൽ സ്ഥാനചലനം സംഭവിക്കുകയോ, അവ പുറത്തേക്ക് തള്ളി വരികയോ ചെയ്യുന്നതിനെയാണ് ഡിസ്ക്ക് ബൾജ് എന്ന് വിളിക്കുന്നത്. ഇങ്ങിനെ പുറത്തേക്ക് വരുന്ന ഡിസ്ക്ക് അതിനടുത്തു കൂടി കടന്നുപോകുന്ന ഞെരമ്പുകളിൽ അമരുമ്പോഴാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. ഡിസ്ക്ക് ബൾജ് ഉണ്ടാകുവാനുള്ള പ്രധാന കാരണങ്ങൾ. 1. തെറ്റായ ഇരിപ്പ്, നിൽപ്പ്. ( Bad posture) മണിക...