ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Summer Drinks Malayalam എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

സ്പെഷ്യൽ മാംഗോ ഷെയ്ക്ക് റസിപ്പി

പ്രകൃതി ഭക്ഷണമെന്ന രീതിയിലും, അനേകം ആരോഗൃഗുണങ്ങളുമുള്ള മാമ്പഴം, ചർമ്മ സംരക്ഷണത്തിനും , കണ്ണുകളുടെ ആരോഗ്യത്തിനും , ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുവാനും , രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുമെല്ലാം മികച്ചതാണ്. അതിനാൽ കടുത്ത ഈ വേനൽക്കാലത്ത് കേരളത്തിലെവിടെയും സുലഭമായി കിട്ടുന്ന നാടൻ മാമ്പഴം ഒരെണ്ണം പോലും പാഴാക്കാതെ വളരെക്കാലം സൂക്ഷിക്കുവാൻ കഴിയത്തക്ക രീതിയിൽ സംരക്ഷിക്കുകയും , ബാക്കിയുള്ളവ വേനൽക്കാലത്ത് വീട്ടിൽ വരുന്ന അതിഥികൾക്ക് നൽകിയും ഫ്രിഡ്ജിൽ സൂക്ഷിച്ചുമെല്ലാം ആവശ്യാനുസരണം ഉപയോഗിക്കാവുന്നതുമാണ് . വേനൽക്കാല ആരോഗ്യസംരക്ഷണത്തിനായുള്ള പ്രകൃതിദത്ത കൂൾ ഡ്രിംഗ് മാമ്പഴം എങ്ങിനെ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം?കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക പണ്ട് , ചക്കയും, മാങ്ങയും , തേങ്ങയുമെല്ലാം സുലഭമായിരുന്ന കേരളത്തിൽ പ്രത്യേകിച്ച് വേനൽക്കാല ഭക്ഷണമെന്നതു തന്നെ പറമ്പുകളിൽ വീണു കിടക്കുന്ന പലയിനങ്ങളിൽപ്പെട്ട മാമ്പഴവും, എവിടേയും സുലഭമായിരുന്നതും അയൽവക്കങ്ങൾ വഴി കൈമാറിവന്നിരുന്ന ചക്കയും , ചക്ക അവിയലും , മാമ്പഴപ്പുളിശ്ശേരിയും, മാങ്ങയും , ചീരയും, ചക്കക്കുരുവുമെല്ലാം ചേർന്ന നാടൻ വിഭവങ്ങളായിരുന്നു. മദ്ധ്യ ...

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി          ...