ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓണംഓർമ്മകൾ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

Kadala curry Recipe | Health Benefits Malayalam

കടലക്കറി പ്രോട്ടീൻ സമ്പുഷ്ടവും , ഫൈബറും ധാരാളമടങ്ങിയ കേരളത്തിൻ്റെ വിശിഷ്ട വിഭവം എന്ന് തന്നെ ഏവരും വിശേഷിപ്പിക്കുന്ന കടലക്കറി എങ്ങിനെ പാചകം ചെയ്യാമെന്നും, കടലക്കറിയുടെ ആരോഗൃഗുണങ്ങളും എന്തെല്ലാമാണന്ന് പരിശോധിക്കാം. കടലക്കറി - പുട്ട്,  കടലക്കറി - അപ്പം , കടലക്കറി - ഇഡിയപ്പം ,  കടലക്കറി - ദോശ - ഇതെല്ലാം തമ്മിലുള്ള കോമ്പിനേഷൻ നമുക്ക് ആരേയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തായാലും കടലക്കറി പാചകം ചെയ്യുമ്പോൾ അതിൻ്റെ എരിവ് അൽപ്പം മുന്നിൽ നിൽക്കുന്നതും, അൽപ്പം കുറുക്കി യെടുക്കുന്നതും, ശരിയായ രീതിയിൽ തത് വേവിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു നാടൻ രുചിയോടെ തന്നെ ആസ്വദിക്കുവാൻ കഴിയുക. എന്തായാലും നമുക്ക് അതിൻ്റെ പാചകവിധിയൊന്ന് പരിശോധിക്കാം. ആവശ്യമുള്ള സാധനങ്ങൾ . കടല - 1 കപ്പ് വെള്ളം - 3 കപ്പ് സവാള -2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ തക്കാളി - 2  തയ്യാറാക്കുന്നവിധം Kadala curry Health Benefits തലേന്ന് രാത്രി, കടല നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വെയ്ക്കുക.  പിറ്റേന്ന് രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം,  കടല ഒരു കുക്...

ഓർമ്മകളിൽ ഓണം

ഒരു ഓണക്കുറിപ്പ്. ഏതൊരു മലയാളിയ്ക്കും... ഹൃദയത്തിൽ നിന്ന് മുളച്ചുപൊന്തുന്നതോ, ഒരിക്കലും അടർത്തിമാറ്റാൻ കഴിയാത്തതോ ആയ ഒരു വാക്കാണ്...! മഹത്തായ  ഓണവും, ഓണ സങ്കൽപ്പങ്ങളും! ഓണം അത്രയേറെ ഒരു പാട് ഗൃഹാതുര സ്മരണകളും, പറഞ്ഞറിയിക്കുവാനാകാത്ത വികാരങ്ങളാൽ   സമ്മിശ്രമാണത്. പ്രത്യേകിച്ച്, പണ്ട് കാലത്ത് ഓരോ ജീവിത മാർഗ്ഗങ്ങൾ തേടി അന്യദേശങ്ങളിലേക്ക് ചേക്കേറേണ്ടി  വന്നവരാണ് ഒരു വലിയതലമുറ...!! മാത്രമല്ല അന്ന്, ഇത്രയേറെ യാത്രാ സൗകര്യങ്ങളോ, വാർത്താ വിനിമയ മാർഗ്ഗങ്ങളോ, ഇല്ലാതിരുന്ന ആ,ഒരു കാലത്ത്, മലയാളി സ്വന്തം നാട്ടിലേക്കോ, വീട്ടിലേയ്‌ക്കോ, തിരിച്ചെത്തുന്നതും, എല്ലാവരുമായി കൂടിച്ചേരുന്നതുമെല്ലാം ഏതെങ്കിലും ഒരു ഓണത്തിനോ വിഷുവിനോ മാത്രമാകും.! അതുകൊണ്ട് തന്നെ ആ കൂടിച്ചേരലും , ആ ദിവസങ്ങളുമെല്ലാം പതിവിലേറെ, മധുരം നിറഞ്ഞതും, വളരെയേറെ സന്തോഷപ്രദമായ ഓർമ്മകളാൽ സമ്പന്നവുമായിരിക്കും !   തീർച്ചയായും, പിറകിലേയ്ക്കു തിരിഞ്ഞുനോക്കുമ്പോൾ ഇത്രയും, മനോഹരമായിരുന്ന ഒരു പഴയകാല ബാല്യത്തെക്കുറിച്ചും, നാടിനെക്കുറിച്ചും, നിഷ്കളങ്കരായ മനുഷ്യരെക്കുറിച്ചുമെല്ലാം ഇന്ന് ആലോചിക്കുമ്പോൾ വളരെയേറെ അത്ഭുതം തോ...