കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും, ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...
ഏതുതരം ബന്ധങ്ങളിലായാലും, അതൊരുടോക്സിക് റിലേഷൻ ഷിപ്പായി ബോദ്ധ്യപ്പെടുവാൻ തുടങ്ങിയെങ്കിൽ അതിൽ നിന്നും വിടുതൽ നേടുകയോ, അതല്ല,.... അതിനു കഴിയില്ലെങ്കിൽ ,ക്രമേണ ഒരു അകലം, പാലിച്ച് മാറിനിൽക്കുവാൻ ശ്രമിക്കുകയോ ഒക്കെയാകും ഉചിതം. അല്ലാത്തപക്ഷം അത് വലിയൊരു ദുരന്തത്തിലോ അതുമല്ലങ്കിൽ തീർത്തും അസഹനീയമായ രീതിയിൽ ഒരു ജീവിതകാലമത്രയോ, യാതൊരു സ്വസ്ഥതയും ഇല്ലാത്ത വിധം അലട്ടിക്കൊണ്ടിരിക്കും.! ടോക്സിക് റിലേഷൻഷിപ്പ് എന്താണ് ടോക്സിക് റിലേഷൻ ഷിപ്പ്...? ടോക്സിക് റിലേഷൻഷിപ്പിന് ഒറ്റവാക്കിൽ ഉത്തരം പറയുക എന്നത് അസാദ്ധ്യമാണ്. കാരണം അതിൻറെ ഉറവിടം ഒന്നിലേറെ കാര്യങ്ങൾകൊണ്ട് നിറഞ്ഞുനിൽക്കുന്നതാണ്. എങ്കിലും, സ്വതന്ത്രമല്ലാത്തതും, തീർത്തും അനാരോഗ്യകരമായി അനുഭവപ്പെടുന്നതുമായ ഏതൊരു ബന്ധത്തേയും ടോക്സിക് റിലേഷൻ ഷിപ്പായി കണക്കാക്കാം. വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം. പ്രധാനമായും, ഒരു ടോക്സിക് റിലേഷൻ ഷിപ്പിൽ പൊതുവായി കാണുന്നതെന്ന് വിചാരിക്കപ്പെടുന്ന പല കാര്യങ്ങളും, ചിലപ്പോൾ ചില ശക്തമായ കുടുംബ ബന്ധങ്ങളിൽ പോലും, കണ്ടെന്നുവരാം. പക്ഷെ ഇവിടെ രണ്ടു വ്യക്തികൾ തമ്മിലു...