കേരളീയ നാടൻ രുചിയിൽ ഒരു മുതിരക്കറി (Horse Gram Curry) പുട്ട്, കഞ്ഞി, ചോറ്, കപ്പപ്പുഴുക്ക് എന്നിവയ്‌ക്കൊപ്പമാണ് ഇതിൻറെ മികച്ച കോമ്പിനേഷൻ. കൂടാതെ, തേങ്ങ വറുത്തരച്ച് ചേർക്കുമ്പോൾ കറിയുടെ രുചി ഒന്നുകൂടി മെച്ചപ്പെടും. ആവശ്യമായ ചേരുവകൾ മുതിര 1 കപ്പ് ചെറിയ ഉള്ളി 10 എണ്ണം തക്കാളി 1 എണ്ണം പച്ചമുളക് 2 എണ്ണം ഇഞ്ചി ചെറിയ കഷണം വെളുത്തുള്ളി 4 അല്ലി മഞ്ഞൾപ്പൊടി ½ ടീസ്പൂൺ മുളകുപൊടി 1 ടീസ്പൂൺ മല്ലിപ്പൊടി 2 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ 2. തേങ്ങ വറുത്തരയ്ക്കാൻ - ചിരകിയ തേങ്ങ – ½ കപ്പ് - മല്ലി – ½ ടീസ്പൂൺ - ചെറിയ ഉള്ളി – 3 എണ്ണം - വറ്റൽമുളക് – 2 എണ്ണം - കുരുമുളക് – ½ ടീസ്പൂൺ - കറിവേപ്പില – ഒരു തണ്ട് 3. തയ്യാറാക്കുന്ന വിധം ഘട്ടം 1: മുതിര വേവിക്കാം മുതിര നന്നായി കഴുകി 6–8 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം കുക്കറിൽ ആവശ്യത്തിന് വെള്ളവും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് 6–8 വിസിൽ വരുന്നതുവരെ വേവിക്കുക. മുതിര നന്നായി മൃദുവാകണം. ഘട്ടം 2: തേങ്ങ വറുത്തരയ്ക്കാം ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ചേർക്കുക. തേങ്ങ ഇളം...
മുരിങ്ങയില മുട്ട തോരൻ . നന്നായി കഴുകിയെടുത്ത മുരിങ്ങയില - 3 കപ്പ് മുട്ട - 2 തേങ്ങ - അരകപ്പ് വറ്റൽമുളക് -3 സവാള - 1 പച്ചമുളക് 2 മുളകുപൊടി - അര ടീസ്പൂൺ മഞ്ഞൾപ്പൊടി - അര ജീരകം - കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന്. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക , കടുക്, വേപ്പില, വറ്റൽമുളക് എന്നിവയിട്ട് താളിക്കുക അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും, പച്ചമുളകും, ചേർത്ത് വഴറ്റുക. മുരിങ്ങയില മുട്ട തോരൻ റസിപ്പി വഴറ്റിയ സവാളയിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക. സ്റ്റൗവിൻ്റെ ഫ്ലയിം കുറച്ചു വെയ്ക്കുക. അതിലേക്ക് തേങ്ങ ചിരകിയതും , മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകം എന്നിവ ചേർത്തിളക്കിയ ശേഷം , തയ്യാറാക്കി വെച്ചിരിക്കുന്ന മുരിങ്ങയിലയും , ഇട്ട് ഇളക്കി യോജിപ്പിക്കുക. പതിയെ വാടി ചുരുങ്ങാൻ തുടങ്ങുന്ന മുരിങ്ങയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മുരിങ്ങയിലയുടെ പച്ചമണം മാറുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി ചെറിയ ചൂടിൽത്തന്നെ കഴിക്കാം. മുരിങ്ങയില മുട്ട തോരൻ റസിപ്പി മഴക്കാലത്ത് മുരിങ്ങയില ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. സദ്യ ഇഞ്ചിക്കറി റസിപ്പിയും; ഇഞ്ചിയുടെ ഗുണ...