ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

രുചിയേറും നാടൻ ചക്ക പപ്പടം | Chakka Pappadam Recipe Malayalam

സാധാരണ പപ്പടത്തിന് ഒരു അടിപൊളി പകരക്കാരൻ ചക്കക്കാലമായാൽ മലയാളികളുടെ വീടുകളിൽ ചക്കപ്പലഹാരങ്ങൾ കൊണ്ടുള്ള മേളമാണ്. ചക്കപ്പുഴുക്കും, ചക്ക അടയും, ചക്ക വറുത്തതുമെല്ലാം നമുക്ക് പ്രിയങ്കരവുമാണ് എന്നാൽ നാടൻചക്ക ( Pure Kerala Jackfruit ) കൊണ്ടുള്ള ചക്കപപ്പടം ( Chakka Pappadam ) കഴിച്ചിട്ടുണ്ടോ? രുചിയിൽ മുന്നിൽ നിൽക്കുന്ന ഈ ചക്ക പപ്പടം, വെറുതെ ഒരു രസത്തിന് കഴിക്കാൻ വേണ്ടി മാത്രമുള്ളതല്ല. അതിലുപരി നിരവധി ആരോഗ്യഗുണങ്ങൾ ചേർന്ന ഒരു ഇനം കൂടിയാണ്.  ചക്കയുടെ തനിമ ചോരാതെ തയ്യാറാക്കുന്ന ഈ നാടൻ പപ്പടം ( Traditional Papad Recipe) എങ്ങിനെയാണ് സാധാരണ പപ്പടങ്ങളിൽ നിന്ന് വ്യത്യസ്ഥമാകുന്നതെന്നും, ഇതിൻ്റെ ഗുണങ്ങളെന്തെല്ലാമാണന്നും നോക്കാം. സാധാരണ പപ്പടം കഴിക്കുമ്പോഴുണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ( പ്രത്യേകിച്ച് പ്രഷർ രോഗമുള്ളവർക്ക്) ഏതു മലയാളിക്കും ഊണുകഴിക്കുമ്പോൾ ഒന്നോ രണ്ടോ പപ്പടം കൂടിയുണ്ടങ്കിലേ ഭക്ഷണത്തിൽ ഒരു സംതൃപ്തിയുണ്ടാകൂ. എന്നാൽ പലപ്പോഴും വളരെ സ്വാദോടെ കഴിക്കുന്ന ഈ പപ്പടത്തിൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒന്നാമതായി അമിതമായ ഉപ്പ് ( High Sodium Content) ഇത് രക്തസമ്മർദ്ദമുള്ളവരെ സം...

നാടൻ ചേമ്പുകറി റസിപ്പി / Chembu Curry Benefits Malayalam


ചേമ്പുകറി എങ്ങിനെയുണ്ടാക്കാം ?


https://www.vlcommunications.in/2026/08/cheap-curry-indian-recipe.html


അനേകം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ( Taro, Colocasia, എന്നീ ഇംഗ്ലീഷ് പേരുകളിൽ അറിയപ്പെടുന്ന) ചേമ്പ് ഉപയോഗിച്ച് എങ്ങിനെ ഒരു നാടൻ കറി (cheap curry recipe ) ഉണ്ടാക്കാമെന്നും അതിൻെറ ആരോഗ്യ ഗുണങ്ങളും ,ദോഷങ്ങളും എന്തെല്ലാമാണന്നും  നമുക്കൊന്ന്  പരിശോധിക്കാം

കറിക്ക് ആവശ്യമുള്ള സാധനങ്ങൾ . 

ചേമ്പ് - 1/4 - കിലോഗ്രാം

പച്ചമുളക് -3 - 4

ചുവന്നുള്ളി- 4-5

തേങ്ങ - അര കപ്പ്

ഉപ്പ് , മഞ്ഞൾപ്പൊടി,

കടുക്, വേപ്പില, മഞ്ഞൾപ്പൊടി, ജീരകം.

തൈര് - അര കപ്പ്

തൊലി കളഞ്ഞ് കഷണങ്ങളാക്കി മുറിച്ചെടുത്ത ചേമ്പ് ഒരു കുക്കറിലേക്കിടുക. 



https://www.vlcommunications.in/2026/08/cheap-curry-indian-recipe.html
നാടൻ ചേമ്പ്കറി റെസിപ്പി 

അതിലേക്ക് അൽപ്പം മഞ്ഞൾപ്പെടിയും , രണ്ടായി പകുത്ത പച്ചമുളകും ചേർത്ത് പാത്രത്തിലെ ചേമ്പ് മുങ്ങിക്കിടക്കുന്ന വിധം വെള്ളമൊഴിച്ച് കുക്കറിൽ വേവിക്കാൻ വെയ്ക്കുക.  

രണ്ട് വിസിലിന് ശേഷം കുക്കർ ഓഫ് ചെയ്യാം.

തേങ്ങ ചിരകിയത് , 4 ചുവന്നുള്ളി , അൽപ്പം ജീരകം , വെളുത്തുള്ളി, മഞ്ഞൾപ്പൊടി ഇവയെല്ലാം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക


https://www.vlcommunications.in/2026/08/cheap-curry-indian-recipe.html
നാടൻ ചേമ്പ്കറി റെസിപ്പി 

അരപ്പ് - കുക്കറിൽ വെന്തു കഴിഞ്ഞ ചേമ്പിലേക്ക് ചേർക്കുക. ആവശ്യത്തിന് വെള്ളവും , ഉപ്പും, ഏതാനും കറിവേപ്പിലയും ചേർത്തിളക്കി ഇളക്കി രണ്ടു മിനിട്ട് തിളപ്പിക്കുക.

പിന്നീട്, അധികം പുളിയില്ലാത്ത, തൈര് കട്ടകൾ ഉടച്ച് കറിയിലേക്ക് ചേർക്കാം.


https://www.vlcommunications.in/2026/08/cheap-curry-indian-recipe.html
നാടൻ ചേമ്പ്കറി റെസിപ്പി 














ചെറിയ ഫ്ലയിമിൽ, കറി തിളക്കാൻ അനുവദിക്കാതെ ആവി വരുന്നതുവരെ ഇളക്കിക്കൊടുക്കുക, 

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുകും,, രണ്ട് വറ്റൽമുളകും , കറിവേപ്പിലയും , ചേർത്ത് കറിയുടെ മുകളിൽ ഒഴിച്ച് അടച്ചു വെച്ച് അൽപ്പ സമയത്തിനു ശേഷം നന്നായി ഇളക്കി യോജിപ്പിച്ച ശേഷം സ്വാദിഷ്ടമായ നാടൻ ചേമ്പുകറി ഉപയോഗിക്കാം.

പറഞ്ഞു വന്നാൽ, ഇന്നത്തെ പുതുല മുറ ഓൺലൈനിൽ ചേമ്പ് വാങ്ങാൻ ബുക്ക് ചെയ്ത് കാത്തിരുക്കുമ്പോൾ ,  പണ്ടുകാലത്ത് പറമ്പിലും, വീടിനു ചുറ്റുവട്ടങ്ങളിലെല്ലാമായി കാടുപോലെ വളർന്നു നിൽക്കുന്ന ചേമ്പുകളുടെ ചിത്രമാണ് മനസ്സിലേക്കോടിയെത്തുന്നത്. മാത്രമല്ല - പട്ടിണിയും ദുരിതവും നിറഞ്ഞ ആ കാലഘട്ടത്തിൽ അനേകം മനുഷ്യരുടെ മുഖ്യ ഭക്ഷണ വിഭവവും, ഒരു പരിധി വരെ അവരുടെ ആരോഗ്യ രഹസ്യങ്ങളും, ഇത്തരം പരമ്പരാഗത ഭക്ഷണങ്ങളിൽ അധിഷ്ഠിതമായിരുന്നുവെന്നും പറയാം!



https://www.vlcommunications.in/2026/08/cheap-curry-indian-recipe.html
നാടൻ ചേമ്പ്കറി റെസിപ്പി

ചേമ്പിൻ്റെ ഗുണങ്ങൾ.

ഇത് അനേകം വിറ്റാമിനുകളാലും , ധാതുക്കളാലും സമ്പുഷ്ടമാണ്. കാർബോഹൈഡ്രേറ്റിൻ്റെ ഉറവിടമായതിനാൽ ശരീരത്തിനാവശ്യമായ ഊർജ്ജം ലഭിക്കുവാനും മികച്ചതാണ്.

ധാരാളം നാരുകളാൽ സമ്പുഷ്ടം. അതിനാൽ മലബന്ധം പോലുള്ളവയെ ചെറുക്കുവാനും, ദഹന പ്രക്രിയ സുഗമമാക്കുവാനും , ഹൃദയാരോഗ്യം സംരക്ഷിക്കുവാനും മികച്ചതാണ്.


https://www.vlcommunications.in/2026/08/cheap-curry-indian-recipe.html
നാടൻ ചേമ്പ് ഗുണവും, ദോഷവും


കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യത്തിൻ്റെ അളവ് രക്തസമ്മർദത്തെ നിയന്ത്രിക്കുവാൻ സഹായകരമാണ്.

ഗ്ലൈസമിക് ഇൻഡക്സ് കുറവാണ് എന്നതിനാൽ ശരീരത്തിലെ ഷുഗർ ലവൽ ഉയരാതിരിക്കുവാനും ഈ ഭക്ഷണം മികച്ചതാണ്.

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, കാൽസ്യം, അയൺ എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അസ്ഥികളുടെ ആരോഗ്യത്തിനും നല്ലതാണ്.

ചേമ്പിൻ്റെ ദോഷങ്ങൾ

പച്ച ചേമ്പിലുള്ള കാൽസ്യം ഓക്സലേറ്റിൻ്റെ സാന്നിദ്ധ്യം മൂലം ഇത് പാചകം ചെയ്യുമ്പോൾ കൈവിരലുകളിൽ, അലർജിയോ ചൊറിച്ചിലോ ഉണ്ടാകാം. കൂടാതെ വാതരോഗമുള്ളവരും , കിഡ്നി സ്റ്റോൺ പോലെ അസുഖമുള്ളവരും ഇത് ഒഴിവാക്കുന്നത് നല്ലതാണ്.

ചേമ്പ് അമിതമായിക്കഴിക്കുന്നത് ഗ്യാസ്ട്രബിൾ രൂപപ്പെടുന്നതിനോ, വയർ സ്തംഭനത്തിനോ ചിലപ്പോൾ കാരണമായേക്കാം.

ശ്രദ്ധിക്കേണ്ടത്.

ചേമ്പ് പാചകം ചെയ്യുമ്പോൾ നന്നായി വേവിച്ചെടുക്കാനും, അതോടൊപ്പം കഴുകിയെടുക്കുമ്പോഴും , പാചകം ചെയ്യുമ്പോഴും അൽപ്പം മഞ്ഞൾപ്പൊടി ചേർക്കുവാനും മറക്കാതിരിക്കുക.




 | 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...