ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

മുരിങ്ങയില മുട്ട തോരൻ റസിപ്പി | Muringayila Thoran Benefits

https://www.vlcommunications.in/2026/08/muringayila-egg-thoran-recipe-malayalam-.html


മുരിങ്ങയില മുട്ട തോരൻ .

നന്നായി കഴുകിയെടുത്ത മുരിങ്ങയില - 3 കപ്പ്

മുട്ട - 2

തേങ്ങ - അരകപ്പ്

വറ്റൽമുളക് -3 

സവാള - 1

പച്ചമുളക് 2

മുളകുപൊടി - അര ടീസ്പൂൺ

മഞ്ഞൾപ്പൊടി - അര

ജീരകം - കാൽ ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്.

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക , കടുക്, വേപ്പില, വറ്റൽമുളക് എന്നിവയിട്ട് താളിക്കുക

അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും, പച്ചമുളകും, ചേർത്ത് വഴറ്റുക.

https://www.vlcommunications.in/2026/08/muringayila-egg-thoran-recipe-malayalam-.html
മുരിങ്ങയില മുട്ട തോരൻ റസിപ്പി


വഴറ്റിയ സവാളയിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക.

സ്റ്റൗവിൻ്റെ ഫ്ലയിം കുറച്ചു വെയ്ക്കുക.

അതിലേക്ക് തേങ്ങ ചിരകിയതും , മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകം എന്നിവ ചേർത്തിളക്കിയ ശേഷം , തയ്യാറാക്കി വെച്ചിരിക്കുന്ന മുരിങ്ങയിലയും , ഇട്ട് ഇളക്കി യോജിപ്പിക്കുക.

പതിയെ വാടി ചുരുങ്ങാൻ തുടങ്ങുന്ന മുരിങ്ങയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മുരിങ്ങയിലയുടെ പച്ചമണം മാറുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി ചെറിയ ചൂടിൽത്തന്നെ കഴിക്കാം. 

https://www.vlcommunications.in/2026/08/muringayila-egg-thoran-recipe-malayalam-.html
മുരിങ്ങയില മുട്ട തോരൻ റസിപ്പി


മഴക്കാലത്ത് മുരിങ്ങയില ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

മുരിങ്ങയില മുട്ട തോരന്റെ ആരോഗ്യഗുണങ്ങൾ

മുരിങ്ങയിലയിലെ പ്രകൃതിദത്ത പ്രോട്ടീനും മുട്ടയിലെ ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീനും ചേരുമ്പോൾ ശരീരത്തിന് മികച്ച ഊർജ്ജവും കോശങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും ലഭിക്കുന്നു.

മറ്റൊന്ന്, എല്ലുകളുടെയും പല്ലുകളുടെയുമെല്ലാം ബലത്തിന് ആവശ്യമായ കാൽസ്യവും, കൂടാതെ,വിളർച്ച , തടയാൻ സഹായിക്കുന്ന അയേണിൻ്റേയും സാന്നിദ്ധ്യം .

കൂടാതെ, വിറ്റാമിൻ സി, എ എന്നിവയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാനും ഈ ഭക്ഷണത്തിലുള്ള പോഷകങ്ങൾ സഹായിക്കുന്നു.

എന്തുകൊണ്ട് മഴക്കാലത്ത് മുരിങ്ങയില ഉപയോഗിക്കുന്നില്ല?

മഴക്കാലത്ത് ഈർപ്പം കൂടുതലായതിനാൽ മുരിങ്ങച്ചെടികളിലും ഇലകളിലും ചെറിയ കീടങ്ങളുടെയും പുഴുക്കളുടെയും മുട്ടയിടലും വളർച്ചയും കൂടുതലായിരിക്കും. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യത്തിന് ഹാനികരമാകാമെന്നതിനാൽ പലരും ഈ സമയത്ത് മുരിങ്ങയില ഉപയോഗിക്കുന്നത് ഒഴിവാക്കാറുണ്ട്.

മറ്റൊന്ന് , മഴക്കാലത്ത് ശരീരത്തിന്റെ ദഹനശക്തി പൊതുവെ കുറവായിരിക്കുമെന്നതാണ്.

അതിനാൽ ആയുർവേദ വിധികളനുസരിച്ച് മുരിങ്ങയിലയ്ക്ക് അല്പം കഫം വർദ്ധിപ്പിക്കാനുള്ള സ്വഭാവമുള്ളതുകൊണ്ട്, ദഹനം കുറഞ്ഞ ഈ കാലയളവിൽ ഇത് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും, കരുതപ്പെടുന്നു.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും മുൻ നിർത്തിക്കൊണ്ടായിരുന്നു.! പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് ! കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല. പ്രത്യേ...