ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

ഡിസ്ക്ക് ബൾജ് കാരണങ്ങളും, പരിഹാര മാർഗ്ഗങ്ങളും




https://www.vlcommunications.in/2026/05/blog-post_18.html


ശസ്ത്രക്രിയ ഒഴിവാക്കിയുള്ള പ്രായോഗിക പരിഹാര മാർഗ്ഗങ്ങൾ.

ഇന്നത്തെക്കാലത്ത് പ്രായഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഡിസ്ക്ക് ബൾജ്  (Disc Bulge) . അതല്ലങ്കിൽ നട്ടെല്ലിലെ ഡിസ്ക്ക് പുറത്തേക്ക് തള്ളുക എന്നത്. കഠിനമായ നടുവേദന, നിതംബത്തിൽ നിന്നോ ഇടുപ്പിൽ നിന്നോ കാലുകളിലേക്ക് പടരുന്ന വേദന (Sciatica) , കാലുകൾക്ക് അനുഭവപ്പെടുന്ന ഭാരം എന്നിവയെല്ലാം ഇതിൻ്റെ ലക്ഷണങ്ങളാകാം. അതിനാൽ എന്താണ് സാധാരണ ഗതിയിൽ ഡിസ്ക്ക് ബൾജിൻ്റെ കാരണങ്ങളും , അതിനുള്ള പ്രതിവിധിയും എന്താണന്ന് പരിശോധിക്കാം.

എന്താണ് ഡിസ്ക് ബൾജ് ?

നമ്മുടെ നട്ടെല്ലിലെ കശേരുക്കൾക്കിടയിൽ ഷോക്ക് അബ്സോർബറുകൾ പോലെ പ്രവർത്തിക്കുന്ന മൃദുവായ ഘടനയാണ് ഡിസ്ക്കുകൾ (Discs). ഈ ഡിസ്ക്കുകൾക്ക് ഏതെങ്കിലും കാരണവശാൽ സ്ഥാനചലനം സംഭവിക്കുകയോ, അവ പുറത്തേക്ക് തള്ളി വരികയോ ചെയ്യുന്നതിനെയാണ്  ഡിസ്ക്ക് ബൾജ് എന്ന് വിളിക്കുന്നത്. ഇങ്ങിനെ പുറത്തേക്ക് വരുന്ന ഡിസ്ക്ക് അതിനടുത്തു കൂടി കടന്നുപോകുന്ന ഞെരമ്പുകളിൽ അമരുമ്പോഴാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്.

ഡിസ്ക്ക് ബൾജ് ഉണ്ടാകുവാനുള്ള പ്രധാന കാരണങ്ങൾ.

1. തെറ്റായ ഇരിപ്പ്, നിൽപ്പ്. ( Bad posture) മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ കുനിഞ്ഞിരിക്കുന്നത് നട്ടെല്ലിന് താഴെയുള്ള ഡിസ്ക്കുകളിൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നു.

2. ഭാരമുള്ള വസ്തുക്കൾ തെറ്റായ രീതിയിൽ ഉയർത്തുക. - നട്ടെല്ല് വളച്ച് വളരെ കനമുള്ള വസ്തുക്കൾ തറയിൽ നിന്ന് എടുക്കുന്നത് ഡിസ്ക്ക് തള്ളാൻ കാരണമായേക്കാം.

3. പ്രായം മൂലമുള്ള തേയ്മാനം -  പ്രായമാകുമ്പോൾ ഡിസ്ക്കുകളിലെ ജലാംശം നഷ്ടപ്പെടുകയും, അവയുടെ വഴക്കം കുറയുകയും ചെയ്യുന്നു

4. അമിതവണ്ണം -  ശരീരഭാരം കൂടുമ്പോൾ, നട്ടെല്ലിന് താങ്ങേണ്ടി വരുന്ന മർദ്ദം ഇരട്ടിയാകുന്നു.

5. പെട്ടെന്ന് ഉണ്ടാകുന്ന പരിക്കുകൾ - വീഴ്ചകൾ , വാഹനാപകടങ്ങൾ, എന്നിവമൂലവും ഡിസ്ക്കിന് സ്ഥാനചലനം സംഭവിക്കാം.

ശരീരത്തിലെ നീർക്കെട്ട് അകറ്റാൻ കഴിക്കേണ്ടതും, കഴിക്കരുതാത്തതുമായഭക്ഷണങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്കുചെയ്യുക.

ഡിസ്ക്ക് ബൾജ് - ശാശ്വതമായ പരിഹാരങ്ങൾ.

പലരും വേദനസംഹാരികളായ അലോപ്പതി മരുന്നുകളെ മാത്രമാണ് ആശ്രയിക്കാറുള്ളത്. എന്നാൽ മരുന്നുകൾ വേദനയും, നീർക്കെട്ടും താത്ക്കാലികമായി ശമിപ്പിക്കുമെങ്കിലും  ഡിസ്ക്കിൻ്റെ ഘടനാപരമായ പ്രശ്നം മാറ്റാൻ താഴെപ്പറയുന്ന പരിഹാരങ്ങളാണ് ഉചിതം.

1. കറക്ടീവ് ഫിസിയോതെറാപ്പി - (Physiotherapy) ഒരു വിദഗ്ധ ഫിസിയോതെറാപ്പിസ്റ്റിൻ്റെ നിർദ്ദേശപ്രകാരം  McKenzie Method പോലുള്ള പ്രത്യേക വ്യായാമങ്ങൾ ചെയ്യുന്നത് പുറത്തേക്ക് തള്ളിയ ഡിസ്ക്കിനെ സ്വാഭാവിക സ്ഥാനത്തേക്ക് കൊണ്ടുവരാൻ സഹായിക്കും. നട്ടെല്ലിനെ താങ്ങി നിർത്തുന്ന പേശികളെ സഹായിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. 

2. നട്ടെല്ലിലെ മർദ്ദം കുറയ്ക്കൽ -  (Spinal Decompression ) ഫിസിയോ തെറാപ്പിയിലുള്ള Traction പോലുള്ള രീതികൾ വഴി കശേരുക്കൾക്കിടയിൽ  നേരിയ അകലം ഉണ്ടാക്കുവാനും, ഞെരമ്പിലെ മർദ്ദം പൂർണ്ണമായും ഒഴിവാക്കുവാനും സാധിക്കും. 

3. ആയുർവ്വേദ ചികിത്സകൾ ( Ayurveda) കേരളീയ ആയുർവ്വേദ ചികിത്സകൾ ഡിസ്ക്ക് ബൾജ് പോലുള്ളവയ്ക്ക് വളരെ ഫലപ്രദമാണ്. 

കടി വസ്ഥി- നട്ടെല്ലിൻ്റെ താഴെയുള്ള ഭാഗത്ത് മരുന്നെണ്ണ കെട്ടിനിർത്തി ചെയ്യുന്ന ഈ രീതി ഡിസ്ക്കിൻ്റെ ആയാസം കുറയ്ക്കുന്നു.


ഇലക്കിഴി, പിഴിച്ചിൽ -  ഇവ ആ ഭാഗത്തെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും, ഞരമ്പുകൾക്ക് ബലം നൽകുവാനും സഹായിക്കും. 

കഷായങ്ങൾ - വൈദ്യനിർദ്ദേശപ്രകാരം കഴിക്കുന്ന വാതഹരമായ കഷായങ്ങൾ  ഉള്ളിലെ നീർക്കെട്ട് കുറയ്ക്കും.


https://www.vlcommunications.in/2026/05/blog-post_18.html
ഡിസ്ക് ബൾജ് കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും.


4. നിത്യ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ - (Ergonomics) 

കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വശം ചരിഞ്ഞ് കൈകൾ കുത്തി മാത്രം എഴുന്നേൽക്കുക.

നിലത്തോ, കുഷ്യൻ ഇല്ലാത്ത കഠിനമായ പ്രതലങ്ങളിലോ ദീർഘനേരം ഇരിക്കരുത്. വെസ്റ്റേൺ ടോയ്ലറ്റ് മാത്രം ഉപയോഗിക്കുക.

ദീർഘദൂര യാത്രകളും, കുലുക്കമുള്ള റോഡിലൂടെയുള്ള യാത്രകളും ഒഴിവാക്കുക.

ആവശ്യഘട്ടങ്ങളിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ബെൽറ്റുകൾ ഉപയോഗിക്കുന്നത് നട്ടെല്ലിന് സംരക്ഷണം നൽകുന്നതിന് സഹായകരമാണ്.

ഉടൻ ഡോക്ടറെ കാണേണ്ട സാഹചര്യം എപ്പോഴൊക്കെയാണ്?

കാലുകൾക്ക് വല്ലാത്ത ബലക്കുറവ് അനുഭവപ്പെടുക. നടക്കുമ്പോൾ പാദം തറയിൽ തടഞ്ഞ് വീഴാൻ പോവുക. (Foot drop) മലമൂത്രവിസർജ്ജനത്തിൽ നിയന്ത്രണം നഷ്ടപ്പെടുക, എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഒരു ന്യൂറോസർജനേയോ , ഓർത്തോപീഡിഷ്യനേയോ കണ്ട് ഒരു MRI സ്കാൻ എടുത്ത് പരിശോധിക്കുക.

യഥാർഥത്തിൽ ഡിസ്ക്ക് ബൾജ് എന്നത് അത്രയേറെ ഭയപ്പെടേണ്ട ഒന്നല്ല. എന്നാൽ തുടക്കത്തിലേ ശരിയായ ചികിത്സ തേടുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള എക്സർസൈസുകളും , നീർക്കെട്ട് ഒഴിവാക്കാൻ ഉതകുന്നതും , ശരീരത്തിന് പ്രതിരോധവും, ബലം നൽകുവാനും കഴിയുന്ന ഭക്ഷണങ്ങൾ കണ്ടെത്തി കഴിക്കുകയും , ശരിയായ ദിനചര്യകളും അനുഷ്ഠിച്ചാൽ തീർച്ചയായും പൂർണ്ണമായും മാറ്റിയെടുക്കാവുന്ന ഒരു അസുഖമാണ് ഡിസ്ക്ക് ബൾജ് .

എത്രവലിയ നീർക്കെട്ടുമകറ്റാൻ ഒരു നാടൻ പ്രതിവിധി. വായിക്കാൻ ക്ലിക്കുചെയ്യുക.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...