പ്രായം കൂടുന്തോറും കഴിക്കേണ്ട ഭക്ഷണങ്ങൾ ? നമ്മുടെ പ്രായം കൂടുന്തോറും ശരീരത്തിന്റെ ദഹനശേഷിയും മെറ്റബോളിസവുമെല്ലാം (Metabolism) പതുക്കെ കുറയാൻ തുടങ്ങും. ചെറുപ്പകാലത്ത് കഴിച്ചിരുന്ന അതേ ആഹാരം തന്നെ പ്രായമാകുമ്പോഴും തുടർന്നാൽ അത് അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ പ്രായമാകുമ്പോൾ കലോറി കൂടിയ ഭക്ഷണങ്ങൾക്ക് പകരം പോഷകസമൃദ്ധവും ദഹിക്കാൻ എളുപ്പമുള്ളതുമായ ആഹാരങ്ങളാണ് കൂടുതൽ കഴിക്കേണ്ടത്. 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും പുരുഷന്മാരും ഡയറ്റിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് ? 1. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ (Protein-Rich Foods) എന്തുകൊണ്ട് അത്യാവശ്യമാണ്? പ്രായമാകുമ്പോൾ ശരീരത്തിലെ പേശികളുടെ ബലം കുറയുന്ന അവസ്ഥ (Sarcopenia) സ്വാഭാവികമാണ്. ഇത് തടയാൻ പ്രോട്ടീൻ ഏറെ സഹായിക്കും. ഉറവിടങ്ങൾ: ചെറുപയർ, കടല, പരിപ്പുവർഗ്ഗങ്ങൾ, മുട്ടയുടെ വെള്ള, മീൻ, തൊലി നീക്കം ചെയ്ത കോഴിയിറച്ചി, പാൽ ഉൽപ്പന്നങ്ങൾ എന്നിവ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. Diet After 40 for Men and Women, 2. നാരുകൾ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും (Fiber-Rich Veggies & Greens) ദഹനവ്യവസ്ഥയുടെ വേഗത കുറയുന്നതി...
![]() |
പ്രകൃതി ഭക്ഷണമെന്ന രീതിയിലും, അനേകം ആരോഗൃഗുണങ്ങളുമുള്ള മാമ്പഴം, ചർമ്മ സംരക്ഷണത്തിനും , കണ്ണുകളുടെ ആരോഗ്യത്തിനും , ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുവാനും , രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുമെല്ലാം മികച്ചതാണ്. അതിനാൽ കടുത്ത ഈ വേനൽക്കാലത്ത് കേരളത്തിലെവിടെയും സുലഭമായി കിട്ടുന്ന നാടൻ മാമ്പഴം ഒരെണ്ണം പോലും പാഴാക്കാതെ വളരെക്കാലം സൂക്ഷിക്കുവാൻ കഴിയത്തക്ക രീതിയിൽ സംരക്ഷിക്കുകയും , ബാക്കിയുള്ളവ വേനൽക്കാലത്ത് വീട്ടിൽ വരുന്ന അതിഥികൾക്ക് നൽകിയും ഫ്രിഡ്ജിൽ സൂക്ഷിച്ചുമെല്ലാം ആവശ്യാനുസരണം ഉപയോഗിക്കാവുന്നതുമാണ് .
വേനൽക്കാല ആരോഗ്യസംരക്ഷണത്തിനായുള്ള പ്രകൃതിദത്ത കൂൾ ഡ്രിംഗ്
മാമ്പഴം എങ്ങിനെ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം?കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പണ്ട് , ചക്കയും, മാങ്ങയും , തേങ്ങയുമെല്ലാം സുലഭമായിരുന്ന കേരളത്തിൽ പ്രത്യേകിച്ച് വേനൽക്കാല ഭക്ഷണമെന്നതു തന്നെ പറമ്പുകളിൽ വീണു കിടക്കുന്ന പലയിനങ്ങളിൽപ്പെട്ട മാമ്പഴവും, എവിടേയും സുലഭമായിരുന്നതും അയൽവക്കങ്ങൾ വഴി കൈമാറിവന്നിരുന്ന ചക്കയും , ചക്ക അവിയലും , മാമ്പഴപ്പുളിശ്ശേരിയും, മാങ്ങയും , ചീരയും, ചക്കക്കുരുവുമെല്ലാം ചേർന്ന നാടൻ വിഭവങ്ങളായിരുന്നു.
മദ്ധ്യ വേനലവധിക്ക് സ്ക്കൂളുകൾ അടച്ച് അവിടവിടെയായി വ്യത്യസ്ഥതരം കളികൾക്കായി പറമ്പുകളിൽ ഒത്തുകൂടുന്ന കുട്ടികളാകട്ടെ, ചാഞ്ഞു കിടക്കുന്ന മാവിൻ കൊമ്പിൽ കയറുകൾ ഉപയോഗിച്ച് ഊഞ്ഞാൽ കെട്ടിയാടുന്ന കാഴ്ചകളാകും എവിടേയും .

പ്രകൃതിദത്തമാമ്പഴ ഷെയ്ക്ക് എങ്ങിനെതയ്യാറാക്കാം?
അവിടെ ലക്ഷ്യം ഊഞ്ഞാൽ കെട്ടിയാടുക എന്നത് മാത്രമല്ല . ആടുന്ന ഊഞ്ഞാലിൻ്റെ കുലുക്കത്തിൽ വീഴുന്ന മാമ്പഴവും , മാങ്ങയുമെല്ലാം തിന്ന് വയർ നിറക്കുക എന്നതാണ് മുഖ്യ ഉദ്ദേശം. ചിലപ്പോഴൊക്കെ വീട്ടുകാരറിയാതെ പൊതിഞ്ഞു കൊണ്ടുവരുന്ന മുളകുപൊടിയും, ഉപ്പും ചേർത്തുള്ള പ്രിയോർ മാങ്ങയുടെ രുചിയാകട്ടെ അതും വേറെ ഒന്നു തന്നെയായിരുന്നു. എന്തായാലും നാടൻ വിഭവങ്ങളുടേയും നാടൻ രുചികളുടേയും കഥകൾ പറയാൻ തുടങ്ങിയാൽ ഇനിയും നീണ്ടുപോകും.
കഴിഞ്ഞു പോയ കാലത്തിൻ്റെ കഥകൾ അങ്ങിനെയാണെങ്കിൽ ഇന്ന് മാമ്പഴം നമ്മുടെയെല്ലാം വീട്ടുമുറ്റങ്ങളിൽ നിന്നകന്ന് ഓൺലൈൻ വിൽപ്പന കേന്ദ്രങ്ങളിലോ , അതല്ലങ്കിൽ ദൂരെ ദിക്കിൽ നിന്നും കീടനാശിനികൾ തളിച്ച് വിൽപ്പനക്ക് വെച്ചിരിക്കുന്ന കേന്ദ്രങ്ങളിലോ എല്ലാം തിരയേണ്ടുന്ന അവസ്ഥയിലുമാണ്. എങ്കിലും ചിലപ്പോഴെങ്കിലും ലഭ്യമാകുന്ന നാടൻ മാങ്ങകൾ ഉപയോഗിച്ച് തീർത്തും പ്രകൃതിദത്തവും, സ്വാദിഷ്ടവുമായ ഒരു മാംഗോ ഷെയ്ക്ക് എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം

പ്രകൃതിദത്ത മാംഗോ ഷെയ്ക്ക്
ആവശ്യമായ ചേരുവകകൾ.
നന്നായി പഴുത്ത നാടൻ മാമ്പഴം കഷണങ്ങളാക്കിയത് ( 1 - കപ്പ് )
തണുപ്പിച്ച പാൽ ( ഒരു വലിയ ഗ്ലാസ്സ് )
ബദാം വെള്ളത്തിലിട്ട് കുതിർത്തി തൊലി കളഞ്ഞത് - ( 6 - 8 എണ്ണം )
മധുരം - പഞ്ചസാരയ്ക്ക് പകരം ( 3 - 4 ഈന്തപ്പഴം കുരു കളഞ്ഞെടുത്തത്, അതല്ലെങ്കിൽ ഓർഗാനിക് തേൻ 1 - 2 ടേബിൾ സ്പൂൺ)
ഏലക്ക പൊടിച്ചത് ( ഒരു നുള്ള്)
കസ്ക്കസ് ( വെള്ളത്തിൽ കുതിർത്തത് 1 - ടീസ്പൂൺ )
ഐസ് ക്യൂബ് ( ആവശ്യത്തിന് )
തയ്യാറാക്കുന്ന വിധം
മുകളിൽ വിവരിച്ച മാമ്പഴക്കഷണങ്ങൾ, ബദാം, തേൻ - അതല്ലങ്കിൽ ഈന്തപ്പഴം , ഏലയ്ക്കാപ്പൊടി എന്നിവ മിക്സിയുടെ ജാറിലേക്ക് ഇടുക.
ഇതിലേക്ക് വലിയ ഗ്ലാസിൽ നിന്നും ആദ്യം കാൽ ഗ്ലാസ് പാലൊഴിച്ച് മിക്സിൽ മാമ്പഴം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
പിന്നീട് പേസ്റ്റ് പരുവത്തിലായ മാമ്പഴത്തിലേക്ക് ബാക്കിയുള്ള പാലും ആവശ്യത്തിനുള്ള ഐസ് ക്യൂബുകളും ചേർത്ത് അടിച്ചെടുക്കുക.
മാമ്പഴവും ഐസ്ക്യൂബുമെല്ലാം നന്നായി അരഞ്ഞ് ചേർന്നെന്ന് ഉറപ്പായ ശേഷം മാമ്പഴ ഷെയ്ക്ക് മറ്റൊരു ഗ്ലാസ്സിലേക്ക് പകർത്തി മുകളിൽ കസ്കസും, ഒന്നോ രണ്ടോ ചെറിപ്പഴങ്ങളും, ആവശ്യമെങ്കിൽ ബദാം പരിപ്പും വിതറി അലങ്കരിച്ച ശേഷം തണുപ്പ് മാറുന്നതിനും മുൻപേ തന്നെ രുചിയോടെ കഴിക്കാം. പ്രത്യേകിച്ച് ചൂട് അധികരിച്ചുവരുന്ന സമയങ്ങളിൽ ഈ ഷെയ്ക്ക് കഴിക്കുന്നത് ശരീരത്തിന് അൽപ്പം കുളിർമ്മയും , ഊർജ്ജവുമെല്ലാം നൽകുന്നതിനും ഉപകാരപ്രദമാണ്.
ഭക്ഷണസാധനങ്ങൾ എങ്ങിനെ അനേക ദിവസങ്ങൾ കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം? - വായിക്കാം. ഇവിടെ ക്ലിക്ക് ചെയ്യൂ.

പ്രകൃതിദത്ത മാമ്പഴഷെയ്ക്ക് തയ്യാറാക്കാം.
എന്താണ് ഈ മാമ്പഴ ഷെയ്ക്കിൻ്റെ മികച്ച ആരോഗ്യ ഗുണങ്ങൾ?
മാമ്പഴത്തിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി, യും , വൈറ്റമിൻ എ - യും കണ്ണുകളുടെ ആരോഗ്യത്തിനൊപ്പം, രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നു.
പാലും, ബദാമും ചേരുന്നതോടെ മികച്ച പ്രോട്ടീനും , കാൽസ്യവും ശരീരത്തിന് ലഭിക്കുന്നു. ഇത് കുട്ടികൾക്കും , മുതിർന്നവർക്കും ഊർജ്ജം പകരുവാനും , പേശികളുടേയും, എല്ലുകളുടേയും ബലം വർദ്ധിപ്പിക്കുവാനും സഹായകരമാണ്.
ചർമ്മസംരക്ഷണം
വേനൽക്കാലത്ത് സ്വാഭാവികമായും ചർമ്മത്തിന് സംഭവിക്കുന്ന ദൂഷ്യഫലങ്ങളെ അകറ്റി ത്വക്കിന് കൂടുതൽ തിളക്കവും, പ്രതിരോധവും നൽകാൻ ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ ഇ - സഹായിക്കും.
പഞ്ചസാരയുടെ ദൂഷ്യവശങ്ങൾ ഒഴിവാക്കാം.
പ്രകൃതിദത്ത മധുരമായ ഈന്തപ്പഴം, തേൻ എന്നിവ ഉപയോഗിക്കുന്നതുമൂലം ശരീരത്തിന് ആവശ്യമായ ഇരുമ്പ്, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ ലഭിക്കുന്നതോടൊപ്പം രക്തചംക്രമണത്തിനും സഹായകരമാണ്.
ശരീരത്തിൻ്റെ ചൂട് കുറയ്ക്കുന്നു.
ഇതിൽ ചേർക്കുന്ന കുതിർത്ത കസ്കസ് വേനൽക്കാലത്ത് ശരീരത്തിലെ ചൂട് കുറയ്ക്കുവാനും, നിർജ്ജലീകരണം തടയുന്നതിനും, ദഹനം എളുപ്പമാക്കുവാനുമെല്ലാം സഹായിക്കുന്നതുമാണ്.
തീർച്ചയായും അതിനാൽ പഞ്ചസാര ഒഴിവാക്കിക്കൊണ്ടുള്ള ഈ സ്വാദഷ്ട പാനീയം ഒരു പ്രകൃതിദത്ത ഔഷധമാണന്നു തന്നെ വിശേഷിപ്പിക്കാം.
ക്ഷീണമകറ്റും, ഈ പ്രകൃതിദത്തപാനീയം. വായിക്കാം. ക്ലിക്ക്ചെയ്യൂ.

അഭിപ്രായങ്ങള്‍